ഇവന്മാര് അവിടെ എങ്ങാനും പോയി വല്ല വിദേശ സുന്ദരികളെയും കെട്ടി സുഖമായി ജീവിക്കുമെന്നാണ് കരുതിയത്, നമുക്ക് ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ല; മക്കളെ കുറിച്ച് പറഞ്ഞ് രഞ്ജി പണിക്കര്‍

നടനായും തിരക്കഥാകൃത്തായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രഞ്ജി പണിക്കര്‍. ഇപ്പോഴിതാ മക്കളുടെ സിനിമാ പ്രവേശത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജി പണിക്കര്‍. അവര്‍ സിനിമയിലേയ്ക്ക് വരികയാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് സിനിമ മേഖലയുടെ അപടകടത്തെക്കുറിച്ചാണെന്നും, വളരെ ഇന്‍സെക്വര്‍ ആയ ഇടമാണ് ഇതെന്നാണ് പറഞ്ഞതെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.
‘നിതിന്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ തന്നെ എന്റെ സഹസംവിധായകനായി നില്‍ക്കണം എന്ന് ആഗ്രഹം പറഞ്ഞിരുന്നു. അവന്റെ അമ്മയുടെ തന്നെ ശുപാര്‍ശ വഴിയാണ് നിതിന്‍ എന്റെ സിനിമയിലേയ്ക്ക് അസിസ്റ്റന്റ് ഡയറക്ടറായി വന്നത്.
മക്കള്‍ രണ്ടു പേരും ഡിഗ്രി കഴിഞ്ഞിട്ട് വിദേശത്ത് പോയാണ് പഠിച്ചത്. അപ്പോള്‍ ഞാന്‍ സത്യത്തില്‍ വിചാരിച്ചു ഇവന്മാര് അവിടെ എങ്ങാനും പോയി വല്ല വിദേശ സുന്ദരികളെയും കെട്ടി സുഖമായി ജീവിക്കുമെന്ന്.
നമുക്ക് ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ല. ഇവര്‍ കുട്ടിക്കാലം മുതല്‍ കണ്ടിരിക്കുന്നത് സിനിമയാണ്. സിനിമയുമായി ബന്ധപ്പെട്ട ആളുകളെയാണ് ഇവര്‍ കൂടുതല്‍ കണ്ടിരിക്കുന്നത്.
എന്നെ സംബന്ധിച്ച് അവര്‍ വളര്‍ന്ന ലോകം സിനിമയുടേത് തന്നെയാണ്. സിനിമയിലേക്ക് അവര്‍ വന്നപ്പോള്‍ അതിന്റെ അപകടങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞിരിന്നു കാരണം ഇതൊരു സേഫ് ആയ ഇടമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....