Connect with us

‘പുഷ്പ’യില്‍ അല്ലു വാങ്ങുന്നത് റിക്കോര്‍ഡ് പ്രതിഫലം; 60 മുതല്‍ 70 കോടി രൂപ വരെയെന്ന് തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

Malayalam

‘പുഷ്പ’യില്‍ അല്ലു വാങ്ങുന്നത് റിക്കോര്‍ഡ് പ്രതിഫലം; 60 മുതല്‍ 70 കോടി രൂപ വരെയെന്ന് തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

‘പുഷ്പ’യില്‍ അല്ലു വാങ്ങുന്നത് റിക്കോര്‍ഡ് പ്രതിഫലം; 60 മുതല്‍ 70 കോടി രൂപ വരെയെന്ന് തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

തെന്നിന്ത്യ മുഴുവന്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ വളരെ പ്രതീക്ഷയോടൊണ് കാത്തിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ അല്ലുവിന്റെ പുതിയ ചിത്രമായ പുഷ്പയെകുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തിന് വേണ്ടി താരം റെക്കോര്‍ഡ് പ്രതിഫലം വാങ്ങുന്നതായി ആണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുഷ്പയുടെ രണ്ടു ഭാഗങ്ങളിലുമായി അല്ലു അര്‍ജുന്‍ 60 മുതല്‍ 70 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുവെന്നാണ് പ്രമുഖ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും പുറത്തുവന്നിട്ടില്ല. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ ഇനി മുപ്പത് ദിവസത്തെ ചിത്രീകരണം കൂടിയാണ് ബാക്കിയുള്ളത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ചിത്രീകരണം പുനരാരംഭിക്കും.

കോവിഡ് നിയന്ത്രണവിധേയമായാല്‍ ഈ വര്‍ഷം അവസാനത്തോടെ പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുമെന്നാണ് വിവരം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ് ഫാസിലാണ് പുഷ്പയില്‍ അല്ലുവിന്റെ വില്ലനാകുന്നത്. അഴിമതിക്കാരനായ പോലീസുകാരന്റെ വേഷമാണ് പുഷ്പയില്‍ ഫഹദ് ചെയ്യുന്നത്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു ആണ്.

More in Malayalam

Trending

Recent

To Top