തെന്നിന്ത്യയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സാമന്ത. ഫാമിലി മാന്‍ സീസണ് 2-വിലെ സാമന്തയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫാമിലി മാനില്‍ രാജലക്ഷ്മി ശേഖരന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തീരുമാനം എടുത്തത് ഒരു ചൂതാട്ടം പോലെയായിരുന്നുവെന്നാണ് സാമന്ത പറയുന്നത്.
സാധാരണ ചെയ്തു വന്നിരുന്ന കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നത് കൊണ്ട് തന്നെ രാജലക്ഷ്മി ശേഖര്‍ എന്ന കഥാപാത്രം തന്നെ സംബന്ധിച്ച് വലിയ റിസ്ക് ആയിരുന്നു. ഇത്രയും ആളുകള്‍ വിളിക്കുമെന്നും മെസേജ് അയക്കുമെന്നും താന്‍ പ്രതീക്ഷിച്ചില്ല. ഇത് വരെ തന്നെ വിളിക്കാത്ത ആളുകള്‍ പോലും വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു എന്ന് സമാന്ത പറയുന്നു.
ചെന്നൈയില്‍ ഒളിവില്‍ കഴിയുന്ന ഒരു എല്‍.ടി.ടി.ഇ പ്രവര്‍ത്തക ആയാണ് സാമന്ത ഫാമിലി മാനില്‍ എത്തിയത്. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഇരയായി കൊലയാളിയായി മാറിയ കഥാപാത്രമായുള്ള സാമന്തയുടെ പ്രകടനം സീരീസിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
കഥാപാത്രത്തിന് വേണ്ട പഠനത്തിന്റെ ഭാഗമായി ഒരുപാട് ഡോക്യുമെന്ററികളും വീഡിയോകളും കണ്ടിരുന്നതായും അത് ഗുണം ചെയ്തുവെന്നും താരം പറയുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി സീരീസിലെ ഫൈറ്റ് സീനുകളും സാമന്ത തന്നെയാണ് ചെയ്തിരുന്നത്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...