Actress
അഭിനയത്തിന് പുറമെ ഒരു ജ്വല്ലറിയില്‍ ഷോ ഗേളായി നില്‍ക്കുന്നുണ്ട്. വൈകുന്നേരം വരെ ആഭരണങ്ങള്‍ എല്ലാം ധരിച്ച് ഷോപ്പിന് മുന്നില്‍ നില്‍ക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ല; സാധിക വേണുഗോപാല്‍
അഭിനയത്തിന് പുറമെ ഒരു ജ്വല്ലറിയില്‍ ഷോ ഗേളായി നില്‍ക്കുന്നുണ്ട്. വൈകുന്നേരം വരെ ആഭരണങ്ങള്‍ എല്ലാം ധരിച്ച് ഷോപ്പിന് മുന്നില്‍ നില്‍ക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ല; സാധിക വേണുഗോപാല്‍
മിനിസിക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ താരം മറുപടിയും പറയാറുണ്ട്. അതുകൊണ്ട് തന്നെ സൈബര്‍ ആക്രമണത്തിനും നിരവധി തവണ ഇരയായിട്ടുള്ള താരമാണ് സാധിക. രാഷ്ട്രീയത്തിലും സമകാലിക വിഷയങ്ങളിലും തന്റേതായ അഭിപ്രായം തുറന്ന് പറയാറുള്ള സാധികയ്ക്ക് വിമര്‍ശകരും ഏറെയാണ്.
ഇപ്പോഴിതാ ഒരു ടെലിവിഷന്‍ പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ മമാറുന്നത്. ശരിക്കും തന്റെ പേര് രാധിക വേണുഗോപാല്‍ എന്നായിരുന്നുവെന്നും ക്ലാസ്‌മേറ്റ് സിനിമയ്ക്ക് ശേഷം നടി രാധിക തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു തന്റെ എന്‍ട്രിയെന്നും അപ്പോള്‍ മലയാളത്തില്‍ നിന്ന് എല്ലാവരും പേര് മാറ്റണം എന്ന് പറഞ്ഞു.
തമിഴില്‍ പോയപ്പോള്‍ അവിടെ രാധിക ശരത് കുമാറുണ്ട്. അവരുടെയും എന്റെയും ചില ഫീച്ചേഴ്‌സ് ഒരു പോലെയാണ് അത് കൊണ്ട് പേര് മാറ്റണം എന്ന ആവശ്യം അവിടെയും ഉയര്‍ന്നു. എങ്കില്‍ പിന്നെ പേര് മാറ്റാമെന്ന് തോന്നിയെന്നും അച്ഛന്‍ തന്നെയാണ് സാധിക എന്ന് പേര് നിര്‍ദ്ദേശിച്ചതെന്നും സാധിക പറയുന്നു.
വേറെയും കുറച്ച് പേരുകള്‍ അച്ഛന്‍ കണ്ടെത്തിയിരുന്നെങ്കിലും തനിക്ക് സാധിക എന്ന പേരാണ് കുറച്ച് കൂടി ആപ്റ്റായി തോന്നിയതെന്നും സാധിക പറഞ്ഞു. എന്നാലും തന്റെ ഡോക്യുമെന്റിലും സര്‍ട്ടിഫിക്കറ്റിലും ഒന്നും ഇതുവരെ പേര് മാറ്റിയിട്ടില്ല. അത് രാധിക എന്ന് തന്നെയാണെന്നും സാധിക പറഞ്ഞു. രാധിക എന്ന വിളിയാണ് തനിക്കിഷ്ടം എന്നും താരം പറഞ്ഞു.
അച്ഛനും അമ്മയും സിനിമ പാരമ്പര്യം ഉള്ളവരാണെന്നും അത് കൊണ്ട് തന്നെ അഭിനയത്തിലേക്ക് വരാന്‍ തനിക്ക് താല്പര്യം ഉണ്ടായിരുന്നുവെന്നും ഫോട്ടോ ഷൂട്ടുകളോടായിരുന്നു ഇഷ്ടമെന്നും നന്നായി ഒരുങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത് കൊണ്ട് തന്റെ കൂട്ടുകാരികള്‍ പറയും ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം ജനച്ച ഫോട്ടോ ജനിക്ക് ആണ് ഇവള്‍ എന്ന് എന്നും താരം പറഞ്ഞു. അവസരം വന്നപ്പോള്‍ അഭിനയത്തിലേക്കും ഇറങ്ങിയെന്നും താരം പറഞ്ഞു.
ഇപ്പോഴും ഷോക്കേസ് ചെയ്യാനുള്ള ഒരവസരവും താന്‍ കുറയ്ക്കാറില്ലെന്നും അഭിനയത്തിന് പുറമെ ഒരു ജ്വല്ലറിയില്‍ ഷോ ഗേളായി നില്‍ക്കുന്നുണ്ട്. വൈകുന്നേരം വരെ ആഭരണങ്ങള്‍ എല്ലാം ധരിച്ച് ഷോപ്പിന് മുന്നില്‍ നില്‍ക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ല. നിങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റല്ലേ ഇതൊക്കെ ചെയ്യാമോ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. എനിക്കിത് ഇഷ്ടമാണ് ചേട്ടാ എന്ന് ഞാന്‍ പറയും. അത്രയേ ഉള്ളൂ, എനിക്കിഷ്ടമാണ് അത് കാെണ്ട് ചെയ്യുന്നൂവെന്നും താരം പറയുന്നു.
അടുത്തിടെ തന്റെ വിവാഹമോചനത്തെ കുറിച്ചും താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. എന്റെ വിവാഹം കഴിഞ്ഞതാണ്, സന്തോഷത്തോടെ വിവാഹമോചനം നേടി ജീവിക്കുന്നു. ഞാന്‍ വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു കല്യാണം. പക്ഷേ അത് ശരിയായില്ല. ഞാന്‍ കല്യാണം കഴിച്ചതാണോ എന്നറിയാത്ത ആളുകളുണ്ടെങ്കില്‍ അവര്‍ അതിനെപ്പറ്റി അന്വേഷിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കും. എന്റെ പ്രൊഫൈലുകളില്‍ നിന്ന് പഴയ ഫോട്ടോകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല.
ഗൂഗിളില്‍ തിരഞ്ഞാലും എന്റെ വിവാഹ ഫോട്ടോ കാണും. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു അത്. വിവാഹാലോചനയായി വന്നത് തന്നെയാണ്. ഞങ്ങള്‍ ഒരു വര്‍ഷത്തോളം സംസാരിച്ച് പരസ്പരം മനസ്സിലാക്കിയിട്ടു തന്നെയാണ് വിവാഹം കഴിച്ചത്. പക്ഷേ എന്തോ ശരിയായില്ല. വിവാഹമോചനത്തിന് പ്രത്യേകിച്ച് ഒരു പ്രത്യേക കാരണം ഒന്നുമില്ല. ചിലരുടേത് ശരിയാകും ചിലരുടേത് ശരിയാകില്ല എന്നെ പറയാന്‍ കഴിയൂ.
എന്തെങ്കിലും ചെയ്താല്‍ അത് പൂര്‍ണമായി ശരിയായിരിക്കണം എന്നൊരു കാഴ്ചപ്പാട് എനിക്കുണ്ട്. എന്റെ ഭര്‍ത്താവ് എല്ലാ കാര്യങ്ങളും എന്നോട് പങ്കുവയ്ക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ട്. ആളുടെ ടെന്‍ഷന്‍ ആയാലും പ്രശ്‌നങ്ങള്‍ ആയാലും എന്നോട് തുറന്നു പറയണം. അങ്ങനെയൊക്കെ ചെയ്യാതാകുമ്പോള്‍ അത് ശരിയാകാതെ വരും. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ കാലം കഴിയുന്തോറും വലുതായി മാറും. അങ്ങനെ ഒക്കെയാണ് അത് വിവാഹമോചനത്തിലേക്ക് എത്തിച്ചേര്‍ന്നത്’ എന്നും സാധിക പറയുന്നു.
