Malayalam
പുരുഷ താരങ്ങളെ ആശ്രയിച്ച് നിലനിന്നു പോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് മോളിവുഡ്; തുറന്ന് പറഞ്ഞ് രഞ്ജി പണിക്കര്‍
പുരുഷ താരങ്ങളെ ആശ്രയിച്ച് നിലനിന്നു പോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് മോളിവുഡ്; തുറന്ന് പറഞ്ഞ് രഞ്ജി പണിക്കര്‍
Published on
നിരവധി ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനും തിരക്കഥാകൃത്തുമാണ് രഞ്ജി പണിക്കര്‍. ഇപ്പോഴിതാ മലയാള സിനിമാവ്യവസായത്തില്‍ നിന്ന് നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ അധികം ഉണ്ടാകാത്തതിന്റ കാരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജി പണിക്കര്‍.
പുരുഷ താരങ്ങളെ ആശ്രയിച്ച് നിലനിന്നു പോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് മോളിവുഡെന്നും നായകന്മാര്ക്ക് തുല്യമായ താരപദവി സ്ത്രീകള്‍ക്കുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്നും അദ്ദേഹം പറയുന്നു.
‘ബോക്സോഫീസിനെ മുന്നില്‍ കണ്ടുണ്ടാക്കുന്ന സിനിമകളില്‍ താരപദവി വലിയ മാര്‍ക്കറ്റിംഗ് ഘടകമാണ്. നായകന്മാരുടെ താരപദവിയും കച്ചവടസാദ്ധ്യതകളുമാണ് ഒരു വലിയ പരിധി വരെ സിനിമയുടെ തിയേറ്റര്‍ വിജയത്തെയും വില്‍പ്പനയേയും സഹായിക്കുന്നത്.
നായകന്മാര്ക്ക് തുല്യമായ താരപദവി സ്ത്രീതാരങ്ങള്‍ക്ക് ഉണ്ടോ എന്നത് ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട ചോദ്യമാണ്. പുരുഷതാരങ്ങളെ ആശ്രയിച്ച് നിലനിന്നു പോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് സിനിമ. അങ്ങനെയൊരു ട്രാക്കിലാണ് സിനിമ പൊതുവെ സഞ്ചരിച്ച് പോരുന്നത്. മംഗളത്തിന് നല്കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയും മുൻഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം നടനെ പുലർച്ചെ...
2024 മലയാള സിനിമയെ സംബന്ധിച്ച് വളരെ നല്ലൊരു വർഷമായിരുന്നു. ഇതുവരെയില്ലാത്ത അപൂർവ നേട്ടങ്ങളാണ് ഈ വർഷം മലയാള സിനിമയെ കാത്തിരുന്നത്. ഇതുവരെയില്ലാത്ത...
ഗായികയും മുൻ ഭാര്യയുമായ അമൃതയുടെയും മകളുടെയും പരാതിയിൽ നടൻ ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. പുലർച്ചെ നടന്റെ വീട്ടിൽ നിന്നാണ് ബാലയെ...
മലയാള സിനിമയുടെ മുഖശ്രീയാണ് കാവ്യ മാധവൻ. ദിലീപും കാവ്യയും വിവാഹിതരായപ്പോൾ മുതൽ നിരവധി സൈബർ ആക്രമണമാണ് കാവ്യാ കേൾക്കേണ്ടി വന്നത്. പണ്ട്...
കഴിഞ്ഞ ദിവസമായിരുന്നു ടൊവിനോ തോമസ് നായകനായി എത്തിയ പുതിയ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട്...