Malayalam
അഭിനയമായാലും നൃത്തമായാലും വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, തന്റെ അനുഭവത്തെക്കുറിച്ച് സത്യന് അന്തിക്കാട് പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറല്‍
അഭിനയമായാലും നൃത്തമായാലും വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, തന്റെ അനുഭവത്തെക്കുറിച്ച് സത്യന് അന്തിക്കാട് പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറല്‍
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു.
മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്. യുവജനോത്സവ വേദിയില്‍ നിന്നുമെത്തി താരമായി മാറുകയായിരുന്നു മഞ്ജു വാര്യര്‍. അഭിനയത്തിലും നൃത്തത്തിലും സജീവമായ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് തൂവല്‍ക്കൊട്ടാരം. അല്‍പ്പം വില്ലത്തരമുള്ള കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. സല്ലാപം, ഈ പുഴയുംകടന്ന്, കണ്ണെഴുതി പൊട്ടുംതൊട്ട്, കന്മദം തുടങ്ങി ആദ്യകാലത്തെ സിനിമികളിലെ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.
ജയറാമിനും സുകന്യയ്ക്കുമൊപ്പമായാണ് തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചത്. ചിത്രത്തിലെ നൃത്തരംഗത്തിനിടയിലെ അനുഭവത്തെക്കുറിച്ച് സത്യന് അന്തിക്കാട് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മഞ്ജു വാര്യരെ സുകന്യ തോല്‍പ്പിക്കുന്ന തരത്തിലായിരുന്നു ആ നൃത്തം ചിത്രീകരിക്കേണ്ടിയിരുന്നത്. എത്ര കഠിനമായ സ്റ്റെപ്പാണെങ്കിലും അത് പെട്ടെന്ന് തന്നെ സ്വായത്തമാക്കി ചെയ്യുന്നയാളാണ് മഞ്ജു വാര്യരെന്നായിരുന്നു കോറിയഗ്രാഫര്‍ പറഞ്ഞത്.
സുകന്യയേക്കാളും നന്നായാണ് മഞ്ജു ചെയ്യുന്നത് എന്ന് തോന്നിയിരുന്നു. ചെന്നൈ കലാക്ഷേത്രയില്‍ നിന്നും പഠിച്ചിറങ്ങിയതാണ് സുകന്യ. മത്സരിച്ച് സുകന്യയ്ക്കൊപ്പം ചുവടുവെക്കുന്ന മഞ്ജുവിനെയാണ് പിന്നീട് കണ്ടത്. അത്ര നന്നായി ചെയ്യേണ്ടെന്നും അവസാനമാവുമ്പോള്‍ ചെറിയൊരു ക്ഷീണമൊക്കെയാവാം. ഇഷ്ടമില്ലാഞ്ഞിട്ടും കഥാപാത്രത്തിന് വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു മഞ്ജു വാര്യര്‍. അഭിനയമായാലും നൃത്തമായാലും വാശി കയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമായിരുന്നു സത്യന് അന്തിക്കാട് പറഞ്ഞത്.
അതേസമയം, മഞ്ജുവിനെ കുറിച്ച് രഞ്ജി പണിക്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യര്‍ക്ക് വേണ്ടിയാണ്, ഒരു നടിയ്ക്കായി ഞാന്‍ വളരെ ലെങ്തിയായ ഡയലോഗുകള്‍ എഴുതുന്നത്. പത്രത്തിലായിരുന്നു അത്. മഞ്ജുവും അതിന് മുമ്പ് അത്തരത്തിലൊരു വേഷം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് പേടിയുണ്ടായിരുന്നു. ഞാന്‍ മഞ്ജുവിനോട് ഡയലോഗ് ഇത്തിരി ലെങ്തിയായിരിക്കും ബുദ്ധിമുട്ടുണ്ടാകുമോ എന്ന് ചോദിച്ചിരുന്നു. ഇല്ലെന്ന് മഞ്ജു പറഞ്ഞു. പിന്നീട് ലൊക്കേഷനില്‍ വന്നപ്പോള്‍ രണ്ട് പേജൊക്കെയുള്ള ഡയലോഗുകള്‍ വായിച്ചു കൊണ്ട് കുറച്ച് ദൂരം നടന്നിട്ടൊക്കെ വരും. തിരികെ വരുമ്പോഴേക്കും ഡയലോഗ് മൊത്തം മനപാഠമാക്കിയിരിക്കും മഞ്ജു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മഞ്ജു വാര്യരെ വെച്ച് ഒരു പരസ്യ ചിത്രമെടുത്തതിനെ കുറിച്ച് സംവിധായകന് ജിസ് ജോയി പറഞ്ഞതും ഏറെ വൈറലായിരുന്നു.
ചിത്രീകരണത്തിന് തലേദിവസം ഉണ്ടായ സമ്മര്‍ദ്ദത്തെ കുറിച്ചാണ് സംവിധായകന് മനസുതുറന്നത്. മഞ്ജു വാര്യരെ വെച്ച് പരസ്യം ചെയ്തതിന്റെ തലേന്ന് താന്‍ ഉറങ്ങിയിട്ടില്ലെന്ന് ജിസ് ജോയ് പറയുന്നു. സിനിമ ചെയ്യുന്നതിനേക്കാള്‍ ടെന്‍ഷന്‍ പരസ്യ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ തനിക്ക് ചില സമയത്തുണ്ടാകാറുണ്ടെന്ന് ജിസ് ജോയ് പറഞ്ഞു.
മഞ്ജു വാര്യരെ വെച്ചൊരു പരസ്യം ചെയ്തതിന്റെ തലേന്ന് ഞാന്‍ ഉറങ്ങിയിട്ടില്ല. വലിയ ക്യാന്‍വാസിലുളള പരസ്യമായിരുന്നു അത്. മഞ്ജു സെറ്റില്‍ വന്നപ്പോള്‍ ഇത് ഞാന്‍ ചെയ്യുന്ന പരസ്യം തന്നെയാണോ എന്ന രീതിയില്‍ അത്ഭുതപ്പെട്ടിരുന്നു. പരസ്യത്തിന്റെ ഒരു പ്രധാന പ്രശ്നം എന്തെന്നാല്‍ അത് അടുത്ത ദിവസം റീഷൂട്ട് ചെയ്യാന്‍ പറ്റില്ല എന്നതാണെന്ന് സംവിധായകന് പറയുന്നു. ഒറ്റദിവസം കൊണ്ട് തന്നെ ചെയ്തുതീര്‍ക്കണം അത്.
സിനിമ അങ്ങനെയല്ലല്ലോ, അപ്പോള്‍ അതിന്റെതായൊരു പ്രഷര്‍ വരും. മഞ്ജുവുമൊത്തുളള പരസ്യം ചെയ്യുന്നതിന്റെ തലേന്ന് ഉറക്കം വരാതിരുന്നത് കൊണ്ട് ഞാന്‍ പാതിരാത്രിയില്‍ കുത്തിയിരുന്ന് ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമ കണ്ടു. ശേഷം കുറച്ചുനേരം കിടന്നുറങ്ങിയിട്ടാണ് ഞാന്‍ അതിന്റെ സെറ്റിലേക്ക് പോകുന്നത്. അത്രത്തോളം മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ജോലിയാണ് പരസ്യ ചിത്രീകരണം. അഭിമുഖത്തില്‍ ജിസ് ജോയ് പറഞ്ഞിരുന്നു.
