Connect with us

മോണ്‍സണ്‍ബാല ബന്ധത്തെ കുറിച്ച് ചൂടേറിയ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭാര്യയെ വിളിച്ച് ബാല ചെയ്തത് കണ്ടോ…!, ‘പൊന്നുമോളേ…അമൃതേ.. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു!’ ഇത്രയും നാള്‍ എങ്ങനെ ഇവന്റെ കൂടെ ജീവിച്ചുവെന്ന് സോഷ്യല്‍ മീഡിയ

Malayalam

മോണ്‍സണ്‍ബാല ബന്ധത്തെ കുറിച്ച് ചൂടേറിയ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭാര്യയെ വിളിച്ച് ബാല ചെയ്തത് കണ്ടോ…!, ‘പൊന്നുമോളേ…അമൃതേ.. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു!’ ഇത്രയും നാള്‍ എങ്ങനെ ഇവന്റെ കൂടെ ജീവിച്ചുവെന്ന് സോഷ്യല്‍ മീഡിയ

മോണ്‍സണ്‍ബാല ബന്ധത്തെ കുറിച്ച് ചൂടേറിയ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭാര്യയെ വിളിച്ച് ബാല ചെയ്തത് കണ്ടോ…!, ‘പൊന്നുമോളേ…അമൃതേ.. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു!’ ഇത്രയും നാള്‍ എങ്ങനെ ഇവന്റെ കൂടെ ജീവിച്ചുവെന്ന് സോഷ്യല്‍ മീഡിയ

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും 2019 ല്‍ വേര്‍പിരിഞ്ഞിരുന്നു. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായ എലിസബത്ത് എന്ന എല്ലുവിനെ പരിചയപ്പെടുത്തിയത്.

ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ ഒരു കൂട്ടര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം തക്കതായ മറുപടിയും താരം നല്‍കിയുന്നു. ബാലയുടെ രണ്ടാം വിവാഹം വാര്‍ത്തയായതോടെ ആദ്യ വിവാഹത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.

കഴിഞ്ഞ ദിവസം മുതലാണ് ബാല മോണ്‍സണ്‍ ബന്ധത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പെരുകുന്നത്. പുരാവസ്തു വില്‍പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോണ്‍സണ്‍ മാവുങ്കലുമായി ബാലയുടെ അടുത്ത ബന്ധം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് ഇതിനോടകം പുറത്തായിരുന്നു. ഇിതിന് പിന്നാലെ ഒരു മാധ്യമ ചര്‍ച്ച്ക്കിടെ ബാല പറഞ്ഞ വാക്കുകളാണ് ആരാധകരില്‍ സംശയം ജനിപ്പിക്കുന്നത്. അവതാരകന്റെ ചോദ്യത്തിന് കൂടുതലും പരസ്പര വിരുദ്ധമായ മറുപടികളാണ് താരം നല്‍കിയത്.

കൂടാതെ ചൂടേറിയ ചര്‍ച്ചയ്ക്കിടെ തന്റെ ഭാര്യ എലിസബത്തിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ദൂരെ മാറി ഇരുന്ന ഭാര്യയെ എലിസബത്ത് കം ഹിയര്‍ എന്ന പറഞ്ഞ് വിളിച്ച് തന്നോട് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു, എന്നാല്‍ എലിസബത്ത് പെട്ടെന്ന് തന്നെ അതില്‍ നിന്നും കുതറിമാറി പോയി. ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ‘പൊന്നുമോളേ…അമൃതേ.. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു!’ ഇത്രയും നാള്‍ എങ്ങനെ ഇവന്റെ കൂടെ ജീവിച്ചു, ബാല എന്തൊക്കെയോ മറയ്ക്കുന്നുണ്ട് ഇല്ലെങ്കില്‍ പിന്നെന്തിനാ പരസ്പര വരുദ്ധമായ കാര്യങ്ങള്‍ പറയുന്നത്. ഇതുമായി ഒരു ബന്ധവുമില്ലാത്ത ഭാര്യയെ എന്തിന് വിളിക്കണം, എന്നു തുടങ്ങി നീണ്ടു പോകുന്നു കമന്റുകള്‍.

അതേസമയം, മോന്‍സണ്‍ മാവുങ്കലും ബാലയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്ന് പറഞ്ഞ് ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷിന്റെ അഭിഭാഷകന്‍ പ്രേം രാജ് രംഗത്തെത്തിയിരുന്നു. അമൃത സുരേഷും ബാലയും തമ്മിലുള്ള വിവാഹ മോചനത്തിലും മോന്‍സണ്‍ ഇടപെട്ടുവെന്ന അഭിഭാഷകന്‍ പറയുന്നു. മോന്‍സണിന്റെ വീട്ടില്‍വച്ചാണ് മദ്ധ്യസ്ഥ ചര്‍ച്ച നടന്നത്. ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് ആ വീട്ടിലുണ്ടായിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം കുടുംബ കോടതിയില്‍ ബാല എത്തിയത് മോന്‍സണിന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഒരു അയല്‍വാസി എന്ന ബന്ധം മാത്രമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നതെങ്കില്‍ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ മോന്‍സണ്‍ ഇടപെടില്ലായിരുന്നുവെന്നും അഭിഭാഷകന്‍ പറയുന്നു. മോന്‍സണുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ബാല പറയുന്നത്. എന്നാല്‍ മോന്‍സണ്‍ പറഞ്ഞാല്‍ ബാല എന്തും കേള്‍ക്കും എന്ന ബാലയുടെ സുഹൃത്തിന്റെ അഭിപ്രായപ്രകാരമാണ് മധ്യസ്ഥചര്‍ച്ചയ്ക്കായി മോന്‍സനെ സമീപിച്ചതെന്നും പ്രേംരാജ് പറയുന്നു.

More in Malayalam

Trending

Recent

To Top