Connect with us

ഇപ്പോളും നേരിട്ട് കാണുമ്പോള്‍ മുട്ടിടിക്കും.. അത് വല്യേട്ടനോടുള്ള ബഹുമാനം കൊണ്ടുള്ള പേടിയാണ്; ‘അമ്മ’ സംഘടന ലാലേട്ടന്റെ കൈകളില്‍ സുരക്ഷിതമാണ്, ഇനിയും കുറേ വര്‍ഷങ്ങള്‍ ഈ കുടുംബത്തെ നയിക്കാന്‍ ലാലേട്ടന് കഴിയട്ടെ; പോസ്റ്റുമായി സീമ ജി നായര്‍

Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ നടിയാണ് സീമ ജി നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മ യോഗത്തില്‍ പങ്കെടുത്തതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയാണ് സീമ ജി നായര്‍.

അമ്മ മീറ്റിംഗിനിടയില്‍ കണ്ട് സംസാരിച്ചപ്പോള്‍ യൂട്യൂബ് ചാനലിനെ കുറിച്ചും മറ്റും അന്വേഷിച്ചു, അദ്ദേഹം ഇതൊക്കെ ശ്രദ്ധിക്കുന്നു എന്നറിയുന്നത് വളരെയേറെ സന്തോഷം, അഭിമാനം തോന്നുന്നെന്ന് മമ്മൂട്ടിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മുക്കയോടൊപ്പം..

മലയാളികളുടെ പ്രിയപ്പെട്ട മമ്മുക്ക.. മലയാളത്തിന്റെ മെഗാസ്റ്റാര്‍.. എനിക്കും കുറച്ചു സിനിമകളില്‍ കൂടെ വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ഉണ്ടായി.. ആദ്യം ചെയ്ത ക്രോണിക് ബാച്ചിലറില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള സീന്‍ ഉണ്ടായിരുന്നില്ല.. പിന്നെ കുട്ടനാടന്‍ വ്‌ലോഗ്, രാപ്പകല്‍ ,നേരറിയാന്‍ സിബിഐ, കറുത്ത പക്ഷികള്‍ അങ്ങനെ ചില സിനിമകള്‍.. ഇത്രയും വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും നേരിട്ട് കാണുമ്പോള്‍ മുട്ടിടിക്കും.. അത് വല്യേട്ടനോടുള്ള ബഹുമാനം കൊണ്ടുള്ള പേടി.. അമ്മ മീറ്റിംഗിനിടയില്‍ കണ്ട് സംസാരിച്ചപ്പോള്‍ യൂട്യൂബ് ചാനലിനെ കുറിച്ചും മറ്റും അന്വേഷിച്ചു, അദ്ദേഹം ഇതൊക്കെ ശ്രദ്ധിക്കുന്നു എന്നറിയുന്നത് വളരെയേറെ സന്തോഷം, അഭിമാനം…

ലാലേട്ടന്‍ നടനവിസ്മയം…

ഒരുപാട് വര്‍ക്കുകള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ദൂരെ നിന്നും ആരാധിക്കുന്ന വ്യക്തിത്വം… എന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണുകയും നേരിട്ട് കാണുമ്പോളൊക്കെ അതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്ന ലാലേട്ടന്‍… ‘അമ്മ’ സംഘടന ലാലേട്ടന്റെ കൈകളില്‍ സുരക്ഷിതമാണ്… അവിടുന്നു കിട്ടുന്ന കൈനീട്ടത്തിലൂടെ 100ല്‍ പരം കുടുംബങ്ങളുടെ ഏതെങ്കിലുമൊക്കെ അത്യാവശ്യം കാര്യങ്ങള്‍ നടന്നു പോകുന്നു… ഇന്‍ഷുറന്‍സ് പരിരക്ഷ വേറെയും… ഇന്ത്യയിലെ കലാരംഗത്തു നിന്നുള്ള ഏതു സംഘടന എടുത്തു നോക്കിയാലും മുന്നില്‍ നില്‍ക്കുന്നത് ‘അമ്മ’ യാണ്… ഇനിയും കുറേ വര്‍ഷങ്ങള്‍ ഈ കുടുംബത്തെ നയിക്കാന്‍ ലാലേട്ടന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തട്ടെ…

More in Malayalam

Trending

Recent

To Top