News
നാഗചൈതന്യ- സാമന്ത ബന്ധം വിവാഹമോചനത്തിലേയ്ക്ക്….!? ഒടുവില്‍ സത്യം പുറത്ത്, ആ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത; ഇതിനുമപ്പുറം ഒന്നും വേണ്ടെന്ന് സോഷ്യല്‍ മീഡിയ
നാഗചൈതന്യ- സാമന്ത ബന്ധം വിവാഹമോചനത്തിലേയ്ക്ക്….!? ഒടുവില്‍ സത്യം പുറത്ത്, ആ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത; ഇതിനുമപ്പുറം ഒന്നും വേണ്ടെന്ന് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നടി സാമന്തയുടെ വിവാഹ മോചന വാര്‍ത്തകളാണ്. ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. ‘എസ്’ എന്നാണ് ഇപ്പോഴെത്തെ പേര്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലി പ്രശ്നത്തിന് കാരണമാവുകയായിരുന്നു.
പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സാമന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. വിഷയത്തില്‍ മാധ്യമങ്ങളെ പ്രതികൂട്ടില്‍ നിര്‍ത്തുകയാണ് താരം. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന നടിയുടെ സ്റ്റോറി വ്യക്തമാക്കുന്നത് താരങ്ങള്‍ വേര്‍പിരിയുന്നില്ല എന്നതാണ്. ഇത് നാഗചൈതന്യ- സാമന്ത ആരാധകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
വിവാഹ മോചനത്തിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ കടുത്തതോടെയാണ് നടി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. നടി ഇന്‍സ്റ്റഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെ തന്നെ വിവാഹമോചനത്തിനെ കുറിച്ചുള്ള ഗോസിപ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആദ്യമൊക്കെ ഇതിനോട് മുഖം തിരിച്ച താരം മാസങ്ങള്‍ക്ക് ശേഷമാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. നടനുമായുള്ള ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലായിരുന്നു. കൂടാതെ ഫേസ്ബുക്കില്‍ സാമന്ത അക്കിനേനി എന്ന് തന്നെയാണ്.
ഒരു ട്രോള്‍ പങ്കുവെച്ച് കൊണ്ടാണ് നടി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ശാന്താമായി നില്ക്കുന്ന പെണ്‍നായയുടേയും ആണ് നായയുടേയും ചിത്രവു കടിച്ച് കീറാന്‍ നില്ക്കുന്ന മറ്റൊരു ഒരു നായയുടെ ചിത്രമുള്ള ട്രോളാണ് നടി പങ്കുവെച്ചിരിക്കുന്നത്. റിയാലിറ്റി എന്ന് കുറിച്ച് കൊണ്ടാണ് ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ഗോസിപ്പ് വര്‍ത്തകള്‍ക്ക് അവസാനമായിരിക്കുകയാണ്. ഇതിനുമപ്പുറം ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നത്. ഭര്‍ത്താവ് നാഗ ചൈതന്യയുമായി നടിക്ക് ഒരു പ്രശ്നവുമില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
ഒരു ചോദ്യം അവസാനിച്ചപ്പോള്‍ മറ്റൊരു ചോദ്യം നടിക്ക് നേരെ ഉയരുകയാണ്. എന്തിന് വേണ്ടിയാണ് താരം ഇങ്ങനെ ചെയ്തത് എന്നാണ് ചോദിക്കുന്നത്. ഭര്‍ത്താവന്റെ കുടുംബ പേര് എടുത്ത് മാറ്റിയതിന് ശേഷമാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ താരം അന്നൊന്നും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കൂടാതെ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിവല് വിവാദങ്ങളെ കുറിച്ച് ചോദിച്ചിരുന്നു.ഗോസിപ്പുകളോട് എനിക്ക് തോന്നുമ്പോള്‍ മാത്രമേ പ്രതികരിക്കൂ എന്നായിരുന്നു നടിയുടെ മറുപടി. അതേസമയം നടന് നാഗചൈതന്യയേയും മധ്യമങ്ങള്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടനും തയ്യാറായിരുന്നില്ല.
കഴിഞ്ഞ ദിവസമായിരുന്നു നടന് നാഗാര്‍ജുനയുടെ പിറന്നാള്‍. മക്കള്‍ക്കും കുടുംബത്തിനും ഒപ്പമായിരുന്നു താരം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ സാമന്ത ഫാമിലി പാര്‍ട്ടിയില്‍ എത്തിയിരുന്നില്ല. നാഗചൈതന്യയ്ക്കും അഖിലിനും അമലയ്ക്കും ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകന് അഖിലും അച്ഛനും ചേട്ടനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. സാമന്തയുടെ അഭാവം പ്രേക്ഷകരുടെ ഇടയില്ചര്ച്ചയായിരുന്നു. നാഗാര്‍ജുനയുമായി വളരെ അടുത്ത ബന്ധമാണ് സാമന്തയ്ക്കുളളത്. എന്നാല്‍ ഷൂട്ടിങ്ങ് തിരക്കായത് കൊണ്ടാണ് നടി എത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. നാഗര്ജന അവതരിപ്പിച്ചിരുന്ന ബിഗ് ബോസ് ഷോയുടെ കുറച്ച് എപ്പിസോഡുകള്‍ സാമന്ത ഹോസ്റ്റ് ചെയ്തിരുന്നു. 2010ല്‍ ?ഗൗതം മേനോന്റെ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാ?ഗചൈതന്യയും പ്രണയത്തിലാവുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ല്‍ ? ഇവര്‍ വിവാഹിതരാവുകയായിരുന്നു.
