Connect with us

ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടി ‘ദൃശ്യം2’ വും ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും’; ജനപ്രിയ സിനിമ വിജയ് ചിത്രം ‘മാസ്റ്റര്‍’

Malayalam

ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടി ‘ദൃശ്യം2’ വും ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും’; ജനപ്രിയ സിനിമ വിജയ് ചിത്രം ‘മാസ്റ്റര്‍’

ഐഎംഡിബി ലിസ്റ്റില്‍ ഇടം നേടി ‘ദൃശ്യം2’ വും ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും’; ജനപ്രിയ സിനിമ വിജയ് ചിത്രം ‘മാസ്റ്റര്‍’

ഈ വര്‍ഷത്തെ മോസ്റ്റ് പോപ്പുലര്‍ ഇന്ത്യന്‍ ചിത്രങ്ങളുടെയും പരമ്പരകളുടെയും ലിസ്റ്റില്‍ ഇടംപിടിച്ച് ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’വും ജിയോ ബേബി ചിത്രം ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും’. വിവിധ ഭാഷകളില്‍ നിന്നായി 7 സിനിമകളും 3 വെബ് സീരീസുമാണ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഐഎംഡിബി ലിസ്റ്റില്‍ നാലാം സ്ഥാനത്തും പത്താം സ്ഥാനത്തുമാണ് ദൃശ്യം 2വും ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും യഥാക്രമം സ്ഥാനം പടിച്ചിരിക്കുന്നത്. വിജയ് ചിത്രം ‘മാസ്റ്റര്‍’ ആണ് ഈ വര്‍ഷത്തെ ജനപ്രിയ സിനിമ. 2021ന്റെ ആദ്യ പകുതി പിന്നിടാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെയാണ് ഐഎംഡിബി ലിസ്റ്റ് ചര്‍ച്ചയാകുന്നത്.

ധനുഷിന്റെ ‘കര്‍ണ്ണന്‍’, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ തമിഴ് ക്രൈം ത്രില്ലര്‍ സിരീസ് ആയ ‘നവംബര്‍ സ്റ്റോറി’ എന്നിവയും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. തെലുങ്കില്‍ നിന്ന് പവന്‍ കല്യാണിന്റെ ‘വക്കീല്‍ സാബും’ രവി തേജയുടെ ‘ക്രാക്ക്’ എന്ന ചിത്രങ്ങളാണ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.

രണ്ട് സിരീസുകളും ഒരു സിനിമയുമാണ് ഹിന്ദിയില്‍ നിന്ന് ലിസ്റ്റില്‍ ഇടംനേടിയത്. യുട്യൂബ് ചാനലിലൂടെ തരംഗം തീര്‍ത്ത ‘ആസ്പിരന്റ്സ്’, സോണി ലൈവിന്റെ ഡ്രാമ സിരീസ് ആയ ‘മഹാറാണി’ എന്നിവയാണ് വെബ് സിരീസുകള്‍. ഒപ്പം നെറ്റ്ഫ്ളിക്സിലൂടെ എത്തിയ പ്രിയങ്ക ചോപ്ര ചിത്രം ‘ദി വൈറ്റ് ടെഗറും’.

ഐഎംഡിബി 2021ലെ ജനപ്രിയ ഇന്ത്യന്‍ ലിസ്റ്റ്:

  1. മാസ്റ്റര്‍
  2. ആസ്പിരന്റ്സ്
  3. ദി വൈറ്റ് ടൈഗര്‍
  4. ദൃശ്യം 2
  5. നവംബര്‍ സ്റ്റോറി
  6. കര്‍ണ്ണന്‍
  7. വക്കീല്‍ സാബ്
  8. മഹാറാണി
  9. ക്രാക്ക്
  10. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

More in Malayalam

Trending

Recent

To Top