Malayalam
‘എങ്ങനെ ജീവിക്കണം ആരുടെ കൂടെ ജീവിക്കണം അത് എന്റെ ചോയ്സ്’ വാർത്തയോട് പ്രതികരിച്ച് മഞ്ജു
‘എങ്ങനെ ജീവിക്കണം ആരുടെ കൂടെ ജീവിക്കണം അത് എന്റെ ചോയ്സ്’ വാർത്തയോട് പ്രതികരിച്ച് മഞ്ജു
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയെത്തിയ മഞ്ജു ഇന്ന് സ്ക്രീനിലെ സജീവ താരമാണ്. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഏറെ പ്രേക്ഷക പ്രീതിയുള്ള ഷോ ആയ ബിഗ് ബോസ് സീസണ് 2വില്‍ മഞ്ജു പങ്കെടുത്തിരുന്നു. എന്നാല്‍ താരം 49 ദിവസങ്ങള്‍ നിന്ന ശേഷം പുറത്താകുകയായിരുന്നു. ഷോയില്‍ വന്നതിനു ശേഷം താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നിരുന്നത്. കുടുംബത്തെയടക്കമാണ് ചിലര്‍ അധിക്ഷേപിച്ചത്. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലാകാറുളളത്.
എന്നാല്‍ ഇപ്പോഴിതാ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വീണ്ടും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. മഞ്ജു പത്രോസ് എന്ന നടിയുടെ പേരാണ് പലരിലും സംശയമുണ്ടാക്കിയത്. മഞ്ജു സുനിച്ചന് എന്ന പേരിലും അറിയപ്പെടാറുണ്ട് താരം. ‘എങ്ങനെ ജീവിക്കണം ആരുടെ കൂടെ ജീവിക്കണം എന്നുളളത് പേഴ്സണല്‍ ചോയ്സാണെന്ന്’ എന്ന് മഞ്ജു പറയുന്നു. ‘സുനിച്ചനെ ഡിവോഴ്സ് ചെയ്തിട്ടില്ല. എന്റെ അപ്പന്റെ പേരാണ് പത്രോസ്’.
‘1982 ഫെബ്രുവരി 27ാം തീയതി എന്നെ കൈയ്യിലോട്ട് മേടിച്ച മനുഷ്യനാണ്, എന്റെ അപ്പനാണ് പത്രോസ്. ആ മനുഷ്യന്റെ കൂടെ ജീവിക്കുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. സുനിച്ചന് ഗള്‍ഫിലാണ്. എനിക്ക് ഒറ്റയ്ക്ക് നില്ക്കാന് പറ്റാത്തത് കാരണം ഞാന്‍ പപ്പയുടെയും മമ്മിയുടെയും കൂടെയാണ്. 2005ലാണ് സുനിച്ചനുമായുളള വിവാഹം’, മഞ്ജു പറയുന്നു.
‘വിവാഹം കഴിഞ്ഞപ്പോള്‍ ഞാന്‍ സുനിച്ചനോട് പറഞ്ഞു പേര് ഞാന്‍ മാറ്റില്ലെന്ന്. അപ്പന്റെ പേര് എന്റെ പേരിന്റെ കൂടെ കാണും. അപ്പോ സുനിച്ചനും കുഴപ്പമില്ലെന്ന് പറഞ്ഞു. എല്ലായിടത്തും മഞ്ജു പത്രോസ് എന്ന് തന്നെയാണ്. എന്നാല്‍ വെറുതെ അല്ല ഭാര്യയുടെ സമയത്ത് ഞാനും സുനിച്ചനും ഒരുമിച്ച് മല്‍സരിക്കുന്നത് കൊണ്ട് മഞ്ജു സുനിച്ചന് എന്നായിരുന്നു പേര്. ഈ പേരില്‍ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. അപ്പോ അവരുടെ വിചാരം മഞ്ജു സുനിച്ചന് എന്നാണ് എന്റെ യഥാര്‍ത്ഥ പേര് എന്നാണ്’.
‘കല്യാണം കഴിഞ്ഞതുകൊണ്ട് എന്റെ പേരിനൊപ്പം ഭര്‍ത്താവിന്റെ പേരുണ്ടെന്നാണ് അവരുടെ വിചാരം. പക്ഷേ എന്നോട് പെട്ടെന്ന് ഒരാള്‍ ചോദിക്കുമ്പോ മഞ്ജു പത്രോസ് എന്ന പേരാണ് പറയുക. അപ്പോ സുനിച്ചന്റെ ഭാര്യ അല്ലെന്ന് ചോദിക്കുമ്പോള്‍ അതെ മഞ്ജു സുനിച്ചന് എന്ന് പറയും. അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ കുറച്ച് തിരക്ക് വന്ന സമയത്ത് ബാങ്ക് സ്റ്റേറ്റ്മെന്റിലും മറ്റു നമ്മുടെ ഒറിജിനല്‍ പേരാണ് കൊടുത്തത്’.
‘ആ റിയാലിറ്റി ഷോ കഴിഞ്ഞ ശേഷം സാവധാനം എല്ലാവരും മഞ്ജു പത്രോസ് എന്ന് വിളിച്ചുതുടങ്ങി. അത് മീഡിയയില്‍ വന്ന് തുടങ്ങിയപ്പോഴാണ് പലര്‍ക്കും സംശയമുണ്ടായത്. പിന്നെ സുനിച്ചന് ഗള്‍ഫിലായതുകൊണ്ട് എന്റെ കൂടെ ഉണ്ടാവാറില്ല. അപ്പോ എല്ലാവര്ക്കും സംശയമായി. ഇപ്പോ മഞ്ജു സുനിച്ചന് എന്ന് കേള്‍ക്കുന്നില്ല, സുനിച്ചനെ കൂടെ കാണുന്നില്ല എന്നൊക്കെ. അപ്പോ പലരും പറയുവാണ് പത്രോസ് എന്ന പുതിയ ആളെ അവള്‍ക്ക് കിട്ടിയുണ്ടെന്ന്. ഇതാണ് ഇതിന്റെ വാസ്തവം’.
‘ഞാനും സുനിച്ചനും സന്തോഷമായിട്ട് ജീവിക്കുന്നതില്‍ ആര്‍ക്കാ ഇവിടെ കുഴപ്പം’,എന്നും ചോദിക്കുന്നു. ഒരു ഇരുപത് ശതമാനം ആളുകള്‍ മാത്രമാണ് അനാവശ്യമായി ജീവിതത്തില്‍ ഇടപെടുന്നത്. ബാക്കിയുളളവരെല്ലാം നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, അവര്‍ ജീവിച്ചോട്ടെ, അവരെ സമാധാനമായിട്ട് ജീവിക്കാന്‍ വിടൂ എന്ന് പറയും. അപ്പോ ഞങ്ങള്‍ ഡിവോഴ്സായിട്ടില്ല, ഹാപ്പിയായിട്ട് ഇരിക്കുന്നു. പത്രോസ് എന്റെ പപ്പയാണ്’ എന്നും മഞ്ജു പറഞ്ഞു.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബിഗ്ബോസ് വീടിനുള്ളില്‍ നിന്നും മഞ്ജുവിനെതിരെ പരിഹാസം ഉയര്‍ന്നിരുന്ന സംഭവത്തെ കുറിച്ചും മഞ്ജു പറഞ്ഞിരുന്നു. മകനെ പോലെ കണ്ടിട്ടുള്ള ചെറിയ പയ്യന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ തന്നെ ഞെട്ടിച്ചെന്നാണ് മഞ്ജു പറഞ്ഞത്. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ട പൊട്ടിത്തെറികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എനിക്ക് വിഷമമായത് ചില സൗഹൃദങ്ങളെ കുറിച്ച് വന്ന കമന്റുകള്‍ കണ്ടപ്പോഴാണ്. ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളത്. എനിക്കത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
അതിലൊരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളത് കൊണ്ടാവും. എന്നാലും എനിക്കങ്ങനൊരു അട്രാക്ഷന് തോന്നിയാല്‍ തന്നെ അത് ഇത്തിരി ഇല്ലാത്ത പൊടി കൊച്ചിനോട് ആവുമോ? അവന് പത്ത് ഇരുപത്തിമൂന്ന് വയസേ ഉള്ളു. എനിക്ക് മുപ്പത്തിയൊന്പത് വയസായി. എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്, ഷാജി ചേട്ടനുണ്ട്, അവരോടൊന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് എനിക്ക് ആ കൊച്ചിനോട് തോന്നാനുള്ളതെന്ന് മഞ്ജു ചോദിക്കുന്നു.
