News
പിവി സിന്ധുവിനൊപ്പം സമയം ചെലവഴിച്ച് ദീപിക പദുക്കോണും റണ്വീര് സിങ്ങും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
പിവി സിന്ധുവിനൊപ്പം സമയം ചെലവഴിച്ച് ദീപിക പദുക്കോണും റണ്വീര് സിങ്ങും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

നിരവധി ആരാധകരുള്ള ബോളിവുഡ് താര ദമ്പതിമാരാണ് ദീപിക പദുക്കോണും റണ്വീര് സിങ്ങും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പിവി സിന്ധുവിനൊപ്പം സമയം ചെലവഴിക്കുന്ന മൂവരുടെയും ചിത്രങ്ങള്‍ ആണ് വൈറലാകുന്നത്. ശനിയാഴ്ച്ച രാത്രി മുംബൈയിലെ ഒരു വമ്പന്‍ റെസ്റ്റോറന്റില്‍ വെച്ചാണ് മൂവരും സമയം പങ്കിട്ടത്.
തുടര്‍ന്ന് മൂവരും റെസ്റ്റോറെന്റില്‍ നിന്നും മടങ്ങുന്ന ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിവി സിന്ധുവിനെ കണ്ടതിന് ശേഷം റണ്വീര് സിങ്ങ് മൂവരും ഒരുമിച്ചുള്ള സെല്‍ഫിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആ ചിത്രവും വൈറലായിരുന്നു.
അടുത്തിടെയാണ് പി.വി സിന്ധു ടോകിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയത്. താരത്തിന്റെ ചരിത്ര വിജയം ആഘോഷിക്കുന്നതിനാണ് മൂവരും ഒന്നിച്ച് സമയം ചിലവഴിച്ചത്.
അതേസമയം ദീപിക നിലവില്‍ വിവിധ സിനിമകളുടെ ചിത്രീകരണ തിരക്കുകളിലാണ്. അടുത്തിടെയാണ് താരം ഷകുന്‍ ഭത്രയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. അതിന് പുറമെ ഷാറൂഖ് ഖാന് ചിത്രം പത്താന്, ഹൃത്തിക്ക് റോഷനൊപ്പം ഫൈറ്റര്‍ എന്നീ ചിത്രങ്ങളിലും ദീപിക പ്രധാന വേഷം ചെയ്യുന്നുണ്ട്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...