Malayalam
ആ പകയാണ് ടിനു പാപ്പച്ചന്‍ അവന്റെ സിനിമ ചെയ്തപ്പോള്‍ തന്നോട് തീര്‍ത്തത്; തുറന്ന് പറഞ്ഞ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
ആ പകയാണ് ടിനു പാപ്പച്ചന്‍ അവന്റെ സിനിമ ചെയ്തപ്പോള്‍ തന്നോട് തീര്‍ത്തത്; തുറന്ന് പറഞ്ഞ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇപ്പോഴിതാ തന്നിലെ നടനെ ആരും തിരിച്ചറിയുന്നത് ഇഷ്ടമല്ലെന്ന് പറയുകയാണ് ലിജോ ജോസ് പെല്ലിശേരി. അഭിനയിക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ് താന്‍, അഭിനയിച്ചു കാണിച്ചു കൊടുക്കാന്‍ ഇഷ്ടമാണ് എന്നും ലിജോ ജോസ് പെല്ലിശേരി പറയുന്നു.
ഒരു ആക്ടര്‍ നമ്മള്‍ പറയുന്ന വിധമുള്ള റിസള്‍ട്ട് നല്‍കിയില്ലെങ്കില്‍ താന്‍ അവരെ കൂടുതല്‍ വിഷമിപ്പിക്കാറില്ല. അഭിനേതാക്കളുടെ മൂഡ് കളഞ്ഞു നിര്‍ത്താന്‍ പറ്റില്ല, കാരണം അവര്‍ അടുത്ത സീനില്‍ വന്നു അഭിനയിക്കേണ്ടവരാണ്. എന്നാല്‍ തന്റെ സഹ സംവിധായകര്‍ക്കാണ് ആ കാര്യത്തില്‍ കൂടുതല്‍ തെറി കേള്‍ക്കുക.
ആ പകയാണ് ടിനു പാപ്പച്ചന്‍ അവന്റെ സിനിമ ചെയ്തപ്പോള്‍ തന്നോട് തീര്‍ത്തത് എന്ന് സംവിധായകന്‍ ഒരു അഭിമുഖത്തിനിടെയില്‍ പറഞ്ഞു. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാന സഹായി ആയിരുന്നു ടിനു പാപ്പച്ചന്‍. താന്‍ അവന്റെ ആദ്യ സിനിമയായ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ അഭിനയിച്ചിരുന്നു.
ഒരു സംവിധായകനെന്ന നിലയില്‍ അവനു കിട്ടിയ അവസരം തന്നിലെ നടനെ വഴക്ക് പറഞ്ഞു അവന്‍ നന്നായി വിനിയോഗിച്ചു എന്ന് ലിജോ പറയുന്നു. 2018ല്‍ റിലീസ് ചെയ്ത സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍ സിനിമയില്‍ വക്കീല്‍ വേഷത്തിലാണ് ലിജോ ജോസ് പെല്ലിശേരി എത്തിയത്. ആന്റണി വര്‍ഗീസ്, വിനായകന്‍, ചെമ്പന്‍ വിനോദ്, ടിറ്റോ വില്‍സന്‍, ആര്യ സലിം എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
