Connect with us

പൊന്നു മഞ്ജു… എന്താണ് ഈ ഉദ്ദേശിച്ചിരിക്കുന്നത്, വാക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ കാണാനായാലെന്നോ, വാക്കുകള്‍ പ്രവൃത്തിയാകുന്നതിനെ കുറിച്ചാണോ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജു വാര്യരുടെ പുത്തന്‍ ചിത്രങ്ങള്‍

Malayalam

പൊന്നു മഞ്ജു… എന്താണ് ഈ ഉദ്ദേശിച്ചിരിക്കുന്നത്, വാക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ കാണാനായാലെന്നോ, വാക്കുകള്‍ പ്രവൃത്തിയാകുന്നതിനെ കുറിച്ചാണോ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജു വാര്യരുടെ പുത്തന്‍ ചിത്രങ്ങള്‍

പൊന്നു മഞ്ജു… എന്താണ് ഈ ഉദ്ദേശിച്ചിരിക്കുന്നത്, വാക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ കാണാനായാലെന്നോ, വാക്കുകള്‍ പ്രവൃത്തിയാകുന്നതിനെ കുറിച്ചാണോ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മഞ്ജു വാര്യരുടെ പുത്തന്‍ ചിത്രങ്ങള്‍

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

കുറച്ചുനാളുകള്‍ക്ക് മുമ്പ് ഒരു പൊതുവേദിയില്‍ വളരെ ലളിതമായ സ്‌റ്റൈലില്‍ ഒരു മിഡിയും ടോപ്പുമിട്ട് എത്തിയ മഞ്ജുവിന്റെ ചിത്രം സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ന്യൂജെന്‍ കുട്ടികള്‍ പോലും തോറ്റുപോകുന്ന സ്റ്റൈലന്‍ മേക്ക് ഓവറിലൂടെ ആരാധകരെ താരം കൈയ്യിലെടുക്കുകയുണ്ടായി. ശേഷം നിരവധി മനോഹരമായ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കുകയുണ്ടായി.

അടുത്തിടെ സര്‍ദ്ദാര്‍ജ്ജിയുടെ തലപ്പാവ് കെട്ടും വച്ച് ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ഒരു പൊതുവേദിയില്‍ പ്രസംഗിക്കുന്ന ഏതാനും ചിത്രങ്ങളുമായി താരം എത്തിയിരിക്കുകയാണ്. നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ കാണാനായാല്‍ നിങ്ങള്‍ ഇപ്പോഴും സുന്ദരിയായിരിക്കുമോ? എന്നര്‍ത്ഥം വരുന്ന ക്യാപ്ഷനോടൊപ്പമാണ് താരം വേദിയില്‍ പ്രസംഗിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാജീവന്‍ ഫ്രാന്‍സിസാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

പൊന്നു മഞ്ജു… എന്താണ് ഈ ഉദ്ദേശിച്ചിരിക്കുന്നത്, വാക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ കാണാനായാലെന്നോ, വാക്കുകള്‍ പ്രവൃത്തിയാകുന്നതിനെ കുറിച്ചാണോ, ഏതായാലും ചിത്രങ്ങള്‍ കൊള്ളാം തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ചതുര്‍മുഖമാണ് മഞ്ജു അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരീ ആവാസ് സുനോ, വെള്ളരിക്കാപട്ടണം, 9എംഎം, ആയിഷ, കാപ്പ തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.

മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും. മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു.

1995 മുതല്‍ സിനിമാലോകത്തുള്ള മഞ്ജു വാര്യര്‍ അനശ്വരമാക്കിയ നിരവധി വേഷങ്ങളുണ്ട്. രാധയും അഞ്ജലിയും മീനാക്ഷിയും താമരയും ഉണ്ണിമായയും അഭിരാമിയും ദേവികയും ഭദ്രയും നിരുപമയും സുജാതയും സൈറയും പ്രഭയും പ്രിയദര്‍ശിനിയും ഏറ്റവും ഒടുവില്‍ പച്ചൈയമ്മാളും സൂസനും തേജസ്വിനിയുമായി വിവിധ സിനിമകളില്‍ കഥാപാത്ര വൈവിധ്യങ്ങളിലൂടെ വിസ്മയിപ്പിക്കുകയായിരുന്നു

1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍

മഞ്ജുവാര്യരുടെ 43-ാം പിറന്നാള്‍ ദിനത്തില്‍ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. മഞ്ജു നായികയാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. താരം പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് ചിത്രമായി ഒരുങ്ങുകയാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. മഞ്ജുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിഷയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു.

More in Malayalam

Trending

Recent

To Top