Malayalam
കാത്തിരിപ്പിന് വിരാമം! ഉപ്പും മുളകും തിരിച്ചെത്തുന്നു, ഇനി ദിവസങ്ങളില്ല, ആഹ്ലാദത്തില്‍ ആരാധകരും; പക്ഷേ…, ചെറിയൊരു ട്വിസിറ്റ് ഉണ്ട്!
കാത്തിരിപ്പിന് വിരാമം! ഉപ്പും മുളകും തിരിച്ചെത്തുന്നു, ഇനി ദിവസങ്ങളില്ല, ആഹ്ലാദത്തില്‍ ആരാധകരും; പക്ഷേ…, ചെറിയൊരു ട്വിസിറ്റ് ഉണ്ട്!
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും നര്‍മം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ പരമ്പരയിലെ ഓരോ താരങ്ങള്‍ക്കുമായി. നിരവധി ആരാധകരാണ് ഈ ‘കുടുംബത്തി’ നുള്ളത്. ബാലുവിന്റേയും നീലുവിന്റേയും കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും തമാശകളുമെല്ലാം മലയാളികള്‍ നെഞ്ചേറ്റിയിരുന്നു. യുവാക്കളെ പോലും വല്ലാതെ ആകര്‍ഷിച്ച പരമ്പര സോഷ്യല്‍ മീഡിയയിലും വലിയ ഹിറ്റായിരുന്നു. ഫാന്‍ പേജുകള്‍ വരെ സജീവമാണ്. അതുകൊണ്ട് തന്നെയാണ് ഷോ അവസാനിച്ചപ്പോള്‍ അത് സഹിക്കാന്‍ സാധിക്കാത്ത വേദന ആണ ആരാധകര്‍ക്ക് നല്‍കിയത്.
എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നൊരു വാര്‍ത്തയാണ് പുറത്ത് എത്തിയിരിക്കുന്നത്. ഉപ്പും മുളകും ടീം തിരിച്ചുവരികയാണ്. പക്ഷെ കഥയിലൊരു ട്വിസ്റ്റുണ്ട്. നേരത്തെ സംപ്രേക്ഷണം ചെയ്തിരുന്ന ചാനലിലല്ലെന്ന് മാത്രം. സീ കേരളം ചാനലിലൂടെയാണ് ഉപ്പും മുളകും ടീമിന്റെ തിരിച്ചുവരവ്. എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ തിരിച്ചുവരവ്.
എരിവും പുളിയും പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഓണം നാളുകളില്‍ നാല് ദിവസത്തെ പരിപാടിയുടെ പ്രൊമോയാണ് പുറത്ത് വന്നിരിക്കുന്നത്. ഉപ്പും മുളകും പരമ്പരയിലുണ്ടായിരുന്ന എല്ലാ താരങ്ങളും എരിവും പുളിയിലുമുണ്ട്. എന്നാല്‍ ഇത് പുതിയ പരമ്പരയാണോ അതോ ഓണവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിപാടിയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും ഒരുമിച്ച് കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
ഉപ്പും മുളകും പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന നിഷാ സാരംഗ്, ബിജു സോപാനം, അല്‍സാബിത്ത്, റിഷി കുമാര്‍, ശിവാനി, ജൂഹി രസ്തൂഗി തുടങ്ങിയവരും ഉപ്പും മുളകും കുടുംബത്തിലെ ഏറ്റവും ഇളയവളായ പാറുക്കുട്ടിയുമെല്ലാം എരിവും പുളിയിലുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം വീണ്ടും ഒരുമിച്ച് കൊണ്ടു വന്നതില്‍ ആരാധകര്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകരോട് നന്ദി പറയുകയാണ്.
2015 ഡിസംബറിലായിരുന്നു ഉപ്പും മുളകും സംപ്രേക്ഷണം ആരംഭിക്കുന്നത്. ആദ്യ ഘട്ട ലോക്ക്ഡൗണിനിടെയാണ് പരമ്പര അവസാനിപ്പിക്കുന്നത്. എന്നാല്‍ പരമ്പരയുടെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. പക്ഷെ അതുണ്ടായില്ല. അതേസമയം, പരമ്പരയിലെ ബാലുവായി എത്തുന്ന ബിജു സോപാനം ഉപ്പും മുളകിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.
ചെറിയ വേഷങ്ങളൊക്കെ ചെയ്തിരുന്നെങ്കിലും ഉപ്പും മുളകിലുമാണ് പ്രധാനമായി വന്നത്. അതിന് ശേഷം സിനിമകളൊക്കെ കിട്ടി തുടങ്ങി. ഉപ്പും മുളകും ജീവിതത്തിലെ വലിയൊരു ഭാഗമായിരുന്നു. സ്‌ക്രീപ്റ്റില്‍ അഭിപ്രായം പറയാനും കഥാപാത്രത്തിന് ഏത് വഴിയ്ക്കും പോകാനുള്ള സ്വതന്ത്ര്യവുമൊക്കെ ഉണ്ടായിരുന്നു. എഴുതി പിടിപ്പിക്കുന്നത് പോലെയൊന്നുമല്ല ഞങ്ങള്‍ ചെയ്തിരുന്നത്. പക്ഷേ അതിന്റെ നട്ടെല്ല് സ്‌ക്രീപ്റ്റ് തന്നെയായിരുന്നു. സ്‌ക്രീപ്റ്റ് ഇല്ലെന്ന് പലരും പറയുമെങ്കിലും ഉണ്ടായിരുന്നു.
പലതും ഞങ്ങളുടെ കഥ തന്നെയാണ്. കേശുവിന്റെ കഥ വരെ ഷോ യില്‍ ചെയ്തിട്ടുണ്ട്. പാറുക്കുട്ടിയ്ക്ക് കഥ പറയാന്‍ അറിയാത്തത് കൊണ്ട് അവള്‍ പറഞ്ഞിട്ടില്ല. ബാക്കി ഓരോരുത്തരും സാഹചര്യത്തിന് അനുസരിച്ച് ഓരോ സീനുകളും പറയുമായിരുന്നു. അങ്ങനെ ഓരോ കഥകളും പറഞ്ഞ കൂട്ടത്തില്‍ ഇനിയും കഥ പറയാനുണ്ട്. പാറുക്കുട്ടിയൊക്കെ നമ്മള്‍ പറഞ്ഞ് കൊടുക്കുന്നത് പോലെ ആയിരിക്കില്ല പറയുക. ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും. നിങ്ങള് പുറകേ വന്നോളു എന്ന നിലപാടാണ് അവള്‍ക്ക്. അതിനുള്ള സ്വതന്ത്ര്യം ഷോ യിലുണ്ട്.
ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്. ഷോ നീണ്ട് പോകുമ്പോള്‍ അവിടെ കിടന്ന് ഉറങ്ങുന്ന സാഹചര്യം വരെ ഉണ്ട്. അങ്ങനെ അഞ്ച് വര്‍ഷം പോയത്. പക്ഷേ മാറ്റം അനിവാര്യമാണ്. ഓരോരുത്തരും ഓരോ രീതിയിലായി തുടങ്ങി. എനിക്ക് ഇങ്ങനെയേ പറ്റു. ഇതുപോലെയുള്ള രീതിയില്‍ പോവണം, പിള്ളേരുടെ കുട്ടിത്തമൊക്കെ മാറി. ലാസ്റ്റ് സീന്‍ ഏതാണെന്ന് ഞങ്ങളോട് പറഞ്ഞില്ല. അതുകൊണ്ട് പ്രശ്നമില്ല. പലരും അന്ന് അവിടെ ഇല്ലായിരുന്നു. പെട്ടെന്ന് ഇത് നിര്‍ത്തിക്കോളാന്‍ സംവിധായകന്‍ പറഞ്ഞു. എന്താണെന്ന് അറിയില്ല, ഓഫീസിലേക്ക് പോവട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
പിന്നെ ആരൊക്കെയോ പറഞ്ഞു ഉപ്പും മുളകിനും രണ്ടാം ഭാഗം വരുമെന്ന്. അങ്ങനെ ഇത് ഉണ്ടോ ഇല്ലയോ എന്ന രീതിയിലാണ് മുന്നോട്ട് പോയത്. അതുകൊണ്ട് കാര്യമായ വിഷമമായില്ല. ഇതിനി ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് നമുക്ക് തന്നെ തോന്നി തുടങ്ങി. പെട്ടെന്ന് നിര്‍ത്തുകയാണെന്ന് പറഞ്ഞില്ല. മാത്രമല്ല ക്ലൈമാക്സ് എപ്പിസോഡും ഷൂട്ട് ചെയ്തിരുന്നില്ല. പണ്ട് ഈ ഷോ അവസാനിക്കുമ്പോള്‍ ക്ലൈമാക്സ് എങ്ങനെ ആയിരിക്കണമെന്ന് തങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നതായിട്ടും ബിജു പറയുന്നു.
അങ്ങനെ ഒന്ന് ഉണ്ടാവല്ലേ. വിഷമമാവുമെന്ന് ഓക്കെ കരുതി ഇരുന്നതാണ്. പെട്ടെന്ന് ഷോ നിര്‍ത്തിയെങ്കിലും ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം നല്ലൊരു കഥയുമായി എത്തുമെന്ന് തന്നെയാണ് കരുതിയത്. ഓദ്യോഗികമായി അവിടെ നിന്നും മെയില്‍ വരുന്നത് വരെ ഉപ്പും മുളകും നിര്‍ത്തിയെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. ഇല്ലാന്നുള്ള മെയില്‍ വന്നിട്ടുണ്ടെന്ന് ബിജു സോപാനം വ്യക്തമാക്കി. റിപ്പീറ്റ് വരുന്നത് കൊണ്ട് ഇപ്പോഴും പരമ്പര നിര്‍ത്തിയിട്ടില്ലെന്ന് കരുതുന്ന ആളുകളുമുണ്ട്. അതൊക്കെയാണ് വലിയൊരു സന്തോഷം എന്നും താരം പറഞ്ഞു.
