Connect with us

‘ആ തള്ളയെ ഒഴിവാക്കൂ…!ഞങ്ങള്‍ കാണാം, സിമി ചേച്ചി മാത്രം മതി’, പിന്നാലെ മഞ്ജു ഇല്ലാതെ പുതിയ ചാനലുമായി സിമി; രണ്ടാളും അടിച്ചു പിരിഞ്ഞു, വൈറലായി വീഡിയോ

Malayalam

‘ആ തള്ളയെ ഒഴിവാക്കൂ…!ഞങ്ങള്‍ കാണാം, സിമി ചേച്ചി മാത്രം മതി’, പിന്നാലെ മഞ്ജു ഇല്ലാതെ പുതിയ ചാനലുമായി സിമി; രണ്ടാളും അടിച്ചു പിരിഞ്ഞു, വൈറലായി വീഡിയോ

‘ആ തള്ളയെ ഒഴിവാക്കൂ…!ഞങ്ങള്‍ കാണാം, സിമി ചേച്ചി മാത്രം മതി’, പിന്നാലെ മഞ്ജു ഇല്ലാതെ പുതിയ ചാനലുമായി സിമി; രണ്ടാളും അടിച്ചു പിരിഞ്ഞു, വൈറലായി വീഡിയോ

റിയാലിറ്റി ഷോയിലൂടെ എത്തി മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മംഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു സക്രീനിലെത്തുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചതു കൊണ്ടു തന്നെ മഞ്ജു ഏറെ ശ്രദ്ധക്കപ്പെട്ടിരുന്നു. ഇതിലെ മറ്റൊരു മത്സാരാര്‍ത്ഥിയായിരുന്നു സിമി. അന്ന് മുതല്‍ തുടങ്ങിയ സൗഹൃദമാണ് ഒന്‍പതുവര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുന്നത്.

അടുത്ത സുഹൃത്തുക്കളായ ഇരുവരും ബ്ലാക്കീസ് എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ഇരുവരുടയെും വ്‌ളോഗുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിനാടന്‍ ശൈലിയില്‍ വ്ളോഗുകള്‍ അവതരിപ്പിക്കുന്ന ഇരുവര്‍ക്കും നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകര്‍ നല്‍കുന്നതും. എന്നാല്‍ കുറച്ചു നാളായി ഇരുവരും വീഡിയോകളിലൂടെ ഒരുമിച്ചെത്താറില്ല. ഇതിനെതിരെ പലവിധ ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു. മഞ്ജു സിമിയെ ഒഴിവാക്കി, അടിച്ചു പിരിഞ്ഞു, എന്ന് തുടങ്ങി നിരവധി ആരോപണങ്ങള്‍ ആണ് ചിലര്‍ ഉയര്‍ത്താന്‍ തുടങ്ങിയത്. ഇതിന് പിന്നാലെ സിമി പുതിയ യൂ ട്യൂബ് ചാനലുമായി എത്തുകയും ചെയ്തു. ഇതോടെ ഊഹാപോഹങ്ങള്‍ വര്‍ധിച്ചു. എന്നാല്‍ ഇപ്പോഴിതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയ കൂട്ടുകാരികള്‍.

ബ്‌ളാക്കീസ് എന്നൊരു യൂ ട്യൂബ് ചാനല്‍ ഞങ്ങള്‍ തുടങ്ങി കഴിഞ്ഞപ്പോള്‍ ആണ് ബിഗ് ബോസിലേക്ക് പോകുന്നത്. അന്ന് ആ വ്‌ലോഗ് മുന്‍പോട്ട് പോകുന്നതിന്റെ ഇടയില്‍, ആ ചാനലിന്റെ കമന്റ് ബോക്‌സില്‍ ചില സഖ്യകക്ഷികള്‍ ഇവളുടെ ചില തത്പര കക്ഷികള്‍ വന്നിട്ട് പറഞ്ഞു, ആ തള്ളയേ ഒഴിവാക്കൂ, ഞങ്ങള്‍ കാണാം, സിമി ചേച്ചി മാത്രം മതി. മഞ്ജുവിനെ വേണ്ട എന്ന് പറഞ്ഞു. ഈ പൊട്ടത്തി അതും കേട്ട് പുതിയ യൂ ട്യൂബ് ചാനല്‍ തുടങ്ങി. എന്നാല്‍ ഇവളുടെ ഇപ്പോഴത്തെ വീഡിയോകള്‍ കാണാന്‍ ഞങ്ങള്‍ കൂട്ടുകാര്‍ മാത്രമാണ് ഉള്ളത്. അവരെ അന്വേഷിച്ചിറങ്ങിയ വഴിക്ക് അവള്‍ ഇവിടെ വന്നതാണ് അതാണ് സത്യം എന്നാണ് മഞ്ജു പറഞ്ഞത്.

എന്നാല്‍ ആ വീഡിയോയില്‍ തന്നെ മഞ്ജുവിന് പിന്നാലെ സിമിയും സംസാരിച്ചിരുന്നു. കുറെ നാളായി ഇവള്‍ എന്നോട് പറയുകയാണ് ഒറ്റക്ക് ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍. കാരണം ഞങ്ങള്‍ ഒരുമിച്ചു കാണുന്നത് വളരെ കുറവാണ്. അപ്പോള്‍ ഒരുമിച്ചുള്ള വീഡിയോകള്‍ എടുക്കാനും ബുദ്ധിമുട്ടാണ്. എന്നാല്‍ ഞാന്‍ ഒറ്റക്ക് തുടങ്ങിയാല്‍ ഒരു രക്ഷേം ഉണ്ടാകില്ല എന്ന് പറഞ്ഞൊഴിവായതാണ് ആദ്യം. അതിനുശേഷമാണ് പിന്നീട് ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയത്. അല്ലാതെ മഞ്ജു ഒഴിവാക്കി, ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞു എന്ന് കേള്‍ക്കുന്നതില്‍ യാതൊരു സത്യവും ഇല്ലെന്നും ഇരുവരും വീഡിയോയിലൂടെ പറയുന്നു.

ബിഗ്‌ബോസ് സീസണ്‍ രണ്ടില്‍ മഞ്ജു പങ്കെടുത്തിരുന്നതിനിടെ വലിയ സൈബര്‍ ആക്രമണമാണ് താരത്തിനെതിരെ നടന്നത്. കുടുംബത്തെ പോലും ആക്ഷേപിക്കുന്ന തരത്തിലായിരുന്നു ആക്രമണം. എന്നാല്‍ കുടുംബത്തിന്റെ അഭിപ്രായങ്ങളെല്ലാം സിമിയാണ് ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. ബിഗ്‌ബോസില്‍ നിന്നും ഇറങ്ങിയതിനു ശേഷവും തങ്ങളുടെ സന്തോഷങ്ങളും യാത്രകളും നാടന്‍ വ്‌ളോഗുകളുമായി മുന്നോട്ട് പോകുകയാണ് ഇരുവരും.

ഇരുവരും ഒന്നിച്ച് നടത്തുന്ന യാത്രാ വിശേഷങ്ങള്‍ക്ക് വലിയ പ്രേക്ഷകരാണ് ഉള്ളത് എന്നാല്‍ കടുത്ത സൈബര്‍ ആക്രമണവും പതിവാണ്. എന്നാല്‍ ഇതൊന്നും മഞ്ജുവോ സിമിയോ ഗൗനിക്കാറില്ല. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോ യ്ക്ക ശേഷം കട്ട ഫ്രണ്ട്ഷിപ്പിലായ രണ്ടു പെണുങ്ങള്‍. രണ്ടിനും 35+. പ്രായം കൂടുന്നത് അന്തംവിട്ടു കുന്തം വിഴുങ്ങി നോക്കി അങ്ങനെ നില്‍കുമ്പോളാണ് മനസിലായത്, ഇങ്ങനെ നില്‍ക്കേണ്ട ആളുകള്‍ അല്ല ഞങ്ങള്‍ എന്ന്. ഞങ്ങളുടെ സൗഹൃദത്തിന് കുറെ കൂടി ത്രില്‍ വേണം. ഞങ്ങള്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യണം. ഞങ്ങള്‍ക്ക് കുറെ കാഴ്ചകള്‍ കാണണം.

വീട്ടിലെ അടുക്കള തിരക്കില്‍ നിന്ന് രണ്ടു ദിവസം എങ്കിലും ഒന്ന് മാറി ഞങ്ങള്‍ക്ക് വേണ്ടി ജീവിക്കണം. ഇതൊക്കെ മറ്റാരോടും പറയാത്ത ഞങ്ങളുടെ കൊതികളായിരുന്നു. അങ്ങനെ ഞങ്ങള്‍ക്ക് യാത്ര ചെയ്യാനും കൂട്ടുകൂടാനും തമാശ പറയാനും ഞങ്ങള്‍ കണ്ടെത്തിയ വഴിയാണ് കുറെ വീഡിയോ ചെയ്യാം എന്നുള്ളത്. ആദ്യ ഷൂട്ടിംഗ് കുഴുപ്പുള്ളി ബീച്ചില്‍ ആയിരുന്നു. കാര്യമായി പൈസയൊന്നും ഇല്ലാത്തത് കൊണ്ടാണ് വലിയ ചിലവില്ലാത്ത സ്ഥലം തിരഞ്ഞെടുത്തത്.

ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞിട്ടും ഞങ്ങള്‍ ചെയ്യുന്നത് ബ്ലോഗ് ആണോ വ്ലോഗ് ആണോ എന്ന് പോലും അറിയാത്ത പൊട്ടകള്‍ ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ക്ക് ഒരുമിച്ചിരിക്കണം അത്രേ ഉള്ളു. സാബുച്ചേട്ടനും സുനിച്ചനും പൂര്‍ണ്ണസമ്മതം. അങ്ങനെ ബ്ലാക്കിസ് എന്ന പേരും കണ്ടുപിടിച്ചു വീഡിയോ അങ്ങ്ട്ട് ഇട്ടു. പക്ഷെ പ്രതീക്ഷിച്ചപോലെ ഒരു അത്ഭുതവും നടന്നില്ല. 500ഓ 600ഓ കാഴ്ചക്കാരുമായി അതങ്ങനെ കിടന്നു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു വലിയ കുതിപ്പുണ്ടായി. ഒരുപാട് ആളുകള്‍ ഞങ്ങളെ കാണാന്‍ ബ്ലാക്കീസ് ചാനല്‍ തുറന്നു. കുറെ പേര് വിളിച്ചു. ഇനിയും വീഡിയോ ചെയ്യണം എന്ന് പറഞ്ഞു. പ്രത്യേകിച്ച് ഞങ്ങളുടെ ഏജ് ഗ്രൂപ്പില്‍ ഉള്ള പെണ്ണുങ്ങള്‍. അവര്‍ അവരായി ഞങ്ങളെ കണ്ടു. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ കൂട്ടുകാരായി അവര്‍. ഇന്ന് ബ്ലാക്കിസിനെ സ്നേഹിക്കുന്ന ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട് ഞങ്ങളുടെ കൂടെ. കൂടെ നിന്ന, തെറ്റുകള്‍ തിരുത്തി തന്ന വ്ലോഗുകള്‍ക്കായി ഞങ്ങളെ സഹായിച്ച എല്ലാവരോടും സ്നേഹം.

ഓരോ വ്ലോഗുകള്‍ക്കും ഉണ്ട് ഓരോ കഥ പറയാന്‍. ആ പഴയ കഥകള്‍ നിങ്ങളോട് പറയാന്‍. എല്ലാ ദിവസവും ഇനി മുതല്‍ ഞങ്ങള്‍ വരും. ആ വ്ലോഗുകളുടെ ഓര്‍മ്മപ്പെടുത്തലുമായി. ഞങ്ങളുടെ ആ യാത്രകളുടെ ഒരു കുഞ്ഞു വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട്.. കാണണം. ലവ് യൂ ഓള്‍… എന്ന് മഞ്ജു പങ്കുവെച്ച കുറിപ്പ് ഏറെ വൈറലായിരുന്നു.

More in Malayalam

Trending

Recent

To Top