Malayalam
കമല്‍ഹസന്റെ പുതിയ ചിത്രത്തില്‍ സംഘട്ടനം ഒരുക്കുന്നത് അന്‍പറിവ്; ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍
കമല്‍ഹസന്റെ പുതിയ ചിത്രത്തില്‍ സംഘട്ടനം ഒരുക്കുന്നത് അന്‍പറിവ്; ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍
കമല്‍ഹസന്‍ നായകനായി എത്തുന്ന പുതിയ ചിത്രം വിക്രമിനു വേണ്ടി സംഘട്ടനം ഒരുക്കാന്‍ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവ് എത്തുന്നുവെന്ന് വിവരം. സംവിധായകന്‍ ലോകേഷ് കനകരാജാണ് ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
‘അന്‍പറിവിന് സ്വാഗതം’ എന്ന് ലോകേഷ് കനകരാജ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു. കമല്‍ഹാസനും അന്‍പറിവിനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നേരത്തെ കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൈതിയുടെ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സും അന്‍പറിവായിരുന്നു. അന്‍പുമണി, അറിവുമണി എന്നീ ഇരട്ടസഹോദരന്മാര്‍ ചേര്‍ന്നറിയപ്പെടുന്ന പേരാണ് ‘അന്‍പറിവ്’.
‘ഇതുക്ക് താനേ ആസൈപ്പെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച അന്‍പറിവ് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഉള്‍പ്പടെയുളള ഭാഷകളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോളോ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാളത്തിലും പ്രവര്‍ത്തിച്ചു. കെ ജി എഫ് പാര്‍ട്ട് 1 ലൂടെ മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്്റ്റര്‍ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയുടെ സംഗീത സംവിധായകന്‍.
