Connect with us

ഫസ്റ്റ് റണ്ണറപ്പായിട്ടും സോഷ്യല്‍ മീഡിയയില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഫാന്‍സുകാരോടും ആര്‍മിക്കാരോടും ഒരു നന്ദി വാക്ക് പോലും പറയാതെ സായി വിഷ്ണു!, പിന്നില്‍ ആ വമ്പന്‍ ട്വിസ്റ്റ്!?

Malayalam

ഫസ്റ്റ് റണ്ണറപ്പായിട്ടും സോഷ്യല്‍ മീഡിയയില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഫാന്‍സുകാരോടും ആര്‍മിക്കാരോടും ഒരു നന്ദി വാക്ക് പോലും പറയാതെ സായി വിഷ്ണു!, പിന്നില്‍ ആ വമ്പന്‍ ട്വിസ്റ്റ്!?

ഫസ്റ്റ് റണ്ണറപ്പായിട്ടും സോഷ്യല്‍ മീഡിയയില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഫാന്‍സുകാരോടും ആര്‍മിക്കാരോടും ഒരു നന്ദി വാക്ക് പോലും പറയാതെ സായി വിഷ്ണു!, പിന്നില്‍ ആ വമ്പന്‍ ട്വിസ്റ്റ്!?

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ഷോ ആണ് ബിഗ്ബോസ്. ഇതിന്റെ എല്ലാ സീസണും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. കോവിഡ് കാരണം രണ്ടാമത്തെയും മൂന്നാമത്തെയും സീസണുകള്‍ പകുതിയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നിരുന്നു. ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കി കൊണ്ടായിരുന്നു ഈ വാര്‍ത്ത വന്നത്. ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സായി വിഷ്ണു. തന്റെ അഭിപ്രായങ്ങളിലൂടെയും നിലപാടുകളിലൂടെയും ആണ് സായി വാര്‍ത്തകളില്‍ നിറഞ്ഞത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.

വേറിട്ട ഗെയിം സ്ട്രാറ്റജികളുമായാണ് സായി വിഷ്ണു ബിഗ് ബോസില്‍ മുന്നേറിയത്. ഓസ്‌കാര്‍ മോഹവുമായി ബിഗ്‌ബോസ് വീട്ടിലേയ്ക്ക് കടന്നെത്തിയ സായി വിഷ്ണു തുടക്കത്തില്‍ വേണ്ടത്ര ജനപ്രീതി ആര്‍ജ്ജിക്കാന്‍ സാധിച്ചിരുന്നില്ല, പലപ്പോഴും പ്രകടനങ്ങളിലും ഗെയിമുകളിലും സായിക്ക് തിളങ്ങാനുമായിരുന്നില്ല. തുടക്കത്തില്‍ സായുടെ എടുത്ത് ചാട്ടവും പ്രകൃതവും കാരണം ഒരിഷ്ടകുറവ് എല്ലാവര്‍ക്കും ഉണ്ടായിരുന്നുവെങ്കിലും താരം പിന്നീട് എല്ലാവരുടെയും പ്രിയങ്കരനായി മാറുകയായിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷം സായി വിഷ്ണുവില്‍ വന്ന മാറ്റം തന്നെയാണ് പ്രേക്ഷക സ്വീകാര്യത കൂടാന്‍ കാരണമായത്.

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു ഫിനാലേ ഷൂട്ട് നടന്നത്. മണിക്കുട്ടനാണ് വിജയകിരീടം ചൂടിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും പിന്നാലെ ട്രോഫിയുമായി എയര്‍പോര്‍ട്ടിലേക്കെത്തിയ മണിക്കുട്ടന്‍ സുഹൃത്തുക്കളുമായി സന്തോഷം പങ്കുവെക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മണിക്കുട്ടന് പിന്നാലെ ഫസ്റ്റ് റണ്ണറപ്പായി മാറിയത് സായി വിഷ്ണു ആയിരുന്നു. വിമര്‍ശനങ്ങള്‍ക്കിടയിലും രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു.

നൂറു ദിവസം വിഭാവനം ചെയ്ത ഷോ തമിഴ് നാട്ടില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ അപ്രതീക്ഷിതമായി തൊണ്ണൂറ്റിയഞ്ചാം ദിവസം അവസാനിപ്പിക്കേണ്ടി വരികയും മത്സരാര്‍ത്ഥികളെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. പിന്നാലെ വോട്ടിംഗ് പുനരാരംഭിച്ചപ്പോള്‍ മുതല്‍ മണിക്കുട്ടനും സായിയും തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. ഫിനാലേയ്‌ക്കെത്തിയ മത്സരാര്‍ത്ഥികളെല്ലാം തങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ഷൂട്ടിന് ഒരാഴ്ച മുന്നേ തന്നെ മത്സരാര്‍ത്ഥികളെല്ലാം ചെന്നൈയിലെത്തുകയും ഒരുപാട് നാളുകള്‍ക്ക് ശേഷം കൂടിയിരുന്ന് കാണുന്നതിലുള്ള സന്തോഷം എല്ലാവരുമായി പങ്കുവെക്കുകയുമൊക്കെ ചെയ്തപ്പോള്‍ സായി വിഷ്ണുവിനെ അക്കൂട്ടത്തില്‍ കാണാത്തത് പ്രേക്ഷകര്‍ ചോദിച്ചിരുന്നു.

എന്നാല്‍ ഷൂട്ട് ദിനത്തില്‍ സായി എത്തിയതായും എല്ലാവരുമായുള്ള ചിത്രങ്ങളും വൈറലായിരുന്നു. മണിക്കുട്ടന്‍ വിജയിയായതോടെ ചിത്രങ്ങള്‍ സൈബറിടത്തില്‍ വൈറലായിരുന്നു. എന്നാല്‍ സായി വിഷ്ണുവിന്റെ ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല. എയര്‍ പോര്‍ട്ടില്‍ മുണ്ടുടുത്ത് വന്നിറങ്ങിയ ശേഷമുള്ള സായിയുടെ ഒരൊറ്റ ചിത്രം മാത്രമാണ് ഇതുവവരെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സായി ഇതുവരെയും സോഷ്യല്‍ മീഡിയയില്‍ കൂടി നന്ദിയറിയിക്കുകയോ സന്തോഷം പങ്കുവെക്കുകയോ ചെയ്തിട്ടില്ല. ആരാധകരും സായിയെ പറ്റി കുറിച്ചുകൊണ്ട് രംഗത്തെത്തുന്നില്ല. രണ്ടാം സ്ഥാനം കരസ്ഥമാക്കി വലിയ വിജയിയായിട്ടും സായിയെയും സായിയുടെ ആരാധകരെയും സോഷ്യല്‍ മീഡിയയില്‍ ഇതുവരെ കാണാത്ത പരിഭവത്തിലാണ് മറ്റ് ബിഗ് ബോസ് താരങ്ങളുടെ ആരാധകര്‍ വരെ. അതില്‍ എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ എന്നുള്ള സംശയവും ചിലര്‍ പങ്കിടുന്നുണ്ട്.

അതേസമയം, മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസില്‍ സായി വിഷ്ണു ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സിനിമയ്ക്ക് വേണ്ടിയുളള ലുക്കിലാണ് താരമുളളത്. ഗാന്‍ഡ് ഫിനാലെയില്‍ ബറോസിലെ ലുക്കിലാണ് സായി എത്തിയത് എന്നുമാണ് വിവരം. സായി ബറോസിലുളള കാര്യം ബിഗ് ബോസ് ഫിനാലെയില്‍ വെച്ച് ലാലേട്ടന്‍ അറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇനി ആ കാരണത്താലാണോ സായി സോഷ്യല്‍ മീഡിയയില്‍ എത്താത് എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്.

വിദേശ താരങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന മോഹന്‍ലാലിന്റെ ത്രീഡി ചിത്രമാണ് ബറോസ്. പൃഥ്വിരാജും ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജിജോ പുന്നൂസിന്റെ തിരക്കഥയിലാണ് മോഹന്‍ലാല്‍ ബറോസ് എടുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു. പിയാനോ വായനയിലൂടെ ലോകശ്രദ്ധ നേടിയ ലിഡിയന്‍ നാദസ്വരമാണ് ബറോസിന്റെ സംഗീതമൊരുക്കുന്നത്.

More in Malayalam

Trending