വമ്പന്‍ പടമായ ബാഹുബലിയുടെ സെറ്റ് കണ്ടു അന്തംവിട്ടവര്‍, അതിലും വലിയ സെറ്റ് കണ്ടു മൂക്കത്ത് വിരല്‍ വച്ച കാഴ്ചയാണ് കണ്ടത്; മരക്കാറിനെ കുറിച്ച് പറഞ്ഞ് മണിക്കുട്ടന്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിക്കുട്ടന്. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിനു ശേഷം വീണ്ടും സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ഇപ്പോഴിതാ ബിഗ്ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സംിഹത്തില് അഭിനയിച്ച വിശേഷങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മായിന്‍കുട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മണിക്കുട്ടന് വേഷമിട്ടത്.
മരക്കാറില്‍ ലാല്‍ സാറിനും മഞ്ജു ചേച്ചിയോടുമൊപ്പമാണ് മായിന്‍കുട്ടി എന്ന കഥാപാത്രമായി അഭിനയിച്ചത്. മലയാളത്തിലെ ആദ്യത്തെ നൂറുകോടി സിനിമയില്‍ അഭിനയിക്കുക എന്നത് മറ്റൊരു വലിയ ഭാഗ്യമാണ്. വമ്പന്‍ പടമായ ബാഹുബലിയുടെ സെറ്റ് കണ്ടു അന്തംവിട്ടവര്‍, അതിലും വലിയ സെറ്റ് കണ്ടു മൂക്കത്ത് വിരല്‍ വച്ച കാഴ്ചയാണ് മരക്കാരിന്റെ സെറ്റില്‍ കണ്ടത്.
കോവിഡ് കാരണം റിലീസ് നീണ്ടു പോകുന്നതില്‍ വിഷമമുണ്ട് എന്നാണ് മണിക്കുട്ടന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. നവരസ ആന്തോളജി ചിത്രമാണ് മണിക്കുട്ടന്റെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ മണി എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേരും.
അതേസമയം, ബിഗ് ബോസ് ഷോയില്‍ വിന്നര്‍ ആയിരിക്കുകയാണ് മണിക്കുട്ടന്. കോവിഡിനെ തുടര്‍ന്ന് നീണ്ട ഒരു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് സീസണ് 3 ന്റെ വിജയിയെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ചെന്നൈയില്‍ നടന്ന ഷൂട്ടിംഗിലാണ് പ്രഖ്യാപനം നടന്നത്.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....