Connect with us

ദിലീപിന് മാത്രമല്ല ഞാന്‍ മാലയിട്ടുകൊടുത്തിട്ടുള്ളത്; ഈശ്വരന് മുന്നില്‍ എല്ലാവരും ഒരുപോലെയാണ്; വിമർശനങ്ങൾക്ക് മറുപടിയുമായി ശബരിമല മേല്‍ശാന്തി

News

ദിലീപിന് മാത്രമല്ല ഞാന്‍ മാലയിട്ടുകൊടുത്തിട്ടുള്ളത്; ഈശ്വരന് മുന്നില്‍ എല്ലാവരും ഒരുപോലെയാണ്; വിമർശനങ്ങൾക്ക് മറുപടിയുമായി ശബരിമല മേല്‍ശാന്തി

ദിലീപിന് മാത്രമല്ല ഞാന്‍ മാലയിട്ടുകൊടുത്തിട്ടുള്ളത്; ഈശ്വരന് മുന്നില്‍ എല്ലാവരും ഒരുപോലെയാണ്; വിമർശനങ്ങൾക്ക് മറുപടിയുമായി ശബരിമല മേല്‍ശാന്തി

നടൻ ദിലീപിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട വലിയ വിമർശനങ്ങളാണ് നടക്കുന്നത് . നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതികൂടിയായ താരം ഈ വർഷം ഇത് രണ്ടാം തവണയാണ് ശബരിമലയില്‍ എത്തുന്നത്. കേസിലെ പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇതിന് മുമ്പ് ദിലീപ് ശബരിമലയില്‍ എത്തിയത്.

ഇത്തവണ ദിലീപ് സന്നിധാനത്ത് എത്തിയപ്പോള്‍ വലിയ സ്വീകരണവും ലഭിച്ചു. സുഹൃത്ത് ശരത്തും ദിലീപിനൊപ്പമുണ്ടായിരുന്നു. അതേസമയം, ദിലീപ് രബരിമലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങളും ഉയർന്ന് വന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി ശബരിമല മേല്‍ശാന്തി കെ ജയരാന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രി ശബരിമലയിൽ എത്തിയ ദിലീപും സംഘവും ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ തങ്ങിയ ശേഷം വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ദർശനത്തിനെത്തിയത്. മാളികപ്പുറത്തും താരം ദർശനം നടത്തുകയും പ്രത്യേക പൂജകളും വഴിപാടുകളും കഴിക്കുകയും ചെയ്തു. മേൽശാന്തി, തന്ത്രി എന്നിവരേയും ദിലീപ് സന്ദർശിച്ചിരുന്നു

പുതുമന ഗണപതിയുടെ ചിത്രം നല്‍കി ദിലീപിനെ സ്വീകരിച്ച മേല്‍ശാന്തിമാർ അദ്ദേഹത്തെ മാലയണിയിക്കുകയും ചെയ്തിരുന്നു. മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരിയുടെ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് പുതുമന ഗണപതി. ആരേയും അറിയാക്കതെ അതീവ രഹസ്യമായിട്ടായിരുന്നു ദിലീപിന്റെ ശബരിമല സന്ദർശനം.


ശ്രീകോവിലിന് തൊട്ടുമുമ്പിൽ വി ഐ പി ഏരിയയില്‍ നിന്ന് തൊഴാനുള്ള സൗകര്യം ദിലീപിന് ദേവസം ബോർഡ് ഒരുക്കി നല്‍കിയിരുന്നു. താരം വന്നത് അറിഞ്ഞ് ഇതോടെ നിരവധി അരാധകർ അവിടെ തടിച്ച് കൂടുകയും ചെയ്തു. സെല്‍ഫിയെടുക്കാനുള്ള തിരക്കുകള്‍ വർധിച്ചപ്പോള്‍ പെട്ടെന്ന് തന്നെ പ്രാർത്ഥനകള്‍ പൂർത്തിയാക്കി ദിലീപ് മലയിറുങ്ങുകയും ചെയ്തു.

അതേസമയം, നടി ആക്രമിക്കപ്പെട്ടത് പോലുള്ള ഒരു കേസിലെ പ്രധാന പ്രതിയായ ദിലീപിനെ ശബരിമലയില്‍ മാലയിട്ട് സ്വീകരിച്ചത് വലിയ വിമർശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് നിരവധിയാളുകള്‍ രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് ഈ വിഷയത്തില്‍ മേല്‍ശാന്തി തന്നെ നിലപാട് വ്യക്തമാക്കുന്നത്.ഭഗവാന്‍ ജാതി-മത-രാഷ്ട്രീയ-ലിംഗ ഭേദങ്ങള്‍ക്ക് അതീതനാണ്. ദിലീപിന് മാത്രമല്ല ഞാന്‍ മാലയിട്ടുകൊടുത്തിട്ടുള്ളത്.

അവിടെ വരുന്ന പലർക്കും മാലയും ഷാളുമൊക്കെ അണിയിച്ച് കൊടുത്തിട്ടുണ്ട്. ഈ സ്ഥാനത്ത് ഇരിക്കുമ്പോള്‍ എന്നെ സംബന്ധിച്ച് വരുന്നവരെല്ലാം ഭക്തന്മാരാണ്. ഒരാള്‍ക്ക് മാത്രമായി ഒന്നും ചെയ്ത് കൊടുത്തിട്ടില്ല. ഈശ്വരന് മുന്നില്‍ എല്ലാവരും ഒരുപോലെയാണ്. ആരോടും ഒരു വകഭേഗം ഞാന്‍ കാണിച്ചിട്ടില്ലെന്ന് ഇവിടെ നില്‍ക്കുന്ന എല്ലാവർക്കും അറിയാമെന്നും മേല്‍ശാന്തി ജയരാമന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സാധാരണ ഒരാൾ ചെന്നാൽ കാണാൻ പോലും സാധിക്കില്ല
അതേസമയം, ഈ വിശദീകരണം വന്ന വാർത്തയുടെ കമന്റ് ബോക്സിലും വിമർശനം തുടരുകയാണ്. ‘സാധാരണ ഒരാൾ ചെന്നാൽ കാണാൻ പോലും സാധിക്കില്ല… വിഐപി ആണെങ്കിൽ മേൽശാന്തി തിരക്ക് കഴിഞ്ഞു വരുന്നത് വരെ വിശ്രമിച്ചു ദർശനം നടത്താൻ സൗകര്യം ഏർപ്പെടുത്തും’ എന്നാണ് അരുണ്‍കുമാർ എന്നൊരു പ്രേഷകന്‍ കമന്റ് ബോക്സില്‍ കുറിക്കുന്നത്.


സോറി തിരുമേനി താങ്കൾക്ക് ശബരിമലയിൽ വരുന്ന എല്ലാം ഭക്തർക്കും മല ഇടാൻ പറ്റില്ല അതുകൊണ്ട് ഇനി ആരെയും മല ഇട്ടു സ്വീകരിക്കരുത് എന്ന് ആണ് ഈ എളിയ ഭക്തന്റെ അഭിപ്രായം’ എന്ന് ഗോപാലകൃഷ്ണന്‍ എന്നയാള്‍ കുറിക്കുമ്പോള്‍ ഈ സിനിമാ നടൻമാർക്കൊക്കെ ശ്രീകോവിലിനു മുൻപിൽ നിന്ന് ഭഗവാനെ ഇത്രയും സമയം തൊഴുവാനും ഫോട്ടോയെടുക്കുവാനും എങ്ങനെ സാധിക്കുന്നു. നമ്മളെയൊക്കെ ശ്രീകോവിലിനു മുൻപിൽ ഒരു സെക്കൻറ് പോലും നിർത്തില്ലെന്നാണ് പ്രസാദ് രാമകൃഷ്ണന്‍ എന്ന മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top