ആദ്യ സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണത്തില്‍ സന്തോഷമുണ്ട് ; അനൂപിന്റെ ഭാര്യ ലക്ഷ്മിപ്രിയ!
ദിലീപിന്റെ അനിയൻ അനൂപിന്റെ ആദ്യ സംവിധന സംഭരംഭമായ തട്ടാശേരി കൂട്ടം കഴിഞ്ഞ ദിവസമാണ് തീയേറ്ററിൽ എത്തിയത് . ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തില്‍ ദിലീപുമുണ്ട് .
ആദ്യ സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് അനൂപ് പത്മനാഭന്റെ ഭാര്യ ലക്ഷ്മിപ്രിയ. തട്ടാശ്ശേരി കൂട്ടം സിനിമയുടെ ആദ്യ ഷോ കണ്ടതിനുശേഷം പ്രതികരിക്കുകയായിരുന്നു ലക്ഷ്മപ്രിയ. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ആദ്യസംവിധാന സംരംഭമാണ് തട്ടാശ്ശേരി കൂട്ടം. ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, ശ്രീലക്ഷ്മി, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി. ദേവ് എന്നിവരാണ് മറ്റ് താരങ്ങൾ.
തിരക്കഥ സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനം, ഛായാഗ്രാഹണം ജിതിന്‍ സ്റ്റാന്‍സിലാവോസ്, പ്രോജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, കോ പ്രൊഡ്യൂസേഴ്‌സ് ചന്ദ്രന്‍ അത്താണി, ശരത് ജി. നായര്‍, ബൈജു ബി.ആര്‍., കഥ ജിയോ വി., ഗാനരചന ബി.കെ. ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്.