Actress
കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി, ഡയബറ്റിക്കായതിനാല്‍ രണ്ട് കിഡ്‌നിയും തകരാറായിരുന്നു; പോസ്റ്റുമായി മന്യ
കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി, ഡയബറ്റിക്കായതിനാല്‍ രണ്ട് കിഡ്‌നിയും തകരാറായിരുന്നു; പോസ്റ്റുമായി മന്യ
മലയാളികളുടെ പ്രിയതാരമാണ് മന്യ. ഒരുകാലത്ത് നിരവധി ഹിറ്റുകളിലെ നായികയായിരുന്നു മന്യ. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയ മന്യ ഇന്ന് വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു മന്യ സിനിമ ഉപേക്ഷിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മന്യ. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധ നേടാറുണ്ട്. കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിര താമസം ആക്കിയിരിക്കുകയാണ് നടി.
വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തെങ്കിലും ഇന്നും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ് താരത്തെ. മകള്‍ ഓംഷികയുമൊത്തുള്ള നിരവധി റീല്‍സും ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഓംഷികക്കൊപ്പം ഡാന്‍സ് കളിച്ചും ഒരേ പോലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞും ജീവിതം ആഘോഷമാക്കുന്നതിന്റെ പോസ്റ്റുകളാണ് മന്യയുടെ സോഷ്യല്‍ മീഡിയ പേജില്‍. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു.
അമേരിക്കയില്‍ സ്ഥിര താമസമാക്കിയ നടി കുടുംബിനിയുടേയും അമ്മയുടേയും റോളുകള്‍ ഭംഗിയായി നിര്‍വഹിക്കുന്നതിനോടൊപ്പം മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരാനും മികച്ച മാര്‍ക്കോടെ സ്റ്റാറ്റിസ്റ്റിക്‌സില്‍ വിജയം കൈവരിക്കാനും നടിക്ക് സാധിച്ചു. മകളോടൊപ്പമുള്ള മന്യയുടെ ചിത്രങ്ങള്‍ ആരാധകരുടെ ഇടയില്‍ തരംഗമാണ്. 2008ല്‍ സത്യ പട്ടേല്‍ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു.
പിന്നീട് 2013ല്‍ വികാസ് ബാജ്‌പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തിലാണ് ഓംഷിക പിറന്നത്. മന്യയ്‌ക്കെന്നും താങ്ങും തണലും കരുത്തുമായി എപ്പോഴും ഒപ്പമുള്ളത് താരത്തിന്റെ അമ്മയാണ്. ഇപ്പോഴിത അമ്മയെ കുറിച്ച് മന്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
വനിതാദിനത്തിലാണ് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മന്യ എത്തിയത്. ‘അമ്മയ്ക്ക് കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞിച്ച് കുറച്ച് ദിവസങ്ങളായി. ഡയബറ്റിക്കായതിനാല്‍ രണ്ട് കിഡ്‌നിയും തകരാറായിരുന്നു. അമ്മയുടെ കാര്യങ്ങള്‍ നോക്കാനും നല്ല ചികിത്സ നല്‍കാനും സാധിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. സാമ്പത്തികമായി വനിതകള്‍ സ്വതന്ത്രരായിരിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്.’
‘സ്വന്തം കാര്യങ്ങളും കുടുംബത്തിലെ കാര്യങ്ങളുമെല്ലാം ചെയ്യണമെങ്കില്‍ അതാവശ്യമാണ്. ആരേയും ആശ്രയിക്കാതെ സ്വതന്ത്ര്യമായി നില്‍ക്കാന്‍ ഞാന്‍ എന്റെ മകളേയും പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസമുണ്ടായാലും അല്ലെങ്കിലും അവരവരുടേതായ കഴിവുകളുണ്ടാകും ഓരോരുത്തര്‍ക്കും. അത് മനസിലാക്കുക. ഞങ്ങളുടെ ജീവിതത്തിലെ ശക്തയായ സ്ത്രീയാണ് ഇതെന്നുമായിരുന്നു’ അമ്മയെ കുറിച്ച് മന്യ എഴുതിയത്.
ആശുപത്രിയില്‍ നിന്നുള്ള അമ്മയുടെ ചിത്രവും മന്യ പങ്കുവെച്ചു. മന്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അടുത്തിടെ താന്‍ തരണം ചെയ്ത് വന്ന ചില അവസ്ഥകളെ കുറിച്ച് പങ്കുവെച്ച് മന്യ എത്തിയിരുന്നു. ജീവിത പോരാട്ടങ്ങളില്‍ നിന്നും പിന്മാറരുതെന്നാണ് മന്യ അന്ന് പങ്കുവെച്ച പുതിയ വീഡിയോയിലൂടെയും ക്യാപ്ഷനിലൂടെയും പറഞ്ഞത്.
‘ഞാന്‍ ഇത് ചെയ്തു…. ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെര്‍ണിയയ്ക്കും ശേഷമുള്ള ഡാന്‍സ്. വീണ്ടും എനിക്ക് നടക്കാന്‍ കഴിയുമെന്ന് പോലും ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി’ എന്നാണ് അന്ന് മന്യ കുറിച്ചത്. എന്നാല്‍ സര്‍ജറി എന്തിനായിരുന്നു എന്ന് നടി പറഞ്ഞിട്ടില്ല.
നട്ടെല്ലിലെ ഹെര്‍ഡിയേറ്റ് ഡിസ്‌കിന് ന്യൂക്ലിയസ് പള്‍പോസസ് ഇന്റര്‍വെര്‍ട്രെബല്‍ സ്‌പേസില്‍ നിന്ന് സ്ഥാനഭ്രംശം സംഭവിയ്ക്കുന്ന അവസ്ഥയാണ് ഡിസ്‌ക് ഹെര്‍ണിയ. നൃത്തം സന്തോഷം നല്‍കുന്നു, ശാസ്ത്രക്രിയയ്ക്ക് ശേഷം, സുഖം പ്രാപിയ്ക്കുന്നു, അഭിനേതാവിന്റെ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗായി മന്യ നല്‍കിയത്. മന്യയുടെ പോസ്റ്റ് വൈറലായതോടെ നടി നിത്യാദാസും മന്യയുടെ സിനിമയില്‍ നിന്നുള്ള സുഹൃത്തുക്കളുമെല്ലാം പ്രാര്‍ഥനകള്‍ ആശംസിക്കുകയും ചെയ്തിരുന്നു.
ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നായികയാകും മുമ്പ് ബാലതാരമായും മന്യ സിനിമകള്‍ ചെയ്തിരുന്നു. പിന്നീട് മുതിര്‍ന്ന ശേഷം മന്യ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തി. സീതാരാമ രാജു എന്ന സിനിമയാണ് നായികയായി മന്യ അഭിനയിച്ച ആദ്യ സിനിമ. തെലുങ്കിലായിരുന്നു സിനിമ പുറത്തിറങ്ങിയത്. സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി ഇപ്പോള്‍ വിദേശത്ത് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.
