Connect with us

വിവാഹമോചന വാര്‍ത്തകള്‍ ചൂടുപിടിക്കുമ്പോള്‍ കുടുംബത്തിലേയ്ക്ക് എത്തിയ പുതിയ അതിഥിയെ കുറിച്ച് പറഞ്ഞ് സാമന്ത; ആശംസകളുമായി ആരാധകരും

News

വിവാഹമോചന വാര്‍ത്തകള്‍ ചൂടുപിടിക്കുമ്പോള്‍ കുടുംബത്തിലേയ്ക്ക് എത്തിയ പുതിയ അതിഥിയെ കുറിച്ച് പറഞ്ഞ് സാമന്ത; ആശംസകളുമായി ആരാധകരും

വിവാഹമോചന വാര്‍ത്തകള്‍ ചൂടുപിടിക്കുമ്പോള്‍ കുടുംബത്തിലേയ്ക്ക് എത്തിയ പുതിയ അതിഥിയെ കുറിച്ച് പറഞ്ഞ് സാമന്ത; ആശംസകളുമായി ആരാധകരും

സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നടി സാമന്തയുടെ വിവാഹ മോചന വാര്‍ത്തകളാണ്. ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. ‘എസ്’ എന്നാണ് ഇപ്പോഴെത്തെ പേര്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലി പ്രശ്‌നത്തിന് കാരണമാവുകയായിരുന്നു.

പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വാര്‍ത്തയിലെ സത്യമെന്താണെന്ന് സാമന്തയോ നാഗയോ ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്.

അതേ സമയം തന്റെ വീട്ടിലെ വിശേഷങ്ങള്‍ ഓരോന്നായി സാമന്ത പുറംലോകത്തോട് വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിവാഹം കഴിഞ്ഞപ്പോഴും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു നടി പങ്കുവെക്കാറുള്ളത്. ഏറ്റവും പുതിയതായി തന്റെ വീട്ടിലേക്ക് വന്ന അതിഥിയെ പരിചയപ്പെടുത്തുകയാണ് നടി. ചിത്രങ്ങള്‍ക്ക് താഴെ ആരാണിതെന്നുള്ള കാര്യവും സാമന്ത വ്യക്തമാക്കുന്നുണ്ട്.

സാമന്തയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് വീട്ടിലേക്ക് എത്തിയ പുതിയ അതിഥിയെ നടി പരിചയപ്പെടുത്തിയത്. മുന്‍പ് സാമന്തയുടെയും നാഗചൈതന്യയുടെയും കൂടെ ഒരു പെറ്റ് നായക്കുട്ടി ഉണ്ടായിരുന്നു. ഹാഷ് എന്ന പേരിട്ട് വിളിക്കുന്ന പെറ്റിനൊപ്പമുള്ള ദൃശ്യങ്ങള്‍ ഇപ്പോഴും നടിയുടെ സോഷ്യല്‍ മീഡിയ പേജിലുണ്ട്. അതിനൊപ്പം മറ്റൊരു വളര്‍ത്ത് മൃഗത്തെ കൂടി നടി സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ പുതിയ നായക്കുട്ടിയ്ക്ക് സാക്ഷ എന്നാണ് പേരിട്ടിരിക്കുന്നത്. അതിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ സാമന്ത പങ്കുവെച്ചത്.

ഇന്ന് രാവിലെ മുതല്‍ പത്തൊന്‍പത് തവണ അവള്‍ മൂത്രം കൊണ്ട് ഉണ്ടാക്കിയ കുളം താന്‍ വൃത്തിയാക്കിയത്. ഇപ്പോള്‍ സമയം രാവിലെ 9 മണി ആയിട്ടേയുള്ളു. അതിനിടയിലാണ് ഇത്രയും തവണ. കേക്കും ചായയും കുടിച്ച് ഇരിക്കുമ്പോഴാണ് ഞാന്‍ ആ കാര്യം ശ്രദ്ധിക്കുന്നത്. വീടിന് ചുറ്റും പീ പാഡും വെച്ച് ഒരു കൊച്ച് രാക്ഷസന്‍ ഓടുന്നത് കണ്ടു. അവിടെ എന്റെ കാപ്പിയ്ക്ക് പ്രധാന്യമില്ല. എല്ലാവരും സാക്ഷയോട് ഒരു ഹായ് പറയൂ.. എന്നുമാണ് സാമന്ത ചിത്രങ്ങള്‍ക്ക് താഴെ എഴുതിയിരിക്കുന്നത്.

കരിയറില്‍ സാമന്ത കൂടുതല്‍ അവസരങ്ങള്‍ തേടി പോകുന്നതാണ് നാഗ ചൈതന്യയുമായിട്ടുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അറിയുന്നത്. സാമന്തയുടെ സിനിമകളെല്ലാം വലിയ വിജയമായി മാറുന്നതാണ് നാഗചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2017 ഓക്ടോബര്‍ 6 നാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്. അടുത്ത മാസമാണ് താരങ്ങളുടെ നാലാം വിവാഹ വാര്‍ഷികം. വളരെ ഗംഭീരമായിട്ടാണ് എല്ലാ വര്‍ഷവും ഇവര്‍ ആഘോഷിക്കാറുള്ളത്. ഇക്കുറി ഏറെ ആകാംക്ഷയോടെയാണ് വിവാഹ വാര്‍ഷികത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. താരങ്ങള്‍ തമ്മില്‍ വേര്‍പിരിയുന്നുണ്ടോ ഇല്ലയോ എന്ന് അതോടെ അറിയാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു നാഗ ചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. വന്‍ താരനിര പങ്കെടുത്ത ഗംഭീര വിവാഹമായിരുന്നു ഇവരുടേത്. ഇന്നും ഗോവയില്‍ വെച്ച് നടന്ന ഈ താര വിവാഹം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. ഹിന്ദു, ക്രിസ്ത്യന്‍ ആചാരവിധി പ്രകാരമായിരുന്നു ഇവരുടെ കല്യാണം.

നാഗ ചൈതന്യയുടെ കുടംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു സാമന്തയ്ക്ക്. സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബം ഒന്നിച്ച് യാത്രകള്‍ പോകാറുണ്ട്. കൂടാതെ വിശേഷ ദിവസങ്ങളില്‍ ഒന്നിച്ചെത്താറുമുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നാഗാര്‍ജുനയുടെ 62ാം പിറന്നാള്‍. ജന്മദിനത്തില്‍ മക്കള്‍ രണ്ട് പേരും അച്ഛനോടൊപ്പം എത്തിയിരുന്നു. എന്നാല്‍ സാമന്ത പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. ഇത് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

വിവാഹമോചനത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ഒരു ട്രോളുമായി നടി രംഗത്ത് എത്തിയിരുന്നു. ഒരു പോസിറ്റീവ് സിമ്പല്‍ ആയിരുന്നു അത്. സാമന്തയുടെ ട്രോള്‍ പ്രേക്ഷകര്‍ക്ക് അല്‍പം ആശ്വാസം സൃഷ്ടിച്ചിരുന്നു, ശാന്താമായി നില്‍ക്കുന്ന പെണ്‍നായയുടേയും ആണ്‍ നായയുടേയും ചിത്രവു കടിച്ച് കീറാന്‍ നില്‍ക്കുന്ന മറ്റൊരു ഒരു നായയുടെ ചിത്രമുള്ള ട്രോളാണ് നടി പങ്കുവെച്ചിരിക്കുന്നത്. റിയാലിറ്റി എന്ന് കുറിച്ച് കൊണ്ടാണ് ട്രോള്‍ പങ്കുവെച്ചത്. ഇതിനുമപ്പുറം ഒരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും പറഞ്ഞത്. ഭര്‍ത്താവ് നാഗ ചൈതന്യയുമായി നടിക്ക് ഒരു പ്രശ്നവുമില്ലെന്നും മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിച്ചു,

More in News

Trending