Connect with us

മൂർത്തിയും ഗജനിയും നേർക്കുനേർ ; ശങ്കരൻ മാമാ പൊളിച്ചു ; വലിച്ചുനീട്ടലില്ല വേഗം രാത്രിയായി… ; അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് കലക്കി!

Malayalam

മൂർത്തിയും ഗജനിയും നേർക്കുനേർ ; ശങ്കരൻ മാമാ പൊളിച്ചു ; വലിച്ചുനീട്ടലില്ല വേഗം രാത്രിയായി… ; അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് കലക്കി!

മൂർത്തിയും ഗജനിയും നേർക്കുനേർ ; ശങ്കരൻ മാമാ പൊളിച്ചു ; വലിച്ചുനീട്ടലില്ല വേഗം രാത്രിയായി… ; അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് കലക്കി!

അമ്മയറിയാതെ നമുക്കെല്ലാവർക്കും അറിയാം കാലങ്ങളായി ഏഷ്യാനെറ്റിൽ റേറ്റിംഗിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. എന്നാൽ പടിപടിയായി അമ്മയറിയാതെ താഴേക്ക് പോകുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ റേറ്റിങ് ആണ് അമ്മയായറിയാതെയിലെ ഏറ്റവും താഴേക്ക് പോയ റേറ്റിങ്..

16 .7 ൽ നിന്നും ഒറ്റയടിക്ക് 15 .4 ലേക്ക് പോയ ഒരു റേറ്റിങ് ആയിരുന്നു അമ്മയറിയാതെയുടേത്.. അതുകണക്കാക്കിത്തന്നെയാകണം ഈ ആഴ്ച തുടക്കം തന്നെ കുറച്ചു നല്ല കണ്ടന്റ് ഒക്കെ തന്നുതുടങ്ങിയിട്ടുണ്ട്.. ആ രാത്രി എത്തിക്കഴിഞ്ഞു… അമ്പാടി ഇപ്പോൾ അലീനയുടെ അടുക്കൽ ഉണ്ട്. അവിടെ പീറ്റർ പപ്പാ ഇല്ല. അതുകൊണ്ട് പീറ്റർ പപ്പയ്ക്ക് ആപത്തുവരുന്നതിനെ കുറിച്ച് ഇനി ആശങ്ക വേണ്ട..

പിന്നെ ശങ്കരൻ മാമ ഇന്ന് അവിടെ ഉണ്ടെന്നുള്ളത് അമ്പാടി അറിയും. അതുകൊണ്ട് ശങ്കരൻ മാമയ്ക്ക് ഉറപ്പായും അമ്പാടിയുടെ സംരക്ഷണം ഉണ്ടാകുമല്ലോ… പിന്നെ വിനീത് ഒറ്റ എപ്പിസോഡിൽ തന്നെ അപർണ്ണയുടെ വീട്ടിൽ എത്തുന്നുണ്ട്. അതും വലിച്ചു നീട്ടി കുളമാക്കാതെ കാണിച്ചിട്ടുണ്ട്.. ബാക്കി ഇന്നത്തെ സംഭവങ്ങൾ എല്ലാം എപ്പിസോഡിൽ തന്നെ കാണാം…

പിന്നെ ഇന്ന് മൂർത്തി സച്ചി ജിതേന്ദ്രൻ ടീമിന്റെ ഒരു മീറ്റിംഗ് ഉണ്ട്. അതിൽ മൂർത്തിയെ ജിതേന്ദ്രൻ ഭീഷണിപ്പെടുത്തുന്നുണ്ട് . മൂർത്തി ജിതേന്ദ്രൻ കോംബോയും ഇപ്പോൾ ഹൈലൈറ്റ് ആകുന്നുണ്ട്. സച്ചിയുടെ ആത്മവിശ്വാസത്തെ തകർക്കുന്ന സംസാരമാണ് മൂർത്തിയുടേത്.. ആൾറെഡി പലപ്പോഴായിട്ട് ജിതേന്ദ്രന്റെ കഴിവുകളെ മൂർത്തി ചോദ്യം ചെയ്യുന്നുണ്ട്.,

തീരെ കഴിവ് കെട്ടവനാണോ നമ്മുടെ ഗുണ്ടാ.. അല്ല എന്ന് പറയാൻ ജിതേന്ദ്രന് ആകയുള്ളത് ഒരു കൊലപാതകക്കണക്ക് മാത്രമാണ്… അതും നീരാജയെ കൊല്ലാൻ ശ്രമിച്ചിട്ട് മേയറിനെ കൊന്ന കഥ. അല്ലാതെയൊന്നുമില്ലല്ലോ ജിതേന്ദ്രന്റെ ലിസ്റ്റിൽ. എന്നാൽ വിനയൻ കൊലക്കേസിനു പിന്നിൽ ആരെന്ന് ഇനിയും സചിയ്ക്കു പോലും കണ്ടെത്താൻ ആയിട്ടില്ല. അതിനു ശരിക്കും കാരണം അമ്പാടിയാണ്..

അമ്പാടി അവിടെ ആ സമയത്ത് സാക്ഷിയായി വന്നത് കൊണ്ടാണ് നീരജ കൊലപാതക വിവരം ആരെയും അറിയിക്കാതെ വച്ചത്. അല്ലായിരുന്നെങ്കിൽ അന്നുതന്നെ നീരജ പൊലീസിന് കീഴടങ്ങുമായിരുന്നു..

അപ്പോൾ ജിതേന്ദ്രൻ ഈ രാത്രിയിലും മെനക്കെടുന്നത് വെറുതെ ആകാനാണ് ചാൻസ്. ഇപ്പോൾ പലരും പറയുന്നത് അപർണ്ണയെ ആകും ജിതേന്ദ്രൻ തൂക്കികൊണ്ട് പോകുക എന്നൊക്കെയാണ്… അങ്ങനെ ഒരു സ്റ്റാറ്റസും കണ്ടതായി പറയുന്നുണ്ട്.. പക്ഷെ വിനീതിനൊപ്പം ആണല്ലോ അപർണ്ണ അതുകൊണ്ട് അതികെ സാധ്യത എങ്ങനെ എന്നുള്ളത് അറിയില്ല.

പിന്നെ ജനറൽ പ്രൊമോയിൽ കണ്ടതുപോലെ പങ്കുണ്ണി എത്തുന്നതും അയാളെ ജിതേന്ദ്രൻ പോകുമോ എന്നുള്ളതും. ഏതായാലും ഈ രാത്രി നടക്കുന്ന സംഭവം അത് അമ്പാടിയും അലീനയും അറിയില്ല. ആല്ലങ്കിൽ ജിതേന്ദ്രൻ ആകും ലോക്ക് ആകുന്നത്. കാരണം വിവാഹ നിശ്ചയം നടകുന്നുണ്ട്.. അപ്പോൾ നമുക്ക് വരും ദിവസങ്ങൾ കൂടി നോക്കാം.,, അധികം വലിച്ചു നീട്ടില്ല എന്ന് തന്നെയാണ് ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് തോന്നിയത്..

about ammayariyathe

More in Malayalam

Trending

Recent

To Top