Malayalam
ഫിറോസ്പൊ ട്ടിക്കുമെന്ന് പറഞ്ഞ വലിയ രഹസ്യം, പുറത്തിറങ്ങിയ ശേഷം സംഭവിച്ചത്! വെളിപ്പെടുത്തലുമായി രമ്യ
ഫിറോസ്പൊ ട്ടിക്കുമെന്ന് പറഞ്ഞ വലിയ രഹസ്യം, പുറത്തിറങ്ങിയ ശേഷം സംഭവിച്ചത്! വെളിപ്പെടുത്തലുമായി രമ്യ
ബിഗ് ബോസ്സിൽ എത്തിയ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ ബിഗ് ബോസ് വീട്ടില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നവരും പ്രശ്‌നങ്ങളുടെ ഒരുഭാഗത്തുള്ളവരുമായി നിറഞ്ഞു നിന്നിരുന്നു ഫിറോസും സജ്‌നയും. മത്സരാര്‍ത്ഥികളില്‍ മിക്കവരുമായി ഫിറോസും സജ്‌നയും വഴക്കിട്ടിട്ടുണ്ട്. മറ്റുള്ളവരെല്ലാം മുഖംമൂടിയണിഞ്ഞാണ് നില്‍ക്കുന്നതെന്നും അവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ടു വരുമെന്നുമായിരുന്നു ഫിറോസിന്റെ വാദം.
ഒടുവില്‍ മത്സരാര്‍ത്ഥികളെ മോശം പദപ്രയോഗങ്ങള്‍ നടത്തിയതും നിയമലംഘനം നടത്തുകയും ചെയ്തുവെന്ന കാരണത്താൽ ഫിറോസിനേയും സജ്‌നയേയും ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് മുൻപും നിരവധി തവണ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പലപ്പോഴും ബിഗ് ബോസ് ഹൗസിലെ നിയമങ്ങൾ കാറ്റിൽ പറത്തുകയായിരുന്നു ഇവർ.
ബിഗ് ബോസ് സീസൺ3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു സംഭവമായി മാറുകയായിരുന്നു ഇവരെ പുറത്താക്കിയത്. ഇത് ഹൗസിനുളളിൽ മാത്രമല്ല പുറത്തും വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ പ്രേക്ഷകരും രംഗത്ത് എത്തിയിരുന്നു.
രമ്യയും ഫിറോസ് ഖാനും തമ്മിലുണ്ടായ പ്രശ്നത്തിന് പിന്നാലെയാണ് താരങ്ങൾ പുറത്ത് പോയത്. ബിഗ് ബോസ് നൽകിയ ഒരു ടാസ്ക്കിൽ രമ്യയും ഫിറോസ് ഖാനും തമ്മിൽ ചെറിയ പ്രശ്നം നടന്നിരുന്നു. രമ്യയെ കുറിച്ച് തനിക്കൊരു രഹസ്യം അറിയാമെന്നും അത് പൊട്ടിക്കുമെന്നും ഫിറോസ് പറയുകയായിരുന്നു. എന്നാൽ അത് പബ്ലിക്കായി പറയാൻ രമ്യ ഫിറോസിനോട് പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിത ഫിറോസ് പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യത്തെ കുറിച്ച് പറയുകയാണ് രമ്യ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസുമായുള്ള പ്രശ്നത്തെ കുറിച്ചും ബിഗ് പുറത്തിറങ്ങിയതിന് ശേഷം കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും രമ്യ മനസ് തുറക്കുകയാണ്.
ഫിറോസ് പൊട്ടിക്കും എന്ന് പറഞ്ഞ രഹസ്യം എന്താണെന്നുള്ള അവതാരകന്റെ ചോദ്യത്തിന്
അത് ഫിറോസിന് മാത്രം അറിയാം എന്നായിരുന്നു നടിയുടെ മറുപടി. ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ ഫിറോസും രമ്യയും പരിചയക്കാരാണ്. രമ്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫിറോസ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ രഹസ്യത്തെ കുറിച്ച് പറയവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ ഫിറോസ് ഏട്ടനെ തനിക്ക് അറിയാം. തങ്ങളോരു മൂന്ന് സ്റ്റേജിൽ ഒന്നിച്ച് ഡാൻസ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളൊരു പരിചയം മാത്രമാണ് ഉളളത്. അന്ന് സജ്ന ചേച്ചിയും കൂടെയുണ്ടായിരുന്നു. അത് കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഇവരെ ബിഗ് ബോസ് ഹൗസിൽ വെച്ച് കാണുന്നത്. ഞാൻ അറിയാത്ത എന്റെ വീട്ടുകാർ അറിയാത്ത എന്ത് ബോംബ് ആണ് ഫിറോസ് ഏട്ടന്റെ കയ്യിലുള്ളത് എന്നാണ് തനിക്ക് അറിയാത്തത്. തിരികെ എത്തിയതിന് ശേഷം ഇതിനെ കുറിച്ച് ചോദിച്ചില്ലേ എന്നും അവതാരകൻ ചോദിക്കുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള ഒരു ബന്ധം തങ്ങൾക്ക് തമ്മിൽ ഇല്ലയെന്നായിരുന്നു രമ്യയുടെ മറുപടി.
രണ്ട് മൂന്നോ വർഷത്തിന് മുൻപ് കൊച്ചിയിൽ നടന്ന ഷോയിലാണ് ഇവരെ അവസാനമായി കാണുന്നത്. പ്രാക്ടീസ് ചെയ്യുന്ന സമയത്തും സ്റ്റേജിൽ പെർഫോം ചെയ്യുന്ന സമയത്തുമാണ് ഇവരുമായി ബന്ധം വരുന്നത്. അതിന് ശേഷം ഇവരുമായി യാതൊരു ബന്ധവും ഇല്ല. ഷൂട്ടുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ മെസേജ് അയക്കും. അത്രമാത്രമാണുള്ളത്. എന്നാണ് ഫിറോസിനെ കുറിച്ചുള്ള പരിചയത്തെ കുറിച്ച് രമ്യ പറഞ്ഞത്.
താനുമായുള്ള പ്രശ്നം കൊണ്ട് മാത്രമല്ല ഫിറോസിനേയും സജ്നയേയും അവിടെ നിന്ന് പുറത്താക്കുന്നത്. അവിടെ സൂര്യയോടും സന്ധ്യയോടും ഋതുവിനോടുമൊക്കെ മോശമായി സംസാരിക്കുന്നുണ്ടായിരുന്നു. അതിന്റെ ലാസ്റ്റ് ഒരു നിമിത്തം ആയത് ഞാൻ ആയിക്കാം. അദ്ദേഹം വലിയൊരു രഹസ്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പെർമിഷൻ കൊടുത്തതാണ് പറയാൻ. എന്നാൽ ഇല്ല ഞാൻ അത് പറയില്ല എന്ന് പറയുന്നത് ഏതൊരു റിയാലിറ്റി ഷോയിൽ ആയാലും നോക്കിക്കൊണ്ട് ഇരിക്കുമെന്ന് തോന്നുന്നില്ല. തനിക്ക് ഫിറോസിന്റെ പുറത്തുള്ള പിന്തുണയെ കുറിച്ചും മറ്റുമൊന്നും അറിയില്ലായിരുന്നു എന്നും രമ്യ പറയുന്നുണ്ട്.
