Connect with us

ഈ സൈസും വെച്ച് നീയെങ്ങനെ ഫഹദിന്റെ മകളാകും…; ആളുകൾ പറയുന്ന സൈസും വണ്ണവും വെച്ച് ജോലി ചെയ്ത് കുടുംബം നോക്കി; മീനാക്ഷി രവീന്ദ്രൻ!

serial news

ഈ സൈസും വെച്ച് നീയെങ്ങനെ ഫഹദിന്റെ മകളാകും…; ആളുകൾ പറയുന്ന സൈസും വണ്ണവും വെച്ച് ജോലി ചെയ്ത് കുടുംബം നോക്കി; മീനാക്ഷി രവീന്ദ്രൻ!

ഈ സൈസും വെച്ച് നീയെങ്ങനെ ഫഹദിന്റെ മകളാകും…; ആളുകൾ പറയുന്ന സൈസും വണ്ണവും വെച്ച് ജോലി ചെയ്ത് കുടുംബം നോക്കി; മീനാക്ഷി രവീന്ദ്രൻ!

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് എല്ലാം ഇന്ന് ഏറെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി രവീന്ദ്രൻ. പിന്നീട് ഉടൻ പണം എന്ന ഷോയിലൂടെ അവതാരകയായും എത്തിയ മീനാക്ഷി കൂടുതൽ ആരാധകരെ നേടി. പത്തൊമ്പതാം വയസിൽ ക്യാമ്പസ് ഇന്റർവ്യൂവിലൂടെ ക്യാബിൻ ക്രൂവായി ജോലിയിൽ പ്രവേശിച്ച മീനാക്ഷി രവീന്ദ്രൻ ജോലി വിട്ടാണ് നായിക നായകനിൽ മത്സരാർഥിയായി എത്തിയത്.

ലാൽ ജോസ് തന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ ഷോയിലെ ഏറ്റവും ശ്രദ്ധനേടിയ മത്സരാർഥികളിൽ ഒരാളായിരുന്നു മീനാക്ഷി. നായികാ നായകനിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്ന സിനിമയിലേക്ക് ഉൾപ്പടെ മീനാക്ഷി അവസരങ്ങൾ ലഭിച്ചിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് മീനാക്ഷി അഭിനയിച്ചത്. ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയത്തിലും മീനാക്ഷി മികച്ച വേഷം ചെയ്തു.

എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുകൾ സ്വീകരിക്കാറുള്ള താരമാണ് മീനാക്ഷി. തന്റെ അഭിപ്രയങ്ങൾ തുറന്നു പറയാൻ മടിക്കാത്ത താരം പലപ്പോഴും ബോഡി ഷെയിമിങ്ന് ഇരയാകാറുമുണ്ട്.

മാലിക്കിൽ അഭിനയിക്കാൻ പോകുന്നു എന്ന് സുഹൃത്തുക്കളോട് സന്തോഷപൂർവം പറഞ്ഞപ്പോഴും ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ട് മീനാക്ഷിക്ക്. ഒരിക്കൽ ജോഷ് ടോക്‌സിൽ എത്തിയപ്പോഴാണ് മീനാക്ഷി താൻ അന്ന് നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് പറഞ്ഞത്. താൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് തന്റെ വായിലെ നാക്ക് കൊണ്ടാണെന്നും മീനാക്ഷി പറയുന്നുണ്ട്.

‘ഞാൻ പ്ലസ് ടു കഴിഞ്ഞാണ് ഏവിയേഷന് ജോയിൻ ചെയ്യുന്നത്. എന്നേക്കാൾ ബെറ്ററായ കാബിൻ ക്രൂ ആവാൻ പറ്റിയ പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു. പത്ത് മാസം കഴിഞ്ഞപ്പോൾ ഒരു ഇന്റർവ്യൂ വന്നു. മറ്റാർക്കും കിട്ടിയില്ല എനിക്ക് മാത്രം കിട്ടി. ആ സമയത്ത് എനിക്ക് കാര്യമായി ഉയരം ഇല്ലായിരുന്നു. അതിനു ശേഷമാണു അല്പമെങ്കിലും ഉയരം വെച്ചത്. പക്ഷെ അന്ന് ഞാൻ പിടിച്ചു നിന്നത് എന്റെ വായിൽ കിടക്കുന്ന നാക്ക് കൊണ്ടാണ്.

എനിക്ക് സംസാരിക്കാം സംസാരിച്ചു വീഴ്ത്താം കൺവിൻസ്‌ ചെയ്യാം. ആ ഉറപ്പ് എനിക്ക് ഉള്ളത് കൊണ്ടാണ് അന്ന് എനിക്ക് ജയിക്കാൻ പറ്റിയതെന്ന് ഞാൻ വിശ്വസിക്കുന്നു. അത് കഴിഞ്ഞ് ഞാൻ ഡൽഹിയിൽ പോയി. ഹിന്ദി അറിയാത്ത പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും ഞാൻ പരീക്ഷ എഴുതി ജയിച്ച് കാബിൻ ക്രൂ ആയി. അതിനു ശേഷമാണ് ഞാൻ നായികാ നായകനിലേക്ക് പോകുന്നത്.

അവിടെയും എന്നെ ഓൺലൈനായി കണ്ടിട്ട് എടുത്തില്ല. അവിടെയും ഞാൻ എന്റെ നാക്ക് കൊണ്ടാണ് പിടിച്ചു നിന്നത്. ഞാൻ സംസാരിച്ചാണ് നേടിയത്. ഞാൻ മാലിക്കിൽ അഭിനയിച്ചിരുന്നു. ഫഹദിന്റെ മകൾ ആയിട്ടായിരുന്നു. ഒരു ഫങ്ക്ഷന് കണ്ടപ്പോൾ ഞാൻ ഇത് എന്റെ ഫ്രണ്ട്സിന്റെ അടുത്ത് പറഞ്ഞു. ഫഹദിന്റെ മോൾ ആയിട്ടാണെന്ന് പറഞ്ഞപ്പോൾ, നീയോ ഫഹദിന്റെ മോളോ ഈ സൈസും വെച്ച് നീയെങ്ങനെ ചെയ്യാൻ പോകുന്നത് എന്ന് ചോദിച്ചു.

എനിക്ക് അതിന് ഉത്തരം ഉണ്ടായിരുന്നില്ല. സ്‌ക്രീനിൽ കാണു. എന്നായിരുന്നു എന്റെ തലയിൽ വന്നത്. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ മറുപടി കൊടുക്കാൻ പോകാറില്ല. എനിക്ക് തോന്നാറുള്ളത് എന്റെ മറുപടി അവർ അർഹിക്കുന്നില്ലെന്നാണ്. എന്റെ മറുപടികൾ ഒക്കെ എന്റെ പ്രവർത്തികൾ ആണ് അത് നിങ്ങൾ അപ്പോൾ കണ്ടാൽ മതി. അതാണ് എന്റെ മറുപടി.

കോവിഡ് സമയത്തും ഞാൻ ജോലി ചെയ്തു എനിക്ക് എന്റെ കുടുംബം നോക്കാൻ പറ്റി. അതും ഈ ആളുകൾ പറയുന്ന സൈസും വണ്ണവും വെച്ചാണ് ചെയ്തത്. നമ്മൾ ഹെൽത്തിയാണ്. നമ്മുടെ ശരീരത്തിൽ നമ്മൾ കോൺഫിഡന്റ് ആണെങ്കിൽ മറ്റൊന്നും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമില്ല,’ മീനാക്ഷി പറഞ്ഞു.

മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത എന്തും നമ്മുക്ക് ചെയ്യാം. അത് നോക്കേണ്ട കാര്യം മറ്റാർക്കും ഇല്ല. ആളുകൾ എന്ത് പറയും എന്ന് വിചാരിച്ചോ നിങ്ങളുടെ ഒരു ആഗ്രഹവും വേണ്ടന്ന് വെയ്ക്കരുത്. വണ്ണം കൂടുതലാണ്, മെലിഞ്ഞിട്ടാണ്, കറുത്തിട്ടാണ്, വെളുത്തിട്ടാണ്, വലിയ മൂക്കാണ് എന്നൊന്നും പറഞ്ഞ് ഒന്നും ചെയ്യാതെ ഇരിക്കരുത്. ജീവിതത്തിൽ എല്ലാം ഒക്കെയാണ് എന്നും മീനാക്ഷി പറയുന്നുണ്ട്.

about meenakshi ravendran

More in serial news

Trending

Recent

To Top