Malayalam
ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ ആണിത്.., വിലമതിക്കാന്‍ കഴിയാത്ത ഓര്‍മകള്‍; ദിലീപിനെ കുറിച്ച് വാചാലയായി മന്യ
ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ ആണിത്.., വിലമതിക്കാന്‍ കഴിയാത്ത ഓര്‍മകള്‍; ദിലീപിനെ കുറിച്ച് വാചാലയായി മന്യ
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മന്യ. ദിലീപ് നായകനായി എത്തിയ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തില്‍ ദിലീപിനെ കണ്ടിട്ട് തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് പറയുകയാണ് മന്യ. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വെളിപ്പെടുത്തല്‍.
എന്റെ ഷോട്ട് റെഡിയായപ്പോള്‍ ഞാന്‍ പോയി. ദിലീപേട്ടന്റെ മുന്‍പിലൂടെയാണ് പോയത്. പക്ഷെ എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല. അദ്ദേഹം കുഞ്ഞിക്കൂനന്റെ വേഷത്തിലായിരുന്നു. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോഴാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. ശരിയ്ക്കും ഞെട്ടിപ്പോയി. അപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ. വിലമതിക്കാന്‍ കഴിയാത്ത ഓര്‍മകള്‍. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്.
ദിലീപ് നായകനായ ജോക്കര്‍ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികള്‍ക്കു പരിജയപ്പെടുത്തുന്നത്. തുടര്‍ന്ന് കുഞ്ഞിക്കൂനന്‍, രാക്ഷസരാജാവ്, അപരിചിതന്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായി. വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ നാല് ഭാഷയിലും മന്യ അഭിനയിച്ചിട്ടുണ്ട്.
2010വരെ മന്യ സിനിമകളില്‍ സജീവമായിരുന്നു. 2013 ല്‍ വികാസ് ബാജ്പയിയുമായി മന്യ വിവാഹിതയായി. വിവാഹ ശേഷം അമേരിക്കയിലാണ് മന്യ സ്ഥിര താമസമാക്കിയത്. സിനിമകളില്‍ നിന്നു വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. ഇന്‍സ്റ്റയില്‍ തന്റെയും നാല് വയസുകാരിയായ മകള്‍ ഓമിഷ്‌കയുടെയും ചിത്രങ്ങളും വിശേഷങ്ങളും മന്യ പങ്കു വയ്ക്കാറുണ്ട്.