മലയാള സിനിമയിൽ നിന്നും കാണാതായ ചില താരങ്ങൾ !
സിനിമകളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ പല താരങ്ങളും വെള്ളിവെളിച്ചത്തിൽ പെട്ടന്ന് തന്നെ അപ്രത്യക്ഷരാകാറുണ്ട്. ചില അഭിനേതാക്കളും കഥാപാത്രങ്ങളും മനസ്സില്‍ തങ്ങി നില്‍ക്കുന്നവയിരിക്കും . എന്നാല്‍ അത്തരം ചില അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചുരുക്കം ചില നായികമാരെ കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവും ഇല്ല. സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഇത്രയധികം സജീവമായ കാലത്തും ഈ നായികമാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിയ്ക്കുന്നില്ല എന്നതാണ് ഏറെ കൗതുകം. ഒന്നോ രണ്ടോ സിനിമകള്‍ ചെയ്ത് ഇന്റസ്ട്രിയില്‍ നിന്നും അപ്രത്യക്ഷരായ അത്തരം ചില നായികമാരെ കുറിച്ചാണ് ഇനി പറയുന്നത്
മരിയ മാർഗരറ്റ് ഷർമിലി എന്ന മീനാക്ഷി 2004 ൽ കാക്കക്കറുമ്പൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. ആ സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രത്തിന്റെ പേര് തന്നെ നടി സിനിമയിൽ ഉപയോഗിക്കുകയും ചെയ്തു. വെള്ളിനക്ഷത്രം ആണ് മലയാളത്തിൽ നടിയുടെ ഹിറ്റായ സിനിമ. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ 2005 ഓടെ നടിയെ ബിഗ്സ്ക്രീനിൽ നിന്ന് അപ്രത്യക്ഷയായി
2000 ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അരുൺ ചെറുകാവിൽ പിന്നീട് 4 ദ പീപ്പിൾ, അമൃതം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചെങ്കിലും കരിയറിൽ നടന് പ്രതീക്ഷിച്ച വളർച്ച പ്രേക്ഷകർ കണ്ടില്ല. ഇടവേളയ്ക്ക് ശേഷം ഡ്രെെവിംഗ് ലൈസൻസ്, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്.
വെട്ടം എന്ന സിനിമയിൽ ദിലീപിന്റെ അനിയത്തിയായി വന്ന ഇന്ദു എന്ന കഥാപാത്രം ആരാണെന്ന് ഇപ്പോഴും സോഷ്യൽ മീഡിയയിൽ തിരയുന്നവർ ഏറെയാണ്. വെട്ടത്തിലൊഴിച്ച് പിന്നീട് ഒരു സിനിമയിലും നടിയെ കണ്ടിട്ടില്ല. പ്രിയ നമ്പ്യാർ ആണ് ഈ വേഷം ചെയ്തത്. കഴിഞ്ഞ ദിവസം നടി സോഷ്യൽ മീഡിയ ലൈവിൽ എത്തിയിരുന്നു. വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്ന പ്രിയ ഇപ്പോൾ ഒരു ഓസ്ട്രേലിയൻ കമ്പനിയിൽ ജോലി ചെയ്യുകയാണ്.
തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനു ഡെന്നിസ്. തുളസീദാസിന്റെ പ്രണയമണിത്തൂവൽ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നടൻ പിന്നീട് എന്നിട്ടും, ഒറ്റനാണയം തുടങ്ങിയ സിനിമകൾ അഭിനയിച്ചു. എന്നാലിപ്പോൾ ഇദ്ദേഹത്തെ സിനിമകളിലേ കാണാനില്ല. സിനിമാ മേഖല വിട്ട് ഇപ്പോൾ കോർപ്പറേറ്റ് മേഖലയിലാണ് ഇദ്ദഹമെന്നാണ് വിവരം.
വെട്ടം എന്ന ഒറ്റ സിനിമയിലൂടെ ഇന്നും പ്രേക്ഷക മനസിൽ നിലനിൽക്കുന്ന നടിയാണ് ഭാവ്ന പാനി. മലയാളത്തിൽ പിന്നീട് ഒരു ഡാൻസ് നമ്പറിൽ നടി അഭിനയിച്ചിട്ടുണ്ട്. നടിക്ക് കേരളത്തിൽ ഇത്രയും ജന സ്വീകാര്യത ഉണ്ടെന്ന് നടിക്ക് പോലും അറിയില്ലായിരിക്കും എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മലയാളത്തിൽ വെട്ടത്തിന് ശേഷം നടി നായിക ആയി എത്തിയിട്ടില്ല. മുംബൈക്കാരിയായ ഭാവ്ന മോഡലും ഡാൻസറുമാണ്.
ഹലോ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയ പാര്‍വതി മില്‍ട്ടനെ ഓര്‍മ്മയില്ലേ. ഹലോ, മോഹലാലിന്റെ തന്നെ ഫ്ലാഷ് എന്നീ രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് താരം മലയാളത്തില്‍ അഭിനയിച്ചത്. ഹലോയിലെ ചെല്ലത്താമരേ എന്ന ഗാനമാണ് പാര്‍വതിയെ കൂടുതല്‍ പ്രിയങ്കരിയാക്കിയത്.
ജോക്കർ എന്ന മലയാള സിനിമയിലൂടെ എത്തിയ മാന്യ സിനിമാപ്രേമികൾ മറക്കാൻ ഇടയില്ല . വൺ മാൻ ഷോ, രാക്ഷസ രാജാവ്, സ്വപ്നക്കൂട്, അപരിചിതൻ… എന്നിങ്ങനെ ഇരുപതോളം മലയാള സിനിമകളിൽ അഭിനയിച്ചു.പിന്നീട് വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുന്ന മന്യയുടെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
1998-ൽ ബിജു വർക്കി സംവിധാനം ചെയ്ത ദേവദാസി എന്ന സിനിമയിലൂടെയാണ് നിശാന്ത് സാഗർ തന്റെ അഭിനയ ജീവിതം ആരംഭിയ്ക്കുന്നത്. അതിനുശേഷം രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഋഷിവംശം എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. 2000- ത്തിൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ് നിശാന്ത് സാഗർ ശ്രദ്ധിയ്ക്കപ്പെട്ടത് . ഇടയ്ക്ക് വില്ലൻ വേഷങ്ങളിൽ താരമെത്തിയിരുന്നു .എപ്പോൾ മലയാള സിനിമയിൽ അദ്ദേഹം സജീവമല്ല