Connect with us

കൈയിൽ ചുംബിക്കുന്ന സീൻ കഴിഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞു…ഇനി ഞാൻ ഈ കൈ കഴുകുന്നില്ല ന്ന്..അനുഭവം തുറന്ന് പറഞ്ഞ് മഞ്ജു സുനിച്ചൻ!

Malayalam

കൈയിൽ ചുംബിക്കുന്ന സീൻ കഴിഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞു…ഇനി ഞാൻ ഈ കൈ കഴുകുന്നില്ല ന്ന്..അനുഭവം തുറന്ന് പറഞ്ഞ് മഞ്ജു സുനിച്ചൻ!

കൈയിൽ ചുംബിക്കുന്ന സീൻ കഴിഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞു…ഇനി ഞാൻ ഈ കൈ കഴുകുന്നില്ല ന്ന്..അനുഭവം തുറന്ന് പറഞ്ഞ് മഞ്ജു സുനിച്ചൻ!

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മഞ്ജു. ജിബു ജേക്കബ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മഞജു ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മഞ്ജു ആദ്യമായി മോഹൻലാലിനെ കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരുന്നു. ഇപ്പോൾ അത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

മഞ്ജുവിന്റെ വാക്കുകൾ ..

ഈ ലോകത്ത് നിന്നും വിടപറയും മുമ്പ് മോഹൻലാലിനെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചയാളാണ് ഞാൻ. ഒബ്‌റോൺ മാളിൽ ലാലേട്ടന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടന്നപ്പോൾ ഞാൻ കാണാൻ ചെന്നു. മുഖം കാണാൻ പറ്റിയില്ല. വെള്ള പാന്റിട്ട കാൽ മാത്രം കണ്ടു അങ്ങനെ നിൽക്കുമ്പോഴാണ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ സംവിധായകൻ ജിബു സാർ വിളിച്ചത്. അത് സ്വപ്നമാണോ എന്നുവരെ തോന്നിപ്പോയി. അങ്ങനെയിരിക്കെ ഞാനും സുനിച്ചേട്ടനും സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഒരു ആക്‌സിഡന്റ് പറ്റി. തല, കൈമുട്ട്, കവിൾ എന്നിവ കീറിപ്പോയി. ഷൂട്ടിങ്ങിന് രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. ലാലേട്ടനൊപ്പമുള്ള അവസരം കൈവിട്ട് പോയെന്നുതന്നെ എന്ന് വിചാരിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പോയി പ്ലാസ്റ്റിക് സർജറി ചെയ്തു. അപ്പോഴേക്കും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു.

ആക്സിഡന്റ് വിവരം പറഞ്ഞപ്പോൾ വന്നുകാണാൻ സംവിധായകൻ പറഞ്ഞു. കോഴിക്കോട് വന്ന് മേക്കപ്പ് ടെസ്റ്റ് നടത്തി .മുഖം നീരുവന്ന് കരുവാളിച്ചിരുന്നു. അതിനനുസരിച്ച് മേക്കപ്പ് ചെയ്ത് കളർ ടോൺ ചെയ്തു. ഷൂട്ടിങ്ങിന്റെ തലേന്നാണ് ലാലേട്ടനെ നേരിട്ട് കണ്ടത്. പേടിച്ച് അടുത്തു ചെന്നപ്പോൾ ആക്സിഡന്റിന്റെ കാര്യമെല്ലാം തിരക്കി. ഒക്കെ ശരിയാകും ധൈര്യമായിരിക്കാൻ പറഞ്ഞു. കോമ്പിനേഷൻ ഷോട്ടിനിടയിൽ ചോദിക്കും സത്യം പറ കെട്ടിയോൻ തന്നെ വണ്ടിയിൽ നിന്നും തള്ളിയിട്ടതല്ലേ എന്നൊക്കെ. ഷൂട്ടിങ് കാലം പെട്ടെന്നു തീർന്നുപോയി. ആ തിരക്കിനിടയിൽ ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ് വാങ്ങാനോ കഴിഞ്ഞില്ല. അപ്പോഴും ലാലേട്ടന്റെ കൈയിൽ ഉമ്മകൊടുക്കാൻ കഴിഞ്ഞല്ലോ എന്നതാണ് സന്തോഷം. കൈയിൽ ചുംബിക്കുന്ന സീൻ കഴിഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞു. ഇനി ഞാൻ ഈ കൈ കഴുകുന്നില്ല എന്നൊക്കെ. ലാൽസാറിന്റെ ആരാധികയായ എനിക്ക് ഇതൊക്കെ വലിയ അംഗീകാരമാണ്. മഞ്ജു സന്തോഷത്തോടെ പറഞ്ഞു.

ABOUT MANJU

More in Malayalam

Trending

Recent

To Top