Connect with us

ഞങ്ങള്‍ക്ക് ലൊക്കേഷനില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ സാധിക്കില്ല, അങ്ങനെ വിക്രം എന്റെ മുറിയിലേയ്ക്ക് വന്നു; ഇപ്പോഴും അദ്ദേഹം ആ പഴയ വിക്രം തന്നെയാണ്; വിക്രമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ബാബു ആന്റണി

Malayalam

ഒരുകാലത്ത് മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയായിരുന്നു ബാബു ആന്റണി. എന്നാല്‍ ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും വീണ്ടും ശക്തമായ തിരിച്ചു വരികയാണ് അദ്ദേഹം. ഇപ്പോള്‍ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിങ്ങിലാണ് നടന്‍.

ചിത്രത്തില്‍ നടന്‍ വിക്രമും പ്രധാന വേഷം ചെയ്യുന്നുണ്ട്. കാലങ്ങള്‍ക്ക് ശേഷം വിക്രമിനൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചതിലെ സന്തോഷം പങ്കുവെക്കുകയാണ് ബാബു ആന്റണി. ഫേസ്ബുക്കില്‍ വിക്രമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ബാബു ആന്റണിയുടെ കുറിപ്പ്. 

‘വിക്രമിനൊപ്പം വീണ്ടും സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സ്ട്രീറ്റ് എന്ന സിനിമയിലാണ് അവസാനമായി വിക്രമിനൊപ്പം അഭിനയിച്ചത്. ഞങ്ങള്‍ക്ക് ലൊക്കേഷനില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ സാധിക്കില്ല. കാരണം ഞങ്ങള്‍ എപ്പോഴും കോസ്റ്റ്യൂമിലാണ്. 

നമുക്ക് ഒരു സെല്‍ഫി എടുക്കണമെന്ന് ഞാന്‍ വിക്രമിനോട് പറഞ്ഞിരുന്നു. അങ്ങനെ വിക്രം എന്റെ മുറിയിലേയ്ക്ക് വരുകയായിരുന്നു. ഞങ്ങള്‍ ഒരുപാട് ഓര്‍മ്മകള്‍ പരസ്പരം പങ്കുവെച്ചു. ഇപ്പോഴും അദ്ദേഹം ആ പഴയ വിക്രം തന്നെയാണ്. എളിമയുള്ള നല്ലവനായ വിക്രം’ എന്നും ബാബു ആന്റണി പറഞ്ഞു. 

അതേസമയം കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. വിക്രം, കാര്‍ഡത്തി, ജയം രവി, ജയറാം, ഐശ്വര്യ റായ് ബച്ചന്‍, ത്രിഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോബിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top