Connect with us

തുടങ്ങിയ സമയത്ത് കുറെ ആഭരണം ഇടുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ കുറച്ചു; ഹിന്ദിക്കാരിയാണോ എന്നു വരെ ആള്‍ക്കാര്‍ ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് പൊന്നമ്മ ബാബു

Malayalam

തുടങ്ങിയ സമയത്ത് കുറെ ആഭരണം ഇടുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ കുറച്ചു; ഹിന്ദിക്കാരിയാണോ എന്നു വരെ ആള്‍ക്കാര്‍ ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് പൊന്നമ്മ ബാബു

തുടങ്ങിയ സമയത്ത് കുറെ ആഭരണം ഇടുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ കുറച്ചു; ഹിന്ദിക്കാരിയാണോ എന്നു വരെ ആള്‍ക്കാര്‍ ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് പൊന്നമ്മ ബാബു

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പൊന്നമ്മ ബാബു. ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരം നാടകത്തിലൂടെയാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമയില്‍ കൂടുതലും കോമഡി കഥാപാത്രങ്ങള്‍ ആണെങ്കിലും ജീവിതത്തില്‍ കുറച്ച് സീരീസ് ആണെന്നാണ് പൊന്നമ്മ ബാബു പറയുന്നത്.

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് പൊന്നമ്മ ബാബു മിനിസ്‌ക്രീന്‍ പരമ്പരയില്‍ തിരികെ എത്തിയത്. മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഷാനവാസ്, മേഘ്ന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരയില്‍ ഷാനവാസിന്റെ കഥാപാത്രത്തിന്റെ അമ്മയായി ആണ് പൊന്നമ്മ ബാബു അഭിനയിക്കുന്നത്.

ഇപ്പോഴിതാ സീരിയലിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പൊന്നമ്മ ബാബു. കൊവിഡ് കാലത്ത് ആരംഭിച്ചപരമ്പരയാണ് മിസിസ് ഹിറ്റ്ലര്‍. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന്, തുടക്കം മുതല്‍ തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ ഹിറ്റ്ലറിലൂടെ മിനിസ്‌ക്രീനില്‍ എത്തുന്നത്. നല്ലൊരു അമ്മ എന്നതില്‍ ഉപരി തന്റെ യഥാര്‍ഥ സ്വഭാവുമായി അടുത്ത് സാമ്യമുള്ള കഥാപാത്രമാണ് തന്റേത്.

റിച്ചയായ കഥാപാത്രത്തെയാണ് സീരിയലില്‍ അവതരിപ്പിക്കുന്നത്. അത് കഥാപാത്രത്തിന്റെ രൂപത്തിലും പ്രകടമാണ്. മലയാളത്തെ കൂടാതെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഈ സീരിയലുണ്ട്. നമ്മള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ആഭരണങ്ങളാണ് തെലുങ്കില്‍ ഇടുന്നത്. അതുപോലെ മലയാളത്തില്‍ ഇടാന്‍ പറ്റില്ല. അവരുടെ സ്റ്റൈല്‍ അല്ല ഇവിടെ. തുടക്കത്തില്‍ കോളറുള്ള ബ്ലൗസ് ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്നാല്‍ ഇത് കണ്ടപ്പോള്‍ ചോദിച്ചു ഹിന്ദിക്കാരിയായിട്ടാണോ സീരിയലില്‍ അഭിനയിക്കുന്നത്. അങ്ങനെ അത് ഒഴിവാക്കി. ഇപ്പോള്‍ സാധാരണ ഇവിടെ ഉപയോഗിക്കുന്ന ബ്ലൗസ് ആക്കി.

മേക്കപ്പും കുറച്ചാണ് ഉപയോഗിക്കുന്നത്. ഒരു രസകരമായ സംഭവവും അഭിമുഖത്തില്‍ പറഞ്ഞു. തുടക്കത്തില്‍ താനും കുറെ മേക്കപ്പിട്ട് ചുവന്ന വസ്ത്രമൊക്കെയിട്ട് അണിഞ്ഞെരുങ്ങി നിന്നിരുന്നു. എന്നാല്‍ ടെലികാസ്റ്റ് ചെയ്തപ്പോള്‍ മൊത്തത്തില്‍ ചുവപ്പ് ആയിപ്പോയി. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലാകുന്നത്. ഗ്രെയിഡിങ്ങ് കഴിയുമ്പോള്‍ ഇത്രയും വരുമെന്ന്. അതിന് ശേഷം എല്ലാം ലൈറ്റായി ഉപയോഗിക്കുകയായിരുന്നു. ഇപ്പോള്‍ വളരെ ആസ്വദിച്ചാണ് ഈ സീരിയല്‍ ചെയ്യുന്നത്.

സീരിയലില്‍ നല്ല കോസ്റ്റ്യുമൊക്കെ വേണം. ആളുകള്‍ ഇത് ശ്രദ്ധിക്കുന്നുണ്ട്. പണ്ടൊക്കെ ഞാന്‍ സീരിയലില്‍ അഭിനയിക്കുമ്പോള്‍ ആളുകള്‍ തന്റെ വസ്ത്രധാരണവും ശ്രദ്ധിച്ചിരുന്നു. സാരിയും മറ്റ് ആഭരണങ്ങളും വാങ്ങിയത് എവിടെന്നാണെന്ന് ചോദിക്കാറുണ്ടായിരുന്നു. ഈ സീരിയലില്‍ റിച്ച് കുടുംബത്തിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അപ്പോള്‍ അത്തരത്തിലുള്ള വസ്ത്രവു ആഭരണവും ധരിക്കണം. തുടങ്ങിയ സമയത്ത് കുറെ ആഭരണം ഇടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചു എന്നും താരം പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top