സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് സൗത്തിനു വേണ്ടി ഒരുക്കിയ നമ്മ സ്റ്റോറീസ് എന്ന പുതിയ മ്യൂസിക് വീഡിയോ. എന്നാല്‍ ഇപ്പോഴിതാ ഈ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. പാട്ടില്‍ നീരജ് മാധവിന്റെ റാപ്പ് സോങ്ങ് വരുന്ന ഭാഗത്തെ സബ്ടൈറ്റിലിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
‘എവിടെ പോയാലും ഞാന്‍ മിണ്ടും മലയാളത്തില്‍. പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാണ് നീരജിന്റെ റാപ്പിലെ ഒരു വരി. ഇതില്‍ ബീഫ് എന്ന വാക്കിന് സബ്ടൈറ്റിലില്‍ എത്തിയപ്പോള്‍ ബിഡിഎഫ് എന്നാണ് എഴുതിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് വീഡിയോയുടെ കമന്റ് ബോക്സില്‍ പ്രേക്ഷകര്‍ ഈക്കാര്യങ്ങള്‍ ഉന്നയിച്ചത്.
സംഘികളെ പറ്റിക്കാനാണോ ബീഫിന് പകരം ബിഡിഎഫ് എന്ന് എഴുതിയത് എന്ന ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. മറ്റു ചിലര്‍ നെറ്റ്ഫ്ലിക്സിന് ആരെയാണ് പേടി എന്നാണ് ചോദിച്ചിരിക്കുന്നത്. എന്തായാലും പാട്ടിനൊപ്പം കമന്റുകളും വൈറലായിരിക്കുകയാണ്. അക്ഷയ് സുന്ദര്‍ സംവിധാനം ചെയ്ത വീഡിയോ നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
നീരജ് മാതാവിനൊപ്പം അറിവ്, സിരി തുടങ്ങിയവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് ഷായാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നിങ്ങനെ സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ ഒരുക്കിയിരിക്കുന്ന ഗാനം പ്രാദേശിക ഭാഷകളില്‍ നിന്നും പരമാവധി കണ്ടന്റുകള്‍ ഒരുക്കുന്നതിന്റെ ഭാഗമാണ്.
മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ കേരളത്തിലേക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണെന്ന് നടന് ഷൈന്‍ ടോം ചാക്കോ. ടൂറിസം വിജയിക്കണമെങ്കില്‍, ആ...
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട...
നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നില്ക്കുന്ന താരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ...