Connect with us

മത്സരത്തില്‍ പങ്കെടുക്കാന്‍ പോകില്ലെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞു, പിന്നീട് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോയത്’ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നു, കിട്ടണമെന്ന താല്‍പര്യവും ഉണ്ടായിരുന്നില്ല; മിസ് കേരള ഫിറ്റ്നസിലേക്ക് മത്സരിച്ചതിനെ കുറിച്ച് മിയ ജോര്‍ജ്

Malayalam

മത്സരത്തില്‍ പങ്കെടുക്കാന്‍ പോകില്ലെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞു, പിന്നീട് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോയത്’ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നു, കിട്ടണമെന്ന താല്‍പര്യവും ഉണ്ടായിരുന്നില്ല; മിസ് കേരള ഫിറ്റ്നസിലേക്ക് മത്സരിച്ചതിനെ കുറിച്ച് മിയ ജോര്‍ജ്

മത്സരത്തില്‍ പങ്കെടുക്കാന്‍ പോകില്ലെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞു, പിന്നീട് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോയത്’ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നു, കിട്ടണമെന്ന താല്‍പര്യവും ഉണ്ടായിരുന്നില്ല; മിസ് കേരള ഫിറ്റ്നസിലേക്ക് മത്സരിച്ചതിനെ കുറിച്ച് മിയ ജോര്‍ജ്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും മിയ ജോര്‍ജ്ജിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ‘ഞങ്ങള്‍ രണ്ട് പെണ്‍മക്കളാണ്. വീട്ടില്‍ ആണ്‍ക്കുട്ടികള്‍ ഇല്ലാത്തതിനാല്‍ എന്നെ ആണ്‍ക്കുട്ടിയെപ്പോലെയാണ് കൊണ്ട് നടന്നിരുന്നത് അതുകൊണ്ട് ചെറുപ്പത്തില്‍ ഞാനൊരു ടോം ബോയി ആയിരുന്നു. മിസ് കേരള ഫിറ്റ്നസിലേക്ക് മത്സരിച്ചത് അമ്മയുടെ നിര്‍ബന്ധപ്രകാരമായിരുന്നു. പത്രത്തില്‍ പരസ്യം കണ്ട് മമ്മിയാണ് എന്റെ ഫോട്ടോയും പേരും വെച്ച് കത്ത് അയച്ചത്.

സെലക്ഷന്‍ കിട്ടിയപ്പോഴാണ് എന്നോട് പറഞ്ഞത്. മത്സരത്തില്‍ പങ്കെടുക്കാന്‍ കൊച്ചിക്ക് പോണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ പോകില്ലെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞു. പിന്നീട് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സരത്തിന് പോയത്.’ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നു. കിട്ടണമെന്ന താല്‍പര്യവും ഉണ്ടായിരുന്നില്ല. പല ഘട്ടങ്ങളുണ്ടായിരുന്നു.

എങ്ങനെയോ അവസാന അഞ്ചില്‍ എത്തി. ഫൈനല്‍ സ്റ്റേജില്‍ നില്‍ക്കുമ്ബോഴാണ് മിസ് കേരള കിട്ടിയാല്‍ കൊള്ളാമായിരുന്നുവെന്ന് എനിക്ക് തോന്നിയതും ആഗ്രഹിക്കാന്‍ തുടങ്ങിയതും. അവസാനം വിന്നറായപ്പോള്‍ ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തപ്പോലെയായി. മകനൊപ്പമാണ് ഇപ്പോള്‍ സമയം ചെവലഴിക്കുന്നതെന്നും അവന് പാട്ടുകേള്‍ക്കുന്നത് വളരെ ഇഷ്ടമാണ്. വാതിക്കല് വെള്ളരിപ്രാവ് മകന് വേണ്ടി വെറുതെ ഇരുന്നപ്പോള്‍ പാടിയതാണ്. വൈറലാകുമെന്ന് കരുതിയില്ല’ എന്നും താരം പറയുന്നു.

ആദ്യ ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മിയയുടെ വിവാഹം. മാട്രിമോണിയിലൂടെ എത്തിയ ആലോചനയാണ് പിന്നീട് വിവാഹത്തില്‍ എത്തിയത്. അശ്വിന്‍ ഫിലിപ്പാണ് മിയയുടെ ഭര്‍ത്താവ്. മിനിസ്‌ക്രീനില്‍ നിന്നുമാണ് താരം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. 2010 മുതല്‍ സിനിമാലോകത്ത് സജീവമാണ് മിയ. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, ചേട്ടായീസ്, റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, സലാം കാശ്മീര്‍, മി. ഫ്രോഡ്, ഹായ് ഐ ആം ടോണി, അമരകാവ്യം, കസിന്‍സ്, അനാര്‍ക്കലി, പാവാട, വെട്രിവേല്‍, പരോള്‍, പട്ടാഭിരാമന്‍, ഡ്രൈവിങ് ലൈസന്‍സ്, ഗാര്‍ഡിയന്‍ തുടങ്ങി ഒട്ടനവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. വിവാഹശേഷം സിനിമയില്‍ സജീവമായി തുടങ്ങിയിട്ടില്ലെങ്കിലും സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന് താരം മുന്നേ അറിയിച്ചിട്ടുണ്ടായിരുന്നു.

അതുപോലെ തന്നെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന താരം അഭിനയലോകത്തേയ്ക്ക് തിരികെയെത്തുകയാണ്. താരം തന്നെയാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇതിനു പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞും കുട്ടി ജനിച്ചതിനു ശേഷവും പല നടിമാരും സിനിമയിലേയ്ക്ക് എത്താറില്ല. അവര്‍ക്ക് അധികം അവസരവും ലഭിക്കാറില്ല. എന്നാല്‍ മിയയ്ക്ക് ഇങ്ങനൊരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാം മകന്റെ ഭാഗ്യമാണെന്നും ആരാധകരില്‍ ചിലര്‍ അന്ന് പറഞ്ഞിരുന്നത്.

അതേസമയം, മകന്‍ ലൂക്കയ്‌ക്കൊപ്പമായിരുന്നു മിയയുടെ ആദ്യ വിവാഹ വാര്‍ഷികാഘോഷം. മകനൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മിയയും അശ്വിനും. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ മിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വിനൊപ്പമുളള ഫോട്ടോയാണ് മിയ ഷെയര്‍ ചെയ്തത്. ഒരു വര്‍ഷം കഴിഞ്ഞു, ഇനിയും ഒരുപാട് പോകാനുണ്ടെന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം മിയ കുറിച്ചത്. ഈ സന്തോഷം കെടിടടങ്ങുന്നതിന് മുന്‍പാണ് അച്ഛന്റെ വിയോഗം മിയയെ തേടിയെത്തിയത്.

അതേസമയം, മിയ ഗര്‍ഭിണി ആണെന്നുള്ള വിവരം ആരാധകരെ അറിയിച്ചിരുന്നില്ല. ഇതേ കുറിച്ച് ഒരു ചിത്രം പോലും പോസ്റ്റ് ചെയ്യാതിരുന്ന മിയയെ നിരവധി പേരാണ് പ്രശംസിച്ച് രംഗത്തെത്തിയത്. ഗര്‍ഭകാലം ഒരു ‘ വലിയ സംഭവം’ ആക്കി മാറ്റി സോഷ്യല്‍ മീഡിയയില്‍ അതിനെ ഒരു ‘ആഘോഷം’ ആക്കാതിരുന്ന മിയയുടെ വകതിരിവിന്, എന്റെ ആദ്യ കൈയ്യടിയെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇവിടെ ചിലര്‍ ഗര്‍ഭം ധരിച്ച മുതല്‍ പ്രസവം കഴിയുന്നത് വരെ ആഘോഷിച്ച് വെറുപ്പിച്ച് കയ്യില്‍ തരുന്നു.

നിങ്ങളെ കണ്ട് അവര്‍ പഠിക്കട്ടെ. ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല. പ്രസവം ഒരു ഷോര്‍ട്ട് ഫിലിം ആക്കി പബ്ലിസിറ്റിക്ക് നില്‍ക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ കൃത്യമായി നിര്‍വഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ എന്നായിരുന്നു വേറൊരു കമന്റ്. മിയ മാത്രമല്ല തൊട്ട് മുന്‍പ് നടി ഭാമയും സംവൃത സുനില്‍ അടക്കമുള്ള നടിമാരും ഗര്‍ഭകാലം പുറംലോകത്തെ അറിയിച്ചിരുന്നില്ല. കുഞ്ഞ് ജനിച്ച് ഒരു മാസത്തിന് ശേഷമാണ് പലരും ഇതേ കുറിച്ച് വെളിപ്പെടുത്താറുള്ളു. അവരെയും അഭിനന്ദിക്കുകയാണ് എന്നെല്ലാമായിരുന്നു കമന്റുകള്‍.

More in Malayalam

Trending

Recent

To Top