Malayalam
അള്‍ട്രാ ഗ്ലാമര്‍ ലുക്കില്‍ പ്രയാഗ മാര്‍ട്ടിന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍!, കമന്റുകളുമായി ആരാധകരും
അള്‍ട്രാ ഗ്ലാമര്‍ ലുക്കില്‍ പ്രയാഗ മാര്‍ട്ടിന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍!, കമന്റുകളുമായി ആരാധകരും
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ പ്രയാഗ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറല്‍ ആകുന്നത്. അള്‍ട്രാ ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. നാടന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയുടെ പുതിയ മേക്കോവര്‍ ആണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
സൂര്യ നായകനാകുന്ന നവരസയാണ് പ്രയാഗയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഓഗസ്റ്റ് ആറിന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം റിലീസ് ചെയ്യും. നവരസ നടിയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ്. 2020ല്‍ റിലീസ് ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം ആണ് നടി അവസാനം അഭിനയിച്ച മലയാളചിത്രം.
ബാലതാരമായി സിനിമയിലെത്തി ഇന്ന് മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. നിരവധി ഹിറ്റു ചിത്രങ്ങളില്‍ പ്രയാഗ നായികയായി വേഷമിട്ടിട്ടുണ്ട്. മലയാളം കടന്ന് തമിഴിലും കന്നടയിലുമെല്ലാം താരം സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
