Connect with us

ഇതാണ് ഞങ്ങളുടെ ബന്ധത്തിന്റെ താക്കോല്‍, മുസ്തഫയോടൊപ്പം ഞാന്‍ വളരെ സുരക്ഷിതയാണ്; ആദ്യ ഭാര്യയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ വൈറലായി പ്രിയാമണിയുടെ വാക്കുകള്‍

Malayalam

ഇതാണ് ഞങ്ങളുടെ ബന്ധത്തിന്റെ താക്കോല്‍, മുസ്തഫയോടൊപ്പം ഞാന്‍ വളരെ സുരക്ഷിതയാണ്; ആദ്യ ഭാര്യയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ വൈറലായി പ്രിയാമണിയുടെ വാക്കുകള്‍

ഇതാണ് ഞങ്ങളുടെ ബന്ധത്തിന്റെ താക്കോല്‍, മുസ്തഫയോടൊപ്പം ഞാന്‍ വളരെ സുരക്ഷിതയാണ്; ആദ്യ ഭാര്യയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ വൈറലായി പ്രിയാമണിയുടെ വാക്കുകള്‍

നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ പ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പ്രിയയുടെയും മുസ്തഫയുടെയും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് വൈറലായി മാറിയിരിക്കുന്നത്. പ്രിയമാണിയുടേയും ഭര്‍ത്താവ് മുസ്തഫ രാജിന്റേയും വിവാഹത്തില്‍ നിയമസാധുതയില്ലെന്ന് ആരോപിച്ച് മുസ്തഫ രാജിന്റെ ആദ്യ ഭാര്യ അയേഷ രംഗത്ത് എത്തിയിരുന്നു. വിവാഹമോചനത്തിന് മുമ്പാണ് പ്രിയയെ വിവാഹം ചെയ്തതെന്നാണ് ആദ്യ ഭാര്യയുടെ ആരോപണം. ഗാര്‍ഹിക പീഡനത്തിന് ഇവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും നിറയുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഭര്‍ത്താവ് മുസ്തഫയെ കുറിച്ചുള്ള പ്രിയാമണിയുടെ വാക്കുകളാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുസ്തഫയുമായുള്ള ബന്ധത്തെ കുറിച്ച് പ്രിയാമണി പറയുന്നത്. ഭര്‍ത്താവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നാണ് പ്രിയാമണി അഭിമുഖത്തില്‍ പറയുന്നത്. വിദേശത്താണെങ്കിലും ദിവസവും സംസാരിക്കാറുണ്ടെന്നും പ്രിയ മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇരുവരും പരസ്പരം തുറന്ന് സംസാരിക്കാറുണ്ടെന്നും കമ്മ്യൂണിക്കേഷനാണ് തങ്ങളുടെ ബന്ധത്തിന്റെ താക്കോലൊന്നും നടി പറഞ്ഞു.

മുസ്തഫയോടൊപ്പം ഞാന്‍ വളരെ സുരക്ഷിതയാണ്. ഇപ്പോള്‍ അദ്ദേഹം യുഎസിലാണ് ജോലി ചെയ്യുന്നത്. എല്ലാ ദിവസവും പരസ്പരം സംസാരിക്കാറുണ്ട്. ഒന്നും സംസാരിക്കാന്‍ ഇല്ലെങ്കില്‍ പോലും ഞങ്ങള്‍ എന്തെങ്കിലും സാധാരണ വിഷയം സംസാരിക്കാറുണ്ട്. ജോലി തിരക്കിനിടയിലും സംസാരിക്കാനുള്ള സമയം കണ്ടെത്താറുണ്ട്. പരസ്പരമുള്ള ആശയവിനിമയമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും പ്രിയാമണി അഭിമുഖത്തില്‍ പറയുന്നു.

2017 ലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കോടതിയെ തെറ്റിധരിപ്പിച്ചാണ് മുസ്തഫ നടിയെ വിവാഹം കഴിച്ചതെന്നാണ് ആദ്യ ഭാര്യ അയേഷ പറയുന്നത്. ബന്ധം വേര്‍പ്പെടുത്താനായി വിവാഹമോചന ഹര്‍ജി പോലും സമര്‍പ്പിച്ചിരുന്നില്ലെന്നും ഇന്നും താന്‍ മുസ്തഫയുടെ ഭാര്യയാണെന്നും ഇവര്‍ പറയുന്നു. മുസ്തഫയ്ക്കും അയേഷയ്ക്കും രണ്ട് കുട്ടികളുണ്ട്.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണത്തില്‍ പ്രതികരിച്ച് മുസ്തഫ രാജും രംഗത്ത് എത്തിയിട്ടുണ്ട്. തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം വ്യാജമാണ്. താന്‍ കുട്ടികളുടെ ചെലവിനായി സ്ഥിരം പണം നല്‍കാറുണ്ട്. 2010 മുതല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്. 2013 ല്‍ വിവാഹമോചനം നേടുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നതെന്നും മുസ്തഫ പറഞ്ഞു.

അതേസമയം പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം ഇപ്പോഴും ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്. അടുത്തിടെ പ്രിയാമണി പങ്കുവെച്ച ചിത്രത്തിനെതിരെ ഒരു ആരാധകന്‍ രംഗത്ത് എത്തിയിരുന്നു. താങ്കളുടെ സിനിമകള്‍ എല്ലാം ഇഷ്ടമാണെന്നും പക്ഷെ എന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തുവെന്നായിരുന്നു ആരാധകന്റെ കമന്റ്. ഇതിന് മറുപടിയുമായി പ്രിയ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഞാന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യന്‍ പൗരനെയാണെന്നായിരുന്നു നടിയുടെ മറുപടി. അതെ സത്യമാണ്, പക്ഷേ താങ്കള്‍ പോയതില്‍ തനിക്കിപ്പോള്‍ അസൂയ ഉണ്ടെന്നും ഇയാള്‍ മറുപടിയായി കമന്റ് ചെയ്തു. അന്ന് പ്രിയാമണിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

വിവാഹത്തിന് ശേഷവും പ്രിയാമണി സിനിമയില്‍ സജീവമാണ്. റാണ- സായി പല്ലവി പ്രധാനവേഷത്തിലെത്തുന്ന വിരാടപര്‍വ്വമാണ് നടിയുടെ പുറത്ത് വരാനുള്ള ചിത്രം. തമിഴ് ചിത്രം അസുരന്റെ റീമേക്കായ നാറപ്പയാണ് മറ്റൊരു ചിത്രം. വെങ്കിടേഷിന് ഒപ്പമാണ് നടി എത്തുന്നത്. അസുരനില്‍ മഞ്ജു ചെയ്ത പച്ചൈയമ്മാള്‍ എന്ന കഥാപാത്രയാണ് നടി അവതരിപ്പിക്കുന്നത്. മൈതാനാണ് ഹിന്ദിയിലെ ചിത്രം. അജയ് ദേവ്ഗണ്ണിനോടൊപ്പമാണ് അഭിനയിക്കുന്നത്. പ്രിയയുടെ ഭാഗം കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. ഇവ കൂടാതെ നാല് , അഞ്ച് ചിത്രങ്ങളും നടി സൈന്‍ ചെയ്തിട്ടുണ്ട്. വെബ്‌സീരീസുകളിലും സജീവമാണ് പ്രിയ.

More in Malayalam

Trending

Recent

To Top