Malayalam
അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ല, തങ്ങള്‍ ആണെങ്കില്‍ വിശ്വാസികള്‍ ആയിരുന്നു, ഇത് വലിയൊരു പ്രശ്‌നമായിരുന്നു; ഭാര്യ എന്ന നിലയില്‍ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചിരുന്നില്ല, വിവാഹമോചനത്തെ കുറിച്ച് മംമ്ത മോഹന്‍ ദാസ്
അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ല, തങ്ങള്‍ ആണെങ്കില്‍ വിശ്വാസികള്‍ ആയിരുന്നു, ഇത് വലിയൊരു പ്രശ്‌നമായിരുന്നു; ഭാര്യ എന്ന നിലയില്‍ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചിരുന്നില്ല, വിവാഹമോചനത്തെ കുറിച്ച് മംമ്ത മോഹന്‍ ദാസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ മോചന വാര്‍ത്തകളെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
അടുത്തിടെ തന്റേ ഏറെ നാളത്തെ സ്വപ്‌നമായ പോര്‍ഷെ കാര്‍ സ്വന്തമാക്കിയ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിവാഹ മോചനത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയത്. തങ്ങള്‍ ഇരുവരും പരസ്പര ധാരണയോടെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത് എന്ന് മംമ്ത പറയുകയുണ്ടായി. അഭിനയത്തില്‍ സജീവം ആകുന്നതുകൊണ്ടാണ് തങ്ങള്‍ വേര്‍പിരിയുന്നത് എന്ന് കേട്ടിരുന്നു. എന്നാല്‍ അത്തരം വിഷയങ്ങള്‍ കൊണ്ടല്ല തങ്ങള്‍ പിരിയുന്നത്. കാര്യങ്ങള്‍ വെറുതെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കൊണ്ടുവന്നു വലിച്ചിടാന്‍ താത്പര്യം ഇല്ലെന്നും മംമ്ത പ്രതികരിച്ചിരുന്നു.
തങ്ങളുടെ വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകള്‍. അതിനുശേഷം ഒരുപാട് പ്രതിസന്ധിഘട്ടമായിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകള്‍ക്ക് ശേഷമാണു വിവരങ്ങള്‍ തന്റെ അമ്മയോട് പോലും പറയുന്നത്. മാത്രമല്ല പ്രജിത്ത് തന്റെ ബാല്യകാല സുഹൃത്ത് ഒന്നും ആയിരുന്നില്ലെന്നും അന്ന് മംമ്ത പ്രതികരിച്ചിരുന്നു. തങ്ങളുടെ ഇരുവരുടെയും സമ്മതപ്രകാരം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം ആയിരുന്നു. തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു എന്നല്ലാതെ ബാല്യകാല സുഹൃത്തുക്കള്‍ ആയിരുന്നില്ല. മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ല. തങ്ങള്‍ ആണെങ്കില്‍ വിശ്വാസികള്‍ ആയിരുന്നു. ഇത് വലിയൊരു പ്രശ്‌നമായിരുന്നു.
തന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ തിരിച്ചു ആ ഒരു സമീപനം കിട്ടിയിരുന്നില്ല. മാത്രമല്ല അദ്ദേഹം സോഷ്യല്‍ ഡ്രിങ്കില്‍ താത്പര്യം ഉള്ള ആളായിരുന്നു. ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പയ്യെ താന്‍ അതുമായി പൊരുത്തപെട്ടിരുന്നു. ഭാര്യ എന്ന നിലയില്‍ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചിരുന്നില്ല. അങ്ങനെ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കവെയാണ് വേര്‍പിരിയാന്‍ ഉള്ള തീരുമാനം എടുത്തത്. മാത്രവുമല്ല ഈ വേര്‍പിരിയലിന് താന്‍ ഒരു കാരണം അല്ലെന്നും നടി മുമ്പ് പറഞ്ഞിട്ടുണ്ട്.
ഫോറന്‍സിക് എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ മംമ്തയുടെ മലയാള ചിത്രം. തേടല്‍ എന്നാ മ്യൂസിക് ആല്‍ബത്തിലും മംമ്ത മോഹന്‍ദാസ് അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ജയസൂര്യ നായകനാകുന്ന രാമസേതു എന്ന ചിത്രത്തിലാണ് മംമ്ത മോഹന്‍ദാസ് ഇനി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമ ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എന്ന ചിത്രത്തിലും മംമ്ത മോഹന്‍ദാസ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇതിനിടെ ചലച്ചിത്ര നിര്‍മാണ രംഗത്തേയ്ക്കും മംമ്ത ചുവടുവെച്ചിരുന്നു. മംമ്തയും സുഹൃത്തും സംരംഭകനുമായ നോയല്‍ ബെനും ചേര്‍ന്നാണ് മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്. സിനിമയില്‍ നിന്ന് നേടിയ അംഗീകാരങ്ങള്‍ക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്താല്‍ ഉടലെടുത്തതാണ് ഈ പുതിയ സംരംഭമെന്ന് മംമ്ത പറഞ്ഞു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുന്ന തങ്ങളുടെ പുതിയ പ്രോജക്ടില്‍ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാന്‍ കഴിയുമെന്നതും പറയുന്നു.
മയൂഖം എന്ന ചിത്രത്തിനുശേഷം 2006ല്‍ ബസ്സ് കണ്ടക്ടര്‍, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ. ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടു. 2007ല്‍ ബിഗ് ബി എന്ന മലയാളചിത്രത്തിലും ഏതാനും തെലുങ്കു, കന്നട ചിത്രങ്ങളിലും അഭിനയിച്ചു. 2009ല്‍ പാസ്സഞ്ചര്‍, കഥ തുടരുന്നു, നിറകാഴ്ച എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും താരം തിളങ്ങി. അന്‍വര്‍, റെയ്‌സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
