Malayalam
ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെര്‍ണിയയ്ക്കും ശേഷം…, നൃത്തം ചെയ്ത സന്തോഷം പങ്കുവെച്ച് മന്യ
ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെര്‍ണിയയ്ക്കും ശേഷം…, നൃത്തം ചെയ്ത സന്തോഷം പങ്കുവെച്ച് മന്യ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മന്യ. ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന താരം പിന്നീട് വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിര താമസം ആക്കിയിരിക്കുകയാണ് നടി ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച വാക്കുകളാണ് വൈറലായി മാറുന്നത്.
പുതിയ വീഡിയോയിലൂടെയും ക്യാപ്ഷനിലൂടെയും ജീവിത പോരാട്ടങ്ങളില്‍ നിന്നും പിന്മാറരുതെന്നാണ് മന്യ പറയുന്നത്. ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഡിസ്‌കിന് തകരാറും വന്ന ശേഷവും അതിനെയെല്ലാം അതിജീവിച്ച് വീണ്ടും നൃത്തം ചെയ്യുകയും സുഖമായി എഴുന്നേറ്റ് നടക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് മന്യയുടെ പോസ്റ്റ്.
‘ഞാന്‍ ഇത് ചെയ്തു…. ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെര്‍ണിയയ്ക്കും ശേഷമുള്ള ഡാന്‍സ്. വീണ്ടും എനിക്ക് നടക്കാന്‍ കഴിയുമെന്ന് പോലും ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി’ എന്നാണ് മന്യയുടെ പോസ്റ്റ്. എന്നാല്‍ സര്‍ജറി എന്തിനായിരുന്നു എന്ന് നടി പറഞ്ഞിട്ടില്ല.
നട്ടെല്ലിലെ ഹെര്‍ഡിയേറ്റ് ഡിസ്‌കിന് ന്യൂക്ലിയസ് പള്‍പോസസ് ഇന്റര്‍വെര്‍ട്രെബല്‍ സ്‌പേസില്‍ നിന്ന് സ്ഥാനഭ്രംശം സംഭവിയ്ക്കുന്ന അവസ്ഥയാണ് ഡിസ്‌ക് ഹെര്‍ണിയ. നൃത്തം സന്തോഷം നല്‍കുന്നു, ശാസ്ത്രക്രിയയ്ക്ക് ശേഷം, സുഖം പ്രാപിയ്ക്കുന്നു, അഭിനേതാവിന്റെ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗ് ആയി മന്യ നല്‍കിയിരിയ്ക്കുന്നത്.
