News
പൊതു ഇടങ്ങളില്‍ കരയാന്‍ ഇഷ്ടമല്ല, എന്നാല്‍ ഈ ലഭിക്കുന്ന സ്നേഹത്തില്‍ വികാരാധീനനാകാതെയിരിക്കാന്‍ കഴിയുന്നില്ല; പൊട്ടിക്കരഞ്ഞ് രണ്‍വീര്‍ സിംങ്
പൊതു ഇടങ്ങളില്‍ കരയാന്‍ ഇഷ്ടമല്ല, എന്നാല്‍ ഈ ലഭിക്കുന്ന സ്നേഹത്തില്‍ വികാരാധീനനാകാതെയിരിക്കാന്‍ കഴിയുന്നില്ല; പൊട്ടിക്കരഞ്ഞ് രണ്‍വീര്‍ സിംങ്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനാണ് രണ്‍വീര്‍ സിംങ്. താരം നായകനായി എത്തിയ ബോളിവുഡ് ചിത്രം 83 തിയേറ്ററുകളില്‍ ആവേശം നിറച്ച് പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവായിട്ടാണ് രണ്‍വീര്‍ ചിത്രത്തില്‍ എത്തുന്നത്. 1983 ല്‍ ഇന്ത്യ ലോകകപ്പില്‍ വിജയം നേടിയതിന്റെ കഥ പറയുന്ന ചിത്രമാണിത്.
ചിത്രത്തിനു ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിലും അഭിനന്ദനങ്ങളിലും സന്തോഷം കൊണ്ടു കരയുന്ന രണ്‍വീറിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍വീര്‍ വികാരാധീനനായത്. പൊതു ഇടങ്ങളില്‍ കരയാന്‍ ഇഷ്ടമല്ല, എന്നാല്‍ 83 നു ലഭിക്കുന്ന സ്നേഹത്തില്‍ വികാരാധീനനാകാതെയിരിക്കാന്‍ കഴിയുന്നിലെന്നു പറഞ്ഞാണ് രണ്‍വീര്‍ കരഞ്ഞത്.
എനിക്ക് ലഭിക്കുന്ന സ്നേഹം ഇതെന്നെ കീഴടക്കിയിരിക്കുന്നു.. ഞാന്‍ ഒരു അഭിനേതാവായി മാറിയത് അത്ഭുതമാണ്, എനിക്ക് വിജയിക്കാന്‍ എന്തെല്ലാം അവസരങ്ങളാണ് ഉണ്ടായിരുന്നത്? രണ്‍വീര്‍ പറഞ്ഞു. തന്റെ കരിയര്‍ ആരംഭിച്ചിട്ടു ഇതുവരെ തന്നോട് സംസാരിക്കാത്ത ആളുകള്‍ സിനിമയെക്കുറിച്ച് പറയുന്ന നല്ല വാക്കുകള്‍ക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലയെന്നും രണ്‍വീര്‍ പറഞ്ഞു.
ബഹുഭാഷാ ചിത്രമായി അണിയിച്ചൊരുക്കിയ 83 സംവിധാനം ചെയ്ത് കബീര്‍ ഖാനാണ്. ചിത്രത്തില്‍ അണിനിരക്കുന്നത് താഹിര്‍ രാജ് ഭാസിന്‍, ജീവ, സാഖിബ് സലീം, ജതിന്‍ സര്‍ണ, ചിരാഗ് പാട്ടീല്‍, ദിന്‍കര്‍ ശര്‍മ, നിഷാന്ത് ദാഹിയ, ഹാര്‍ഡി സന്ധു, സഹിര്‍ ഖട്ടര്‍, അമ്മി വിര്‍ക്, ആതിനാഥ് കോത്താരെ എന്നിവരാണ്. കപില്‍ ദേവിന്റെ ഭാര്യ റോമിയയായി ദീപികാ പതുക്കോണാണ് എത്തുന്നത്. ചിത്രം മലയാളത്തില്‍ കൊണ്ടു വന്നത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.