പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍. മുന്‍പ് അദ്ദേഹത്തിനൊപ്പമെടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ആശംസ.
‘നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍. അങ്ങയുടെ യാത്രയില്‍ ഉടനീളം സര്വ്വേശ്വരന് ആരോഗ്യവും സന്തോഷവും വിജയവും നല്കട്ടെ’, എന്നും മോഹന്‍ലാല്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെഎഴുപത്തിയൊന്നാം പിറന്നാള്‍ ആണ് ഇന്ന്. ഇതോടനുബന്ധിച്ച് ‘സേവാ ഓര് സമര്പ്പണ് അഭിയാന്’ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്.
ഉത്തര്‍പ്രദേശില്‍ ഗംഗാനദിയില്‍ 71 ഇടങ്ങളില്‍ ശുചീകരണം നടത്തുന്നുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ഖാദി ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള ആഹ്വാനവും നല്‍കും.
ബൂത്ത് തലത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച് അഞ്ച് കോടി പോസ്റ്റ്കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. പിറന്നാളിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ദേശീയ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...