Malayalam
തിയേറ്ററുകളില്‍ വീണ്ടും ആരവമുയരുമ്പോള്‍ ഇത് സുവര്‍ണ കാലം.., മലയാള സിനിമകളുടെ കണ്ഠകശനി മാറിയോ!?
തിയേറ്ററുകളില്‍ വീണ്ടും ആരവമുയരുമ്പോള്‍ ഇത് സുവര്‍ണ കാലം.., മലയാള സിനിമകളുടെ കണ്ഠകശനി മാറിയോ!?
നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകളില്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്മാന് എത്തിയപ്പോള്‍ കാണികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതുപോലെ തന്നെ നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ കനകം കാമിനി കലഹം എന്ന ചിത്രവും പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. കോവിഡിന്റെ പിടിയില്‍പ്പെട്ട് അടഞ്ഞ് കിടന്ന തിയേറ്ററ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമെത്തിയത് അന്യഭാഷാ ചിത്രങ്ങളാണെങ്കിലും ഇപ്പോള്‍ മലയാള സിനിമകളും ആഘോഷങ്ങളും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.
മലയാള ചിത്രങ്ങളുടെ റിലീസിനെ സംബന്ധിച്ച് തകര്ക്കളുടെ പെരുമഴ തന്നെ തോര്‍ന്നിരിക്കുകയാണ്. ചിത്രങ്ങളുടെ നിരന്തരമായുള്ള ഒടിടി റിലീസുകള്‍ തിയേറ്റര്‍ ഉടമകളെ നിരാശയിലാഴ്ത്തി എങ്കിലും വീണ്ടും ഒരു പുതുകാല്വെയ്പ്പ് നടത്തിയിരിക്കുകയാണ് മലയാള സിനിമ. ആദ്യ ഒടിടി റിലീസായ ജയസൂര്യ ചിത്രം സൂഫിയും സുജാതയും മുതല്‍ ഇങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളാണ് ഒടിടിയിലേയ്ക്ക് പോയത്. കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യം നിരവധി നഷ്ടങ്ങളാണ് സിനിമാ മേഖലയ്ക്ക് സമ്മാനിച്ചത്.
ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കുറുപ്പ്. എന്നാല്‍ പിന്നീട് ഇത് തീയേറ്റര്‍ റിലീസിലേക്ക് മാറ്റുകയായിരുന്നു. 35 കോടി ബജറ്റില്‍ ആണ് ചിത്രം ഒരുക്കിയത്. നാനൂറിലേറെ തിയറ്ററുകളില്‍ കേരളത്തില്‍ മാത്രം ചിത്രത്തിന് റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇതൊരുക്കിയ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും . ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിതിന് കെ ജോസ് ആണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ്.
ഒരു ചരിത്ര സംഭവം ആണെന്നുള്ളതും റിലീസിനു മുമ്പ് തന്നെ വിവാദങ്ങള്ക്കിടവെച്ചതിനാലും തന്നെ ദുല്‍ഖറിന്റെ കുറുപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യപ്രതികരണം തന്നെ മികച്ചതായതിനാല്‍ ഇനി റിലീസ് കാത്തിരിക്കുന്ന മലയാളം ചിത്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് വീണ്ടുമൊരു സുവര്ണകാലത്ത നോക്കിക്കാണുന്നത്. എന്നാല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മരയ്ക്കാറിനു വേണ്ടി. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയേറ്ററില്‍ റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറുപ്പിന്റെ ബുക്കിങ് ആണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍.
ഒടിടി പ്ലാറ്റ്ഫോം ഒരിക്കലും ഭീഷണിയല്ലെന്ന തെളിവാണ് കുറുപ്പിന്റെ ബുക്കിങ് എന്നും പറയുകയാണ് ലിബര്‍ട്ടി ബഷീര്‍.
‘രണ്ട് ദിവസത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറിപ്പിന്റെ ബുക്കിങ് കണ്ടിട്ടാണ്. ബുക്കിങ് കണ്ടപ്പോള്‍ അവര്‍ക്ക് തോന്നി ജനങ്ങല്‍ തീയേറ്ററുകളില്‍ എത്തുമെന്ന്. ഒടിടി പ്ലാറ്റ്ഫോം നമുക്ക് ഒരിക്കലും ഭീഷണിയല്ല എന്നതിന്റെ തെളിവാണ് കുറുപ്പിന്റെ ബുക്കിങ്. തീയേറ്ററില്‍ സിനിമ കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ എല്ലാ തീയേറ്ററുകളിലും രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും ഷോയുണ്ട്. എന്റെ അഞ്ച് തീയേറ്ററുകളിലും രാത്രി ഷോ നടത്തുന്നുണ്ട്. ടിക്കറ്റുകളൊക്കെ ഫുള്‍ ആണ്. ഒരു ചരിത്ര സംഭവംകൂടിയാണിത്’ എന്നുമാണ് ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍.
മലയാളത്തിനും ഇന്ത്യന്‍ സിനിമക്കും അഭിമാനമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലര്‍ത്തി കൊണ്ടാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന തീരുമാനത്തില്‍ എത്തിയതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ‘രണ്ട് വര്‍ഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഈ സ്വപ്ന ചിത്രം നിങ്ങള്‍ക്ക് മുന്നില്‍ സമര്പ്പിക്കുയാണെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
ലാല്‍ സാറിന്റെയും പ്രിയദര്ശന് സാറിന്റെയും ഒരു സ്വപ്നമായിരുന്നു മരക്കാര്‍. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നമുക്ക് നേരിടേണ്ടി വന്ന കോവിഡ് എന്ന മഹാമാരി ആ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടി കൊണ്ട് പോയി. അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയില്‍, നിങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഇതിനൊക്കെ ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന്’ ആന്റണി പെരുമ്പാവൂര്‍ റിലീസ് പ്രഖ്യാപന വേളയില്‍ വ്യക്തമാക്കിയിരുന്നു.
പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രം 100 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്.
തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് സംവിധായകന് പ്രിയദര്‍ശനും പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. എന്ത് തന്നെ ആയാലും മരയ്ക്കാറിന്റെ പ്രതികരണങ്ങള്‍ ഇനി കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.
