Connect with us

മേതില്‍ ദേവിക അറിയാതെ ഫേസ്ബുക്കില്‍ നിന്നും ലൈവ് പോയി…, ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു; ഫോളോവേഴ്സിന് ജാഗ്രതാ നിര്‍ദ്ദേശവുമായി മേതില്‍ ദേവിക

Malayalam

മേതില്‍ ദേവിക അറിയാതെ ഫേസ്ബുക്കില്‍ നിന്നും ലൈവ് പോയി…, ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു; ഫോളോവേഴ്സിന് ജാഗ്രതാ നിര്‍ദ്ദേശവുമായി മേതില്‍ ദേവിക

മേതില്‍ ദേവിക അറിയാതെ ഫേസ്ബുക്കില്‍ നിന്നും ലൈവ് പോയി…, ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു; ഫോളോവേഴ്സിന് ജാഗ്രതാ നിര്‍ദ്ദേശവുമായി മേതില്‍ ദേവിക

മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്തിരുന്ന സംഭവമാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം ഈ വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു.

പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മുകേഷ് വിവാഹമോചന വാര്‍ത്തകളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ മേതില്‍ ദേവികയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. തന്റെ ഡാന്‍സ് വീഡിയോകളും വിശേഷങ്ങളുമാണ് താരം കൂടുതലും പങ്കുവെയ്ക്കാറുള്ളത്. ഇപ്പോള്‍ തീര്‍ത്തും അവിചാരിതമായ ചില കാര്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നടന്നതിനെ കുറിച്ച് വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദേവിക

പല സെലിബ്രിറ്റികളും ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ട്. പക്ഷെ ഇത്തരമൊരു നീക്കം വളരെ വിചിത്രമാണ്. ദേവിക പോസ്റ്റില്‍ പറഞ്ഞതും സംഭവം വാസ്തവമാണെന്ന് ഫോളോവേഴ്സില്‍ പലരും കമന്റ് ചെയ്യുകയും ചെയ്തു. ദേവിക അറിയാതെ അവരുടെ പേജില്‍ നിന്നും ഫേസ്ബുക്ക് ലൈവ് പോയിരിക്കുകയാണ്. തീര്‍ന്നില്ല, വേറെയും കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ദേവിക പോസ്റ്റ് ചെയ്തിരുന്ന നൃത്ത വീഡിയോകളും അപ്രത്യക്ഷമായി. ആര്‍ക്കെങ്കിലും വിചിത്രമായ സന്ദേശങ്ങള്‍ ലഭിക്കുന്നുവെങ്കില്‍ തന്നെ അറിയിക്കണമെന്നും ദേവിക ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. താന്‍ പേജിന്റെ കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്നും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിലീറ്റ് ചെയ്യപ്പെട്ട വീഡിയോകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും മേതില്‍ ദേവിക പറഞ്ഞു. മേതില്‍ ദേവിക 2021ല്‍ ചെയ്ത പോസ്റ്റുകളൊക്കെ ഫേസ്ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായി. ഇവര്‍ക്ക് ഫേസ്ബുക്കില്‍ 26000ത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സുണ്ട്. അടുത്തിടെ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഏറെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ഇത് വീണ്ടെടുക്കുന്നത്.

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തകളിലടക്കം മുകേഷ് ദേവിക വിവാഹമോചനമായിരുന്നു ചര്‍ച്ചാ വിഷയം. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നുമാണ് ദേവിക പറഞ്ഞത്. മാത്രമല്ല, അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വ്യക്തപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെ ഗാര്‍ഹിക പീഡനം എന്ന് പറയുന്നത് എല്ലാം വളരെ ശക്തമായ വാക്കുകളാണ്. എനിക്ക് മുകേഷിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഗാര്‍ഹിക പീഡനം അതില്‍ പെടുന്നില്ല.

ബന്ധം വേര്‍പിരിയുന്ന കാര്യത്തില്‍ മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. ഞാനാണ് നോട്ടീസ് അയച്ചത്. പിന്നെ എല്ലാവരും ദേഷ്യപ്പെട്ടാണ് ബന്ധം പിരിയുന്നത് എന്ന് കരുതി ഞങ്ങളും അങ്ങനെ തന്നെ ആവണം എന്നുണ്ടോ. പണ്ടത്തെ പോലെ അല്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. പിന്നെ ഈ ഒരു സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞാന്‍ ഇങ്ങനെ എല്ലാം സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം.

യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതയാവുന്നത്. ബന്ധം വേര്‍പിരിഞ്ഞാല്‍ എല്ലാ തീര്‍ന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേല്‍ ചളി വാരി ഇടാനൊന്നും എനിക്ക് താത്പര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ്.

ഈ ഒരു സമയം സമാധനത്തോടെ കടന്ന് പോകാന്‍ നിങ്ങളെല്ലാവരും അനുവദിക്കണം. കാരണം ഒരുപാട് വികാരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കാര്യമാണിത്. അപ്പോള്‍ അദ്ദേഹത്തെ ഇതിന്റെ പേരില്‍ കുറ്റക്കാരനാക്കരുത്. ഒരു മുതിര്‍ന്ന താരവും രാഷ്ട്രീയ പ്രവര്‍ത്തകനും ആണ് അദ്ദേഹം. പക്ഷെ അതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. എന്റെ വീട്ടിലെ പ്രശ്നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷെ അതിന് കേരളവുമായി ഒരു ബന്ധവുമില്ല’ എന്നുമാണ് മേദില്‍ ദേവിക പറഞ്ഞത്.

More in Malayalam

Trending

Recent

To Top