Connect with us

ആ കാര്യത്തില്‍ വിട്ട് വീഴ്ചയില്ല..!ലോകത്ത് എന്ത് സംഭവിച്ചാലും പുറത്ത് എന്തൊക്കെ നടന്നാലും മുകേഷേട്ടന്‍ അറിയില്ല; അത് വലിയ അത്ഭുതമാണെന്ന് മേതില്‍ ദേവിക, വൈറലായി വാക്കുകള്‍

Malayalam

ആ കാര്യത്തില്‍ വിട്ട് വീഴ്ചയില്ല..!ലോകത്ത് എന്ത് സംഭവിച്ചാലും പുറത്ത് എന്തൊക്കെ നടന്നാലും മുകേഷേട്ടന്‍ അറിയില്ല; അത് വലിയ അത്ഭുതമാണെന്ന് മേതില്‍ ദേവിക, വൈറലായി വാക്കുകള്‍

ആ കാര്യത്തില്‍ വിട്ട് വീഴ്ചയില്ല..!ലോകത്ത് എന്ത് സംഭവിച്ചാലും പുറത്ത് എന്തൊക്കെ നടന്നാലും മുകേഷേട്ടന്‍ അറിയില്ല; അത് വലിയ അത്ഭുതമാണെന്ന് മേതില്‍ ദേവിക, വൈറലായി വാക്കുകള്‍

മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം ഈ വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു.

പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. അതേസമയം മുകേഷ് വിവാഹമോചന വാര്‍ത്തകളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മുകേഷിന്റെയും ദേവികയുടെയും ഒരു പഴയ ഇന്റര്‍വ്യൂ ആണ്.
നടന്റെ ദിനചര്യകളെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചുമാണ് ദേവിക പറയുന്നത്. ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും മുകേഷ് ഹെല്‍ത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കില്ലെന്നാണ് പറയുന്നത്. താനൊക്കെ കണ്ട് പഠിക്കേണ്ട കാര്യമാണ് അതെന്നാണ് വേദിക പറയുന്നു. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ വര്‍ക്കൗട്ടും യോഗയുമെല്ലാം കഴിഞ്ഞിട്ടാണ് അദ്ദേഹം മറ്റുള്ള കാര്യത്തിന് പോകുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും പുറത്ത് എന്തൊക്കെ നടന്നാലും രാവിലെ എഴുന്നേറ്റ് യോഗയും വര്‍ക്കൗട്ട് തുടങ്ങിയ കാര്യങ്ങള്‍ കഴിഞ്ഞിട്ടെ ബാക്കി പരിപാടിയ്ക്കുള്ളൂ.

ഇത്രയും ആരോഗ്യം സംരക്ഷിക്കുന്ന ആളായത് കൊണ്ടാണ് ഇന്നും ഹെല്‍ത്തിയായി ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത്. അത് വലിയ അത്ഭുതമാണെന്നും താരം പറയുന്നുണ്ട്. 2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്. ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറാണ് ദേവിക. ആദ്യ ഭാര്യയായ നടി സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നടന്‍ ദേവികയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെയും വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്.

പ്രണയിച്ച് വിവാഹിതരായവരാണ് മുകേഷും സരിതയും. ഒരുകാലത്ത് തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു സരിത. എല്ലാ ഭാഷകളിലും തിരക്കേറിയ നായികമാരില്‍ ഒരാളായി നടി തിളങ്ങി. അതേസമയം വിവാഹ മോചന സമയത്തുളള സരിതയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. മീഡിയ വണ്ണിനോട് ആണ് നടി പ്രതികരിച്ചത്. 1988ലാണ് സരിതയെ മുകേഷ് വിവാഹം കഴിച്ചത്. ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നിവരാണ് മക്കള്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയാണ് സരിത. 1975ല്‍ തെലുങ്ക് നടന്‍ വെങ്കട സുബ്ബയയെ വിവാഹം ചെയ്ത താരം പിറ്റേ വര്‍ഷം തന്നെ വിവാഹ മോചിതയായി. തുടര്‍ന്ന് 1988 സെപ്റ്റംബര്‍ രണ്ടിനാണ് മുകേഷുമായുളള വിവാഹം നടന്നത്.

മുകേഷ് വളരെ വഞ്ചനാപരമായ രീതിയില്‍ ഡിവോഴ്സ് നേടിയെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു വീഡിയോയില്‍ സരിത പറയുന്നത്. അത് ഒരിക്കലും ഒരു സ്ത്രീക്ക് സംഭവിക്കരുത്. മൂന്ന് മാസത്തിനുളളില്‍ എങ്ങനെയാണ് ഡിവോഴ്സ് കിട്ടുക, മൂന്ന് ദിവസത്തിനകം. കോടതി ഒരുപ്രാവശ്യം പോലും എന്റെ അഭിപ്രായം ചോദിച്ചില്ലായിരുന്നു, നടി പറയുന്നു.

കോടതി ഒരു പ്രാവശ്യമെങ്കിലും എന്നെ വിളിക്കേണ്ടെ ഡിവോഴ്സ് കൊടുക്കാന്‍. ഒരുപ്രാവശ്യമെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കണ്ടെ, എന്റെ ഭാഗം എന്താണെന്നുളളത് കേള്‍ക്കണ്ടെ. എകപക്ഷീയമായിട്ടാണ് മുകേഷ് അത് നേടിയത്. അത് എങ്ങനെ നടക്കും. കോടതിക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റുമോ. എന്റെ മക്കള്‍ക്ക് ഞാന്‍ എന്താണ് പഠിപ്പിക്കേണ്ടത് എന്നാണ് അന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞത്.

മുകേഷിന്റെ രണ്ടാം വിവാഹത്തെ ചോദ്യം ചെയ്ത് സരിത മുന്‍പ് കോടതിയെ സമീപിച്ചിട്ടുണ്ട്. അന്ന് മുകേഷിനോട് കോടതി വിശദീകരണം ചോദിച്ചപ്പോള്‍ താന്‍ സരിതയെ നിയമപരമായി വിവാഹമോചനം ചെയ്തു എന്നാണ് മുകേഷ് മറുപടി നല്‍കിയത്. എന്നാല്‍ വിവാഹബന്ധം ഒഴിയാനുളള നോട്ടീസ് തനിക്ക് അയച്ചുവെന്ന് വരുത്തി തന്നെയും കോടതിയെയും ഒരേപോലെ കബളിപ്പിക്കുകയാണ് മുകേഷ് ചെയ്തത് എന്നാണ് സരിത ആരോപിച്ചത്.

എറണാകുളം കുടുംബ കോടതിയെയും ഇത് ചൂണ്ടിക്കാട്ടി സരിത സമീപിച്ചു. മുകേഷിന് എകപക്ഷീയമായ വിവാഹ മോചനം അനുവദിച്ചതിനെ തുടര്‍ന്നാണ് സരിത രംഗത്തെത്തിയത്. കോടതി അയച്ച നോട്ടീസില്‍ സരിതയുടെ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുകേഷിന് വിവാഹ മോചനം അനുവദിച്ചത്. ചെന്നൈ വിലാസത്തില്‍ നോട്ടീസ് അയച്ചത് മുകേഷിന്റെ തന്ത്രമായിരുന്നു എന്നാണ് അന്ന് സരിത ആരോപിച്ചത്.

More in Malayalam

Trending