ആര്‍എസ്എസുകാരെ കൊല്ലണം എന്ന പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല, തന്റെ ഭാഷ അതല്ല; തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് നടി മാല പാര്‍വതി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മാല പാര്‍വതി. എവിടെയും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി.
ആര്‍എസ്എസുകാരെ കൊല്ലണം എന്ന തരത്തിലാണ് മാലാ പാര്‍വതിയുടെ പേരില്‍ ട്രോളുകള്‍ പ്രചരിക്കുന്നത്. താന്‍ ഒരിക്കലും ആര്‍എസ്എസിനെ കൊല്ലണം എന്ന് പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. തന്റെ ഭാഷ അതല്ലെന്നും മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്ന് നിരവധി പേരാണ് പോസ്റ്റിന് ലൈക്കുകളും കമന്റുമായി എത്തിയത്.
മാലാ പാര്‍വതിയുടെ വാക്കുകള്‍:
പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാന്‍ RSS കാരെ കൊല്ലണം എന്നൊരു ട്രോള്‍ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാര്‍ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിര്‍ക്കണം എന്ന് പറയാറുണ്ട്. എന്നാല്‍ ‘കൊല്ലണം’ എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകള്‍ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാല്‍ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിര്‍ക്കുമെന്ന കാര്യത്തില്‍ മാറ്റവുമില്ല എന്നാണ് മാല പാര്‍വതി പറഞ്ഞത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...