Connect with us

അന്ന് തങ്കുവിന്റെ കയ്യില്‍ നിന്ന് നല്ലത് പോലെ അടി കിട്ടി, അടി കിട്ടിയ സ്ഥലം ചുവപ്പും നീലയും നിറമായി, സ്റ്റാര്‍ മാജിക് ഷോയില്‍ പലരും കരഞ്ഞു പോയ അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്ന് സാധിക!

Malayalam

അന്ന് തങ്കുവിന്റെ കയ്യില്‍ നിന്ന് നല്ലത് പോലെ അടി കിട്ടി, അടി കിട്ടിയ സ്ഥലം ചുവപ്പും നീലയും നിറമായി, സ്റ്റാര്‍ മാജിക് ഷോയില്‍ പലരും കരഞ്ഞു പോയ അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്ന് സാധിക!

അന്ന് തങ്കുവിന്റെ കയ്യില്‍ നിന്ന് നല്ലത് പോലെ അടി കിട്ടി, അടി കിട്ടിയ സ്ഥലം ചുവപ്പും നീലയും നിറമായി, സ്റ്റാര്‍ മാജിക് ഷോയില്‍ പലരും കരഞ്ഞു പോയ അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്ന് സാധിക!

മിനിസിക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ താരം മറുപടിയും പറയാറുണ്ട്. അതുകൊണ്ട് തന്നെ സൈബര്‍ ആക്രമണത്തിനും നിരവധി തവണ ഇരയായിട്ടുള്ള താരമാണ് സാധിക. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ കമന്റുകളെ കുറിച്ചും മറ്റ് വിശേഷങ്ങളും തുറന്ന് പറയുകയാണ് നടിയിപ്പോള്‍.

എന്റെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്ന വീഡിയോകളുടെ ക്യാപ്ഷനാണ് രസം. ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ സാധിക, നടി സാധിക ഷര്‍ട്ടില്‍ എന്ത് ചെയ്തെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും ഇതൊക്കെയായിരിക്കും ക്യാപ്ഷന്‍. ഞാന്‍ ഇടയ്ക്ക് കയറി നോക്കാറുണ്ട്. എന്നെ തന്നെ സെര്‍ച്ച് ചെയ്ത് നോക്കും. സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് അടിച്ച് കൊടുത്താലേ എന്നെ കിട്ടാറുള്ളു. പുതിയതായി എന്താണ് വന്നതെന്ന് അറിയാന്‍ ഗൂഗിളില്‍ കയറി നോക്കും.

ഇപ്പോള്‍ ആര്‍ക്കും ഒരു പണിയും ഇല്ലാത്തത് കൊണ്ട് പഴയതൊക്കെ കുത്തിപൊക്കി കൊണ്ട് വരാറുണ്ട്. ഓരോ ആള്‍ക്കാര്‍ക്കും ഓരോ കാഴ്ചപാടാണ്. അടുത്തിടെ ഓക്സിജനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞതോടെ പിന്നെ കേരളത്തെ കുറിച്ച് എന്ത് പറഞ്ഞാലും വാര്‍ത്തയാകും. ഇതോടെ എന്നെ ചാണകം, സങ്കി എന്നൊക്കെയാണ് വിളിക്കുന്നത്. എന്റെ ആശയം കമ്മ്യൂണിസ്റ്റാണ്. പക്ഷേ എല്‍ഡിഎഫോ പാര്‍ട്ടിയോ ആണെന്നല്ല പറയുന്നത്.

പാപ്പന്‍, ആറാട്ട് എന്നീ സിനിമകളുടെ തിരക്ക് വന്നതോടെയാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതെ വന്നത്. പിന്നെ ഇപ്പോള്‍ ഷോ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഷോ യില്‍ നിന്ന് വിളിച്ചിട്ടില്ല. അവിടെ ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി എന്നെ സംബന്ധിച്ച് അവിടെയുള്ള എല്ലാവരുടെയും ജോണര്‍ വേറെയാണ്. എല്ലാവരും തന്നെ കുട്ടികളാണ്. എന്റെ ഒരു പാറ്റേണ്‍ അല്ല ആ വേദി. ഞാന്‍ അതുമായി ഒത്തു പോവുകയാണ്. ഗെയിം കളിക്കും എന്നേ ഉള്ളു. പക്ഷേ അത്ര താല്‍പര്യമില്ല.

പിന്നെ ചില തമാശകള്‍ എനിക്ക് അരോചകമാണെന്ന് തോന്നുമ്പോള്‍ ഞാന്‍ അതിനെതിരെ പ്രതികരിക്കും. അല്ലാത്തപ്പോള്‍ മിണ്ടാതെ ഇരിക്കുന്നതാണ്. സ്റ്റാര്‍ മാജിക്കിന്റെ ആ ഫ്ളോര്‍ എനിക്ക് ഇഷ്ടമാണ്. ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ മാത്രം സീനിയര്‍ ആയിട്ടുള്ളു എന്ന തോന്നലാണ്. നോബി ചേട്ടന്‍, സുധിചേട്ടന്‍, അസീസിക്ക, തങ്കു എല്ലാവരോടും വലിയ സ്നേഹമാണ്. ആ കൂട്ടുകെട്ട് ഇഷ്ടമാണ്. എന്റെ പ്രായത്തേക്കാളും കൂടുതല്‍ പക്വത എനിക്കുള്ളതായി തോന്നാറുണ്ട്. അതാണ് പ്രധാന പ്രശ്നം. പല കാര്യങ്ങളും എനിക്ക് സ്വീകരിക്കാന്‍ പറ്റാതെ വരില്ല.

സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി അഭിനയം അല്ലെന്നാണ് സാധിക പറയുന്നത്. ഒരിക്കല്‍ തനിക്ക് തങ്കുവിന്റെ കൈയില്‍ നിന്നും നല്ലത് പോലെ കിട്ടിയിട്ടുണ്ട്. കാലിന്റെ ലിഗ്മെന്റിനാണ് അടി കിട്ടിയത്. നല്ല വേദനയാണ്. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. നടി സ്റ്റെഫി ഒക്കെ കരഞ്ഞ് പോയ അവസ്ഥയുണ്ട്. ഒരു ദിവസത്തേയ്ക്ക് നമ്മള്‍ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നത് എന്നും സാധിക പറഞ്ഞു.

അതേസമയം, വിവാഹമോചനത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ തീരുമാനം എടുക്കാന്‍ വൈകിയെന്നാണ് പറയുന്നത്. വിവാഹത്തിന് മുമ്പ് തന്നെ എനിക്ക് ഒരു ധാരണയുണ്ടായിരുന്നു. എന്നാല്‍, എല്ലാവരും ചിന്തിക്കുന്നത് പോലെ രണ്ട് സ്ഥലങ്ങളില്‍ നിന്നത് കൊണ്ടാകാം പ്രശ്നങ്ങള്‍ എന്നാണ് താന്‍ കരുതിയതെന്നും സാധിക പറയുന്നു. വിവാഹം എന്നത് നൂറ് ശതമാനവും താന്‍ എടുത്ത തീരുമാനം ആയിരുന്നു. അതിനാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തന്റെ തലയിലായിരുന്നു. മറ്റാരേയും തനിക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും സാധിക പറയുന്നു.

ആ ഒരു വര്‍ഷം ആ വ്യക്തി എന്തായിരുന്നുവോ അതായിരുന്നില്ല ഒരുമിച്ച് കഴിഞ്ഞപ്പോള്‍ എന്നാണ് സാധിക അഭിപ്രായപ്പെടുന്നത്. ഒരു പേപ്പറില്‍ ഒപ്പിടുന്നതോടെ മൊത്തത്തില്‍ മാറുകയായിരുന്നുവെന്നും പിന്നെ ഒരുപാട് നിയമങ്ങളും കാര്യങ്ങളും വന്നുവെന്നും നടി പറയുന്നു. എന്നാല്‍ വിവാഹം കഴിയുമ്പോള്‍ മാറും എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തന്ഞറെ സുഹൃത്തുവഴി വന്ന ബന്ധമായിരുന്നു. വീട്ടില്‍ സംസാരിച്ചപ്പോള്‍ അവര്‍ ഓക്കെ പറഞ്ഞു. പിന്നീട് ഒരു വര്‍ഷം തങ്ങള്‍ സംസാരിച്ചുവെന്നും പരസ്പരം ഓക്കെ ആണെന്ന് ബോധ്യമായപ്പോഴാണ് ഈ ബന്ധം മതിയെന്ന് പറഞ്ഞതെന്നും സാധിക പറയുന്നു.

ഞാന്‍ ഡിവോഴ്സ് തരില്ലെന്നായിരുന്നു ആ വ്യക്തി എപ്പോഴും പറഞ്ഞിരുന്നത്. ദിലീപിനേയും മഞ്ജുവിനേയും പോലെ ആകാന്‍ ശ്രമിക്കുകയാണെന്നും പറയുമായിരുന്നു. ഇത് ഇടയ്ക്കിടെ പറയുമായിരുന്നു. എന്ത് ചെയ്താലും വിവാഹമോചനം തരില്ലെന്നായിരുന്നു ആ വ്യക്തിയുടെ നിലപാടെന്നും താരം പറയുന്നു. ഒരു ബന്ധവും തുടങ്ങുന്നത് വേര്‍പിരിയാന്‍ വേണ്ടിയിട്ടല്ല. ജീവിതകാലം മുഴുവന്‍ കൂടെ നില്‍ക്കാനാണ്. അതിനാല്‍ കൂടെ നില്‍ക്കാന്‍ താന്‍ മാക്സിമം അഡ്ജസ്റ്റ് ചെയ്യുമായിരുന്നുവെന്നും സാധിക ഓര്‍ക്കുന്നു. കരിയറിലെ പീക്കിലെത്തി നില്‍ക്കെയായിരുന്നു തന്റെ വിവാഹം. പിന്നീട് വന്ന അവസരം എല്ലാം ഒഴിവാക്കി ജീവിതത്തിന് വേണ്ടി നിന്നയാളാണ് താനെന്നും താരം പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top