Connect with us

ഞാന്‍ ഡേറ്റ് കൊടുത്തതിന് ശേഷം ചിലര്‍ കുളിസീനുകള്‍ ഉള്‍പ്പെടുത്തും, അഡ്ജസ്റ്റ് ചെയ്താല്‍ പ്രധാന കഥാപാത്രമാക്കാമെന്നായിരുന്നു തമിഴ് സിനിമയില്‍ നിന്നും വന്ന ഓഫര്‍; സാധിക വേണു ഗോപാല്‍

Actress

ഞാന്‍ ഡേറ്റ് കൊടുത്തതിന് ശേഷം ചിലര്‍ കുളിസീനുകള്‍ ഉള്‍പ്പെടുത്തും, അഡ്ജസ്റ്റ് ചെയ്താല്‍ പ്രധാന കഥാപാത്രമാക്കാമെന്നായിരുന്നു തമിഴ് സിനിമയില്‍ നിന്നും വന്ന ഓഫര്‍; സാധിക വേണു ഗോപാല്‍

ഞാന്‍ ഡേറ്റ് കൊടുത്തതിന് ശേഷം ചിലര്‍ കുളിസീനുകള്‍ ഉള്‍പ്പെടുത്തും, അഡ്ജസ്റ്റ് ചെയ്താല്‍ പ്രധാന കഥാപാത്രമാക്കാമെന്നായിരുന്നു തമിഴ് സിനിമയില്‍ നിന്നും വന്ന ഓഫര്‍; സാധിക വേണു ഗോപാല്‍

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷഹ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മോഡലിങ്ങിലും അഭിനയത്തിലുമുള്ള വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് സാധിക. കൂടാതെ തമിഴ് സിനിമയില്‍ നിന്നും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ പ്രാധാന കഥാപാത്രം ആക്കാം എന്ന് പറഞ്ഞുള്ള ഓഫറുകള്‍ വരാറുണ്ടെന്നും സാധിക തുറന്നു പറയുന്നു.

‘സംസ്‌കാരത്തെയും പ്രൊഫഷനെയും ഒരിക്കലും കൂട്ടികുഴക്കരുത്. ചില ആള്‍ക്കാര്‍ പറയുന്നത് കേള്‍ക്കാറുണ്ട്, മാ റ് മറയ്ക്കാന്‍ വേണ്ടി സമരം ചെയ്ത സ്ഥലത്താണ് ഇപ്പോള്‍ മാ റ് തുറന്നു കാണിക്കുന്നത് എന്നൊക്കെ. അതൊക്കെ ഓരോരുത്തരുടെയും താല്പര്യങ്ങളാണ്. ഇവിടെ എന്റെ പ്രൊഫെഷനാണ് ഞാന്‍ ചെയ്യുന്നത്. നമ്മള്‍ മറ്റൊരാള്‍ക്ക് ഉപദ്രവം ഉണ്ടാക്കാത്തിടത്തോളം കാലം നമ്മളെ മറ്റൊരാള്‍ക്കും ജഡ്ജ് ചെയ്യണ്ട കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്.

ഞാന്‍ പ്രൊഫെഷനെ പ്രൊഫെഷനായി എടുക്കുന്ന ആളാണ്. ഇത്തരം കഥാപാത്രങ്ങളെ ചെയ്യൂ എന്നൊന്നും ഞാന്‍ പറയാറില്ല. പക്ഷെ അനാവശ്യമായി രംഗങ്ങള്‍ ചേര്‍ക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്. ചില ഷോര്‍ട്ട് ഫിലിമുകളൊക്കെ വരുമ്പോള്‍ ഞാന്‍ അത് കമ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ ചിലര്‍ കുളിസീനുകള്‍ ഒക്കെ ഉള്‍പ്പെടുത്താറുണ്ട്. അത് കാണുമ്പോള്‍ ഞാന്‍ പറയാറുണ്ട് അതിന്റെ ആവശ്യം ഇല്ലെന്ന്

കഥയ്ക്ക് ആവശ്യമാണെങ്കില്‍ അത് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല, പക്ഷേ ഞാന്‍ എടുത്തതുകൊണ്ട് അത് ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. എന്റെ ഫോട്ടോഷൂട്ടുകള്‍ കണ്ടിട്ടാണ് പലരും വിളിക്കുന്നത്. ഫോട്ടോഷൂട്ട് പോലെ അല്ല ഇത്തരം സീനുകള്‍ ചെയ്യുന്നത്. ഫോട്ടോഷൂട്ട് ഒരു കംഫര്‍ട്ട് സോണിലാണ്. നാല് പേരെ ഉണ്ടാവൂ. വസ്ത്രം എങ്ങോട്ടെങ്കിലുമൊക്കെ മാറിയാല്‍ നമുക്ക് അറിയാന്‍ കഴിയും. ശ്രദ്ധിക്കാന്‍ കഴിയും. എന്നാല്‍ അഭിനയിക്കുമ്പോള്‍ അങ്ങനെയല്ല. എനിക്ക് കംഫര്‍ട്ടബിള്‍ ആയ രീതിയില്‍ ഉള്ളതൊക്കെ ചെയ്യാറുണ്ട്

സിനിമയും മോഡലിങ്ങും രണ്ടും വ്യത്യസ്ത മേഖലകളാണ്. ഞാന്‍ മോഡലിങ്ങില്‍ നിന്നുമാണ് തുടങ്ങുന്നത്. അവിടെ ക്ലൈന്റ് ആവശ്യപ്പെടുന്ന രീതിക്കെ നമുക്ക് ചെയ്യാന്‍ കഴിയൂ. സിനിമയില്‍ ആണെങ്കില്‍ ഇതാണ് എനിക്ക് കഴിയൂ, ഇത്തരം ലിമിറ്റേഷനുകള്‍ ഉണ്ടെന്ന് പറയാം. മോഡലിങ്ങില്‍ ലിമിറ്റേഷന്‍സ് ഒന്നും പറയാന്‍ കഴിയില്ല. മോഡലിങ്ങിലേക്ക് ഇറങ്ങിയാല്‍ ക്യമറക്ക് മുന്‍പില്‍ നമ്മള്‍ എന്തും ചെയ്യാന്‍ റെഡി ആയിരിക്കണം, അതാണ് മോഡലിനെ സംബന്ധിച്ച് വേണ്ടത്.

എന്റെ കാര്യത്തില്‍ ബിക്കിനി ഷൂട്ട് ഞാന്‍ ഇത് വരെയും ചെയ്തിട്ടില്ല, കാരണം എനിക്ക് എന്നെ ബിക്കിനിയില്‍ കാണുന്നത് അത്ര കംഫര്‍ട്ട് ആയി തോന്നിയിട്ടില്ല. കംഫര്‍ട്ട് ആയ ഏത് വസ്ത്രവും ഞാന്‍ ഇടും. ടു പീസ് ഇട്ടിട്ടില്ല എന്നെ ഉള്ളൂ അല്ലാതെയുള്ള എക്‌സ്‌പോസ്ഡ് ആയ വസ്ത്രങ്ങള്‍ ഞാന്‍ ധരിച്ചിട്ടുണ്ട്. മോഡലിങ്ങില്‍ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നതെങ്കില്‍ ഒരുപക്ഷെ ചെയ്‌തേനെ. പിന്നെ കേരളത്തില്‍ ആയതിന്റെ ചില പരിമിതികള്‍ ഉണ്ട്. ഞാന്‍ ബോംബെയിലോ ബാംഗ്ലൂരിലോ ആയിരുന്നെങ്കില്‍ ഒരുപക്ഷെ വേറെ തന്നെ ലൈഫ്‌സ്‌റ്റൈല്‍ ആയിരുന്നേനെ’ എന്നും സാധിക പറയുന്നു.

Continue Reading
You may also like...

More in Actress

Trending