Malayalam
ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി മീനാക്ഷി, ഫഹദ് കയ്യിലെഴുതിയിരുന്നത് അതായിരുന്നു!, ഉടന്‍ പണത്തില്‍ അറിയാതെ കണ്ണു നിറഞ്ഞു പോയ സംഭവത്തെ കുറിച്ചും താരം
ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി മീനാക്ഷി, ഫഹദ് കയ്യിലെഴുതിയിരുന്നത് അതായിരുന്നു!, ഉടന്‍ പണത്തില്‍ അറിയാതെ കണ്ണു നിറഞ്ഞു പോയ സംഭവത്തെ കുറിച്ചും താരം
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട അവതാരകയാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷിയെ പ്രേക്ഷകര്‍ കണ്ടു തുടങ്ങുന്നത്. തുടര്‍ന്ന് ഉടന്‍ പണം 3.0 എന്ന ഷോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ഡെയിന്‍ ഡേവിസിനും സുഹൈദ് കുക്കുവിനും ഒപ്പമാണ് മീനാക്ഷി പരിപാടി അവതരിപ്പിക്കുന്നത്. സാധാരണ കണ്ടു വന്നിരുന്ന റിയാലിറ്റി ഷോകളില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ് ഉടന്‍ പണം 3.0. കഥാപാത്രങ്ങളായിട്ടാണ് മീനാഷിയും ഡെയ്‌നും ഷോയില്‍ എത്തുന്നത്. മത്സരത്തിനോടൊപ്പമുള്ള ഇവരുടെ ഡാന്‍സിനും കോമഡിയ്ക്കുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
അതേസമയം ബോളിവുഡിലും താലരം അരങ്ങേറ്റം കുറിച്ചിരുന്നു. ഫഹദ് ഫാസില്‍ നായകനായി എത്തിയ മാലിക്ക് എന്ന ചിത്രത്തിലാണ് മീനാക്ഷി എത്തിയത്. റംലത്ത് എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. വളരെ കുറച്ച് സമയമേ ഉളളൂവെങ്കിലും മീനാക്ഷിയുടെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ഫഹദിനൊപ്പമുളള സീനിലെ ആ രഹസ്യം ഒരു അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നടി. ഓഡീഷനിലൂടെയാണ് മാലിക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മീനാക്ഷി പറയുന്നു.
ഓഡീഷന് പോവുമ്പോള്‍ ഇന്നതാണ് സിനിമ, ഇന്നതാണ് ക്യാരക്ടറ് എന്നൊന്നും അറിയില്ലായിരുന്നു. മഹേഷ് സാര്‍ ഒരു പെര്‍ഫക്ഷനിസ്റ്റാണ്. അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നത് വരെ അദ്ദേഹം നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. 12 മണിക്ക് തുടങ്ങിയ ഓഡീഷന്‍ വൈകീട്ട് അഞ്ച് മണിക്കാണ് കഴിഞ്ഞത്. കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. ഞാന്‍ ചെയ്തത് ഇഷ്ടമാകാത്തത് കൊണ്ടാണോ കൂടുതല്‍ ചെയ്യിപ്പിച്ചതെന്ന് തോന്നി. എന്നാല്‍ നന്നായിട്ട് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് വീണ്ടും വീണ്ടും ചെയ്യിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
അത് കഴിഞ്ഞ് അസോസിയേറ്റായ ശാലിനിയാണ് പറഞ്ഞത് ഫഹദിന്റെ മകളായിട്ടാണ് റോളെന്ന്. അപ്പോ ഞാന്‍ എക്സൈറ്റഡായി. കുറച്ചുകൂടി നന്നാക്കി ചെയ്യാമെന്ന് അപ്പോള്‍ മനസില്‍ വന്നു. ഈ സിനിമ എന്തായാലും ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു എന്നും നടി പറഞ്ഞു. മറ്റു സിനിമകളുണ്ടെങ്കിലും ഈ സിനിമ വിടില്ലെന്ന് തീരുമാനിച്ചു. മാലിക്കിലെ ഫഹദിനൊപ്പമുളള ആ സീന്‍ ശരിക്കും എന്റെ ഒരു ശീലം കാണിക്കുന്നതാണ് എന്ന് മീനാക്ഷി പറയുന്നു.
ഉപ്പ കൈയ്യില്‍ എഴുതി വെക്കുന്ന ആളുകളുടെ പരാതികളൊക്കെ ഞാനാണ് ഡയറിയിലേക്ക് പകര്‍ത്തി എഴുതാറുളളത്. ഉപ്പ ഹജ്ജിന് പോകുന്നതിന് മുന്‍പ് പരാതി പറയാന്‍ വരുന്നവരുണ്ട്. അവിടെ അന്ന് എത്തിയവരെല്ലാം ഉപ്പയെ പ്രതീക്ഷിച്ച് വന്നതാണ്. അപ്പോ അദ്ദേഹത്തോട് അവര് കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. അതൊക്കെ ഉപ്പ കൈയ്യിലാണ് എഴുതിവെക്കുന്നത്. അദ്ദേഹത്തിന് അങ്ങനെയൊരു ശീലമുണ്ട്.
മാലിക് ഇറങ്ങിയ ശേഷം ഇതേകുറിച്ച് കുറെ പേര്‍ ചോദിച്ചിട്ടുണ്ട്. കൂടാതെ ട്രോളുകളും വന്നു എന്ന് മീനാക്ഷി പറഞ്ഞു. മാലിക്കിന്റെ പിന്‍ഗാമി റംലത്ത് ആയിരിക്കുമെന്ന എഴുത്തുകളുണ്ട് എന്ന് അവതാരക പറഞ്ഞപ്പോള്‍; സെക്കന്‍ഡ് പാര്‍ട്ട് ആരെലും എടുക്കുവാണെങ്കില്‍ നോക്കാം എന്നാണ് ചിരിയോടെ മീനാക്ഷിയുടെ മറുപടി. നിമിഷ സജയനൊപ്പമുളള അനുഭവവും നടി പങ്കുവെച്ചു. നിമിഷയൊക്കെ റിയലിസ്റ്റിക് നടിയാണ്. അപ്പോ ശരിക്കും തല്ലുമോ എന്ന പേടിയുണ്ടായിരുന്നു. ഞാന്‍ നിമിഷയോട് ചോദിച്ചു ശരിക്കും തല്ലുമോ എന്ന്. അപ്പോള്‍ ശരിക്കും തല്ലുട്ടോ എന്ന് നിമിഷ തമാശയായി പറഞ്ഞു. തല്ലി എങ്കിലും അങ്ങനെ വേദനിപ്പിച്ചൊന്നും അല്ല തല്ലിയത്. പന്ത്രണ്ട് മിനിറ്റ് സീനിന് റിഹേഴ്സലുണ്ടായിരുന്നു എന്നും മീനാക്ഷി പറഞ്ഞു. സംവിധായകന്റെ ടീമും ക്യാമറാമാന്റെ ടീമും ഏറെ ബുദ്ധിമുട്ടി എടുത്ത സീനാണ് എന്നും മീനാക്ഷി പറയുന്നു.
അതേസമയം, മീനാക്ഷി കുറച്ച് നാളുകള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉടന്‍ പണത്തിലെ അനുഭവങ്ങളെ കുറിച്ചാണ് മീനാക്ഷി പറഞ്ഞിരുന്നത്. ചിരി മാത്രമല്ല ഷോയ്ക്കിടെ കണ്ണ് നിറയുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ടെന്ന് മീനാക്ഷി പറഞ്ഞിരുന്നു. ചില ജീവിതങ്ങള്‍ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറയാറുമുണ്ട്. അവരുടെ ജീവിതത്തിലെ പ്രശനങ്ങളും ദുഃഖങ്ങളും കേള്‍ക്കുമ്പോള്‍ നമ്മള്‍ സ്റ്റേജിലാണ് നില്‍ക്കുന്നതെന്നൊക്കെ മറന്നു പോകും എന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീനാക്ഷി ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
