ദിലീപ് നിഷ്ക്കളങ്കനാണ്, എല്ലാത്തിനും പിന്നില്‍ ആരൊക്കെയാണ് എന്ന് എല്ലാവര്ക്കും അറിയാം; ദിലീപിന് വേണ്ടി സംസാരിച്ച തന്നെ അകറ്റി നിര്‍ത്തി, പിന്നീട് തനിക്ക് സിനിമകള്‍ കിട്ടിയിട്ടില്ലെന്ന് മഹേഷ്

നടന് ദിലീപിനെ എപ്പോഴും പിന്തുണച്ച് രംഗത്തെത്താറുള്ള താരമാണ് നടനും സംവിധായകനുമായ മഹേഷ്. നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോഴും ദിലീപിനെ പിന്തുണച്ചാണ് താരം എത്തിയത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. ദിലീപിന് വേണ്ടി സംസാരിച്ച തന്നെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തുകയായിരുന്നു. പിന്നീട് സിനിമയില്ലാതെ കഴിയുകയാണ് എന്നാണ് മഹേഷ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
ദിലീപിന് നല്ല മാര്‍ക്കറ്റ് വാല്യു ഉണ്ടായിരുന്നപ്പോള്‍, മലയാള സിനിമയിലെ എല്ലാമായി നിന്നപ്പോള്‍ അദ്ദേഹത്തിന് ഒരു വീഴ്ച പറ്റിയപ്പോള്‍ നേരെ തിരിയുകയും ചെയ്തു. അദ്ദേഹത്തിന് വേണ്ടി സംസാരിച്ച തന്നെ അകറ്റി നിര്‍ത്തുകയും ചെയ്തു. പിന്നീട് തനിക്ക് സിനിമകള്‍ കിട്ടിയിട്ടില്ല. ദിലീപിന്റെ സിനിമകളില്‍ പോലും വിളിച്ചില്ല.
അദ്ദേഹത്തിന് ഒപ്പമുള്ള പലരും വിളിച്ച് പറഞ്ഞത് നന്നായി എന്ന് പറഞ്ഞു. അപ്പോള്‍ ഗുണം പ്രതീക്ഷിച്ചാണോ മഹേഷ് ഇത് ചെയ്തത് എന്ന് ചോദിച്ചാല്‍, ദിലീപില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചില്ല. ന്യൂസ് ചാനലില്‍ പോയി പറഞ്ഞാല്‍ ഒരു രൂപ പോലും കിട്ടില്ല. പിന്നീട് പടങ്ങളൊന്നുമില്ല. വിധി വരുമ്പോള്‍ അറിയാം, താന്‍ പറഞ്ഞതെല്ലാം സത്യമാണ്.
അദ്ദേഹം നിഷ്ക്കളങ്കനാണ്. ഇതിന് പിന്നില്‍ ആരൊക്കെയാണ് എന്ന് എല്ലാവര്ക്കും അറിയാം. പ്രധാന നടന്മാര് എന്നൊന്നും പറയില്ല, എന്നാല്‍ ഒരു കൂട്ടം ആള്ക്കാര് അദ്ദേഹത്തിന്റെ പതനം ആഗ്രഹിച്ചിരുന്നു. ട്വന്റി20 എന്ന സിനിമ നിര്‍മ്മിക്കാന്‍ കഴിയാത്ത നടന്മാര് ഇവിടെ ഉണ്ടായിരുന്നു. എത്രയോ പേരെ അദ്ദേഹം സഹായിച്ചു.
ഹിന്ദു പുരാണം പ്രകാരം ഓരോരുത്തര്‍ക്കും ജന്മ ഉദ്ദേശമുണ്ട്. എന്റെ ജന്മ ഉദ്ദേശം ദിലീപിന് വേണ്ടി സംസാരിക്കുക എന്നതായിരുക്കും. അല്ലാതെ ഈ പാഴ്ജന്മം കൊണ്ട് എന്ത് ചെയ്യാന്‍. ഞാന്‍ ദിലീപിന് വേണ്ടി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എത്രയോ പ്രഗത്ഭരായ വ്യക്തികള്‍ തന്നെ വിളിച്ച് നന്ദി പറഞ്ഞിട്ടുണ്ടെന്നും മഹേഷ് പറയുന്നു.
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...