Connect with us

നന്നായി സംസാരിക്കാൻ അറിയില്ല എന്നതിന്റെ പേരിൽ സ്റ്റേജ് വിട്ട് ഇറങ്ങേണ്ടി വന്നു ; അമ്മ കടം വാങ്ങി തന്ന 200 രൂപയും കൊണ്ട് ട്രെയിൻ കയറി; കരിയറില്‍ വലിയ വഴിത്തിരിവായ തീരുമാനത്തെ കുറിച്ച ഡെയിന്‍ ഡേവിസ്!

Movies

നന്നായി സംസാരിക്കാൻ അറിയില്ല എന്നതിന്റെ പേരിൽ സ്റ്റേജ് വിട്ട് ഇറങ്ങേണ്ടി വന്നു ; അമ്മ കടം വാങ്ങി തന്ന 200 രൂപയും കൊണ്ട് ട്രെയിൻ കയറി; കരിയറില്‍ വലിയ വഴിത്തിരിവായ തീരുമാനത്തെ കുറിച്ച ഡെയിന്‍ ഡേവിസ്!

നന്നായി സംസാരിക്കാൻ അറിയില്ല എന്നതിന്റെ പേരിൽ സ്റ്റേജ് വിട്ട് ഇറങ്ങേണ്ടി വന്നു ; അമ്മ കടം വാങ്ങി തന്ന 200 രൂപയും കൊണ്ട് ട്രെയിൻ കയറി; കരിയറില്‍ വലിയ വഴിത്തിരിവായ തീരുമാനത്തെ കുറിച്ച ഡെയിന്‍ ഡേവിസ്!

കോമഡി റിയാലിറ്റി ഷോയിലൂടെ എത്തി അഭിനയരംഗത്തേക്ക് പ്രവേശിച്ച താരമാണ് ഡെയിന്‍ ഡേവിസ്. അവതാരകനായി എത്തിയ ശേഷമാണ് ഡെയിന്‍ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. മഴവിൽ മനോരമയിലെ കോമഡി സര്‍ക്കസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധനേടുന്നത്. പരിപാടിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയായിരുന്നു. കോമഡി സര്‍ക്കസിലെ ഡെയിനിന്റെ മിക്ക സ്‌കിറ്റുകളും വൈറലായിരുന്നു. പിന്നീട് നായിക നായകൻ റിയാലിറ്റി ഷോയുടെ അവതാരകനായി എത്തിയ ഡെയിൻ അതിനിടെ സിനിമകളുടെയും ഭാഗമായി. സഹനടനായും കോമഡി വേഷങ്ങളിലുമാണ് നടന്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.

പിന്നീട് മഴവിൽ മനോരമയിലെ തന്നെ ഉടന്‍ പണം എന്ന പരിപാടിയിലും ഡെയിന്‍ അവതാരകനായി. മീനാക്ഷി രവീന്ദ്രനും അവതാരകയായി എത്തുന്ന പരിപാടി ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറികൊണ്ടിരിക്കുകയാണ്. ഇന്ന് മലയാളത്തിലെ മികച്ച അവതാരകാരിൽ ഒരാളാണ്

എന്നാൽ ഇന്ന് കാണുന്ന നിലയിലേക്കുള്ള ഡെയിനിന്റെ വളർച്ച അത്ര എളുപ്പമായിരുന്നില്ല എന്നാണ് താരം പറയുന്നത്. നന്നായി സംസാരിക്കാൻ അറിയില്ല എന്നതിന്റെ പേരിൽ സ്റ്റേജ് വിട്ട് ഇറങ്ങേണ്ടി വന്ന ഒരു സ്‌കൂൾ കാലം തനിക്ക് ഉണ്ടായിരുന്നുവെന്ന് ഡെയിൻ തുറന്നു പറഞ്ഞിട്ടുണ്ട്. 2019 ൽ ജോഷ് ടോക്‌സിൽ പങ്കെടുക്കുമ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. താൻ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ചെല്ലാം ഡെയിൻ അന്ന് മനസുതുറന്നിരുന്നു. ഡെയിനിന്റെ അന്നത്തെ വീഡിയോ ഇന്ന് വീണ്ടും ശ്രദ്ധനേടുകയാണ്. അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ

അച്ഛന്റെ അഭിനയ മോഹമാണ് തനിക്കും ചേട്ടനും കിട്ടിയത് എന്നാണ് ഡെയിൻ പറയുന്നത്. ചേട്ടൻ സ്‌കൂളിൽ ബെസ്റ്റ് ആക്ടർ ആയിരുന്നു കലോത്സവങ്ങളിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്. തനിക്കും അങ്ങനെ ആവണം എന്നായിരുന്നു ആഗ്രഹം. ചേട്ടനോട് ഭയങ്കര അസൂയയും ആയിരുന്നു. അങ്ങനെ അഞ്ചാം ക്ലാസിൽ എത്തിയപ്പോൾ താനും മോണോ ആക്ടിൽ പങ്കെടുത്തെന്ന് ഡെയിൻ പറയുന്നു. എന്നാൽ അത് കുളമായി. താൻ പറയുന്നത് മറ്റുള്ളവർക്ക് മനസിലാകാതെ വന്നപ്പോൾ പകുതിക്ക് വച്ച് വേദി വിട്ടു. ടീച്ചർമാർ ഉൾപ്പെടെ തനിക്ക് മര്യാദക്ക് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞു തുടങ്ങി. അത് ഒരുപാട് വേദനിപ്പിച്ചെന്നും ഡെയിൻ ഓർക്കുന്നു.
പത്ത് കഴിഞ്ഞ് ചേട്ടൻ വലിയ നടനായി സ്‌കൂളിൽ നിന്ന് ഇറങ്ങി. ആ സമയം ഞാൻ ചേട്ടന്റെ ഒരു മോണോ ആക്ട് ഒക്കെ പഠിച്ച് അവതരിപ്പിച്ച് കയ്യടി നേടി. ഫസ്റ്റും അടിച്ച് കലോത്സവങ്ങളിൽ ഒക്കെ പങ്കെടുക്കുകയും ചെയ്തു. അതിനിടയിലാണ് എനിക്ക് സിനിമയിൽ എത്തണം എന്ന ആഗ്രഹം ശക്തമാകുന്നത്. നമ്മുക്ക് എത്താൻ പറ്റാത്ത ഒന്നാണ് സിനിമാ എന്ന തോന്നൽ ഉണ്ടായിരുന്നു. എന്നാൽ എന്റെ സുഹൃത് ഒരു ജൂനിയർ നടനായി സിനിമയിൽ അഭിനയിച്ചു. സ്വന്തം ചേട്ടനോട് അസൂയ തോന്നിയ എനിക്ക് അവനോടും അസൂയ ആയി.

അവനോട് ചോദിച്ചപ്പോൾ അവന്റെ അച്ഛന്റെ സുഹൃത്ത് നിർമാതാവാണെന്ന് പറഞ്ഞു. അടുത്ത വർഷം അവൻ സ്‌കൂൾ മാറിപോയപ്പോൾ അന്ന് അവൻ പറഞ്ഞത് ഞാൻ എന്റെ സുഹൃത്തിനോട് എനിക്ക് സിനിമാ കിട്ടി എന്ന രീതിയിൽ പറഞ്ഞു. സ്‌കൂളിൽ അറിഞ്ഞു. പാട്ടായി. പക്ഷെ ചേട്ടൻ ഒരിക്കെ സ്‌കൂളിൽ വന്നപ്പോൾ ഇത് പൊളിഞ്ഞു. പക്ഷെ എല്ലാരും എന്നെ കളിയാക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ ആണ് ഞാൻ ആദ്യമായി സിനിമ നടൻ ആവുന്നത്. എല്ലാവരും കളിയാക്കി വിളിച്ചത് അങ്ങനെ ആയിരുന്നുവെന്ന് ഡെയിൻ പറഞ്ഞു.

പിന്നീട് കുടുംബത്തിൽ വലിയ സാമ്പത്തിക പ്രശ്‍നങ്ങൾ വന്നതും വീട് വിറ്റതും അതിനിടയിൽ താൻ മൾട്ടിമീഡിയ പഠിക്കാൻ പോയതുമെല്ലാം ഡെയിൻ പങ്കുവയ്ക്കുന്നുണ്ട്. അതിനു ശേഷം കോമഡി സർക്കസിൽ എത്തിയതിനെ കുറിച്ചും ഡെയിൻ പറയുന്നു. ‘ഒരു സുഹൃത്ത് വഴിയാണ് കോമഡി സർക്കസിന്റെ ഓഡിഷൻ കാണുന്നത്. ‘അഭിനയം വഴങ്ങുമോ ഹാസ്യം അറിയുമോ’ എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. ഹാസ്യം പറയാൻ അറിയാത്ത ഞാൻ അഭിനയം വഴങ്ങുമെന്ന പ്രതീക്ഷയിൽ കോഴിക്കോടേയ്ക്ക് ട്രെയിൻ കേറാൻ തീരുമാനിച്ചു,’

‘പക്ഷെ പൈസയില്ല. അമ്മയോട് 200 രൂപ ചോദിച്ചു അമ്മയുടെ അടുത്തും ഉണ്ടായില്ല. അവസാനം അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ അടുത്തെന്ന് 200 രൂപ വാങ്ങി തന്നു പിറ്റേ ദിവസം രാവിലെ അപ്പൻ സ്റ്റേഷനിൽ ആക്കി തന്നു. നന്നായി ചെയ്തോളാൻ പറഞ്ഞു വിട്ടു. അവിടെ ചെന്ന് ചെയ്തു അവർ കയ്യടിച്ചു. രണ്ടു ആഴ്ചക്കുള്ളിൽ വിളിക്കുമെന്ന് പറഞ്ഞു. പക്ഷെ ഒരു മാസം കഴിഞ്ഞും വിളിച്ചില്ല ഞാൻ അത് വിട്ടു. ഓഡിഷനുളളിൽ പങ്കെടുക്കാൻ തുടങ്ങി. മൂന്നെണ്ണത്തിൽ പങ്കെടുത്തു ഒരെണ്ണം കിട്ടി. ചെറിയ റോൾ ആയിരുന്നു.’

അങ്ങനെ നിൽക്കെ കോമഡി സർക്കസിൽ നിന്നും വിളിച്ചു. ഓഡിഷൻ സെലെക്ടഡ് ഫൈനൽ ഓഡിഷന് ചെല്ലാൻ പറഞ്ഞു. സിനിമയും ചാനലും ഉണ്ട് മുന്നിൽ. എല്ലാവരും സിനിമ എന്ന് പറഞ്ഞപ്പോൾ ഞാൻ ചാനൽ തിരഞ്ഞെടുത്തു. എന്റെ ആദ്യത്തെ തീരുമാനം ആയിരുന്നു. ആദ്യ സ്കിറ്റ് ചാനലിൽ വന്നു. വീട്ടിൽ അമ്മയുടെയും അപ്പന്റെയും മുന്നിൽ ആണ് കണ്ടേ. അവരുടെ സന്തോഷം ഞാൻ ഒരിക്കലും മറക്കില്ല,’

‘അങ്ങനെ ആ ഷോ ഒക്കെ കഴിഞ്ഞ് ഒരു സിനിമയിൽ അവസരം കിട്ടി ഇരിക്കുമ്പോൾ ആണ് വീണ്ടും നായികാ നായകനിലേക്ക് അവതാരകനായി വിളിക്കുന്നത്. എനിക്ക് വിശ്വസിക്കാൻ പറ്റാത്ത ഒന്നായിരുന്നു അത്. ഞാൻ ആദ്യം മടിച്ചു പ്രൊഡ്യൂസറോട് ഇല്ലെന്ന് പറഞ്ഞു. അദ്ദേഹം കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞു. ഞാൻ ചെന്നു. അതിനിടെ വന്ന സിനിമ വേണ്ടെന്ന് വെച്ചു. അതായിരുന്നു എന്റെ രണ്ടാമത്തെ തീരുമാനം. അത് ഹിറ്റായി. ഡിഡി എന്ന പേര് കിട്ടി. ആളുകളുടെ ഇഷ്ടം കിട്ടി. പ്രോഗ്രാമുകൾ ഒക്കെ കിട്ടി തുടങ്ങി. സാമ്പത്തിക പ്രശ്‍നങ്ങൾ ഒക്കെ ഒരു പരിധിവരെ ഒതുങ്ങി,’

‘സിനിമകളിൽ വലിയ റോളുകൾ കിട്ടി തുടങ്ങി. മോശം ആണെന്ന് പറഞ്ഞിരുന്ന എന്റെ ശബ്‌ദം ടിക് ടോക്കിലൊക്കെ വന്നു തുടങ്ങി. അപ്പോഴാണ് ജീവിതം നമ്മൾ കരുതുന്നത് പോലെയൊന്നുമല്ലെന്ന് മനസിലായത്. നമ്മൾ കുറവെന്ന് കരുതുന്ന കാര്യം ആയിരിക്കും നമ്മളെ ഒരു പടി മുകളിൽ എത്തിക്കുന്നത്. തീരുമാനങ്ങളാണ് നമ്മളെ ജീവിതത്തിൽ എവിടെയെങ്കിലും എത്തിക്കുന്നത്. നമ്മൾ ആഗ്രഹിക്കുന്നത് എം=നമ്മളിലേക്ക് എത്തുക തന്നെ ചെയ്യും,’ ഡെയിൻ പറഞ്ഞു.

More in Movies

Trending

Recent

To Top