Connect with us

സ്ത്രീപീഢന കേസില്‍ ഇതാദ്യമാണ് സ്ത്രീക്കെതിരെ നിര്‍ണ്ണായകമായ ഒരു കോടതി വിധി; അമ്പിളി പറഞ്ഞതെല്ലാം കല്ലുവെച്ച നുണ..!! ആ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി ആദിത്യന്‍; കോടതി വിധി ഇങ്ങനെ!

Malayalam

സ്ത്രീപീഢന കേസില്‍ ഇതാദ്യമാണ് സ്ത്രീക്കെതിരെ നിര്‍ണ്ണായകമായ ഒരു കോടതി വിധി; അമ്പിളി പറഞ്ഞതെല്ലാം കല്ലുവെച്ച നുണ..!! ആ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി ആദിത്യന്‍; കോടതി വിധി ഇങ്ങനെ!

സ്ത്രീപീഢന കേസില്‍ ഇതാദ്യമാണ് സ്ത്രീക്കെതിരെ നിര്‍ണ്ണായകമായ ഒരു കോടതി വിധി; അമ്പിളി പറഞ്ഞതെല്ലാം കല്ലുവെച്ച നുണ..!! ആ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി ആദിത്യന്‍; കോടതി വിധി ഇങ്ങനെ!

മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമ്പിളി ദേവി. മിനിസ്‌ക്രീനില്‍ ബാലതാരമായി ആയിരുന്നു അമ്പിളിയുടെ തുടക്കം. ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍, അക്ഷയപാത്രം തുടങ്ങിയ സീരിയലുകളില്‍ ആയിരുന്നു അമ്പിളി ബാലതാരമായി എത്തിയത്. തുടര്‍ന്ന് നിരവധി ജനപ്രിയ ചാനലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് അമ്പിളിയുടെ വ്യക്തി ജീവിതം വളരെയധികം ചര്‍ച്ചയായിരുന്നു. ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് എതിരെ അമ്പിളി ദേവി നടത്തിയ ആരോപണങ്ങളും പിന്നീട് നടന്ന സംഭവങ്ങളും എല്ലാം വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചത്.

എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ അമ്പിളി ദേവിയ്‌ക്കെതിരെ കോടതി വിധി എത്തിയിരിക്കുകയാണ്. ആദിത്യന്‍ ജയന്‍ കുടുംബ കോടതിയില്‍ നല്‍കിയ പരാതിയില്‍ ഭാര്യ അമ്പിളി ദേവി മാധ്യമങ്ങളോട് പറഞ്ഞത് പലതും പച്ച കള്ളമെന്ന് തെളിയിച്ചാണ് കോടതിയുടെ വിധി. ആദിത്യന്‍ ജയന്‍ നടി അമ്പിളി ദേവിയെ സ്ത്രീധനവും സ്വര്‍ണവും ചോദിച്ചു പീഡിപ്പിച്ചു എന്നും അമ്പിളി ദേവിയുടെ 10ലക്ഷം രൂപയും 100പവന്‍ സ്വര്‍ണമാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചാണ് നടി അമ്പിളി ദേവി ആദിത്യന്‍ ജയനെതിരെ കേസ് നല്‍കിയിരുന്നത്.

എന്നാല്‍ അമ്പിളി ദേവി സ്വര്‍ണ്ണം മുഴുവന്‍ ബാങ്കില്‍ പണയം വയ്ച്ചിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പണയം വെച്ച ശേഷം സ്വര്‍ണ്ണം ആദിത്യന്‍ ജയന്‍ എടുത്തു എന്ന് കള്ളം പറയുകയും മാധ്യമങ്ങളില്‍ വാര്‍ത്തയും കള്ള കേസും നല്‍കുകയായിരുന്നു. ആദിത്യന്‍ ജയനു വേണ്ടി ഹൈക്കോടതി അഭിഭാഷകയായ അഡ്വ വിമല ബിനുവാണ് ഹാജരായത്. സ്ത്രീ പീഢന കേസില്‍ ഇതാദ്യമാണ് സ്ത്രീക്കെതിരേ നിര്‍ണ്ണായകമായ ഒരു കോടതി വിധി വരുന്നത്. സ്വര്‍ണം ബാങ്കില്‍ അമ്പിളി ദേവി തന്നെ പണയം വച്ചതിന്റെ രേഖകള്‍ ഹാജരാക്കി, ഈ സ്വര്‍ണ്ണം ഇനി അമ്പിളി ദേവിക്ക് നല്കരുത് എന്നും അവിടെ തന്നെ സൂക്ഷിക്കാനും ബാങ്ക് മാനേജര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി.

കേസ് നല്‍കുന്നതോടൊപ്പം മുഖ്യധാരമാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ആദിത്യനെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കുകയും അദ്ദേഹത്തിനെതിരെ സീരിയല്‍ നടീ നടന്മാരുടെ സംഘടനയായ ആത്മയില്‍ പരാതി നല്‍കി ആ സംഘടനയില്‍ നിന്നു ആദിത്യനെ പുറത്താക്കുകയും ചെയ്തിരുന്നു. നടന്‍ ആദിത്യനെതിരേ അമ്പിളി ദേവി രംഗത്ത് വന്നപ്പോള്‍ ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതും വാര്‍ത്തയായിരുന്നു.

പലപ്പോഴും തന്റെ സഹോദരി ഭര്‍ത്താവിന്റെ സ്റ്റുഡിയോയില്‍ എഡിറ്റ് ചെയ്ത ഫോണ്‍ കോളുകളും മറ്റും പുറത്തു വിട്ടു തുടരെ തുടരെ ആദിത്യനെതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ചു, ശത്രുക്കളെ സൃഷ്ടിച്ചും ആഘോഷിച്ചു, അമ്പിളീ ദേവിക്കെതിരെ യഥാര്‍ത്ഥ തെളിവുകള്‍ തൃശൂര്‍ കുടുംബ കോടതിയില്‍ ഹാജരാക്കി നഷ്ടപരിഹാരമായി 10 കോടി ആവശ്യപ്പെട്ടു ആദിത്യന്‍ ജയന്‍ കേസ് ഫയല്‍ ചെയ്യുകയും തന്റെ കയ്യിലുള്ള അമ്പിളീ ദേവിയുടെയും കാമുകന്റെയും അശ്ലീല സന്ദേശങ്ങളും പരസ്പരം കൈമാറിയ അശ്ലീല വീഡിയോകളും സമര്‍പ്പിക്കുകയും ചെയ്തു.

ആദിത്യന്‍ ദുരുപയോഗം ചെയ്തുവെന്നു അമ്പിളീ ദേവി കേസില്‍ ആരോപിക്കുന്ന സ്വര്‍ണം ബാങ്കില്‍ അമ്പിളീ ദേവി തന്നെ പണയം വച്ചതിന്റെയും മറ്റും രേഖകള്‍ ഹാജരാക്കി, അമ്പിളി ദേവിയുടെ ആദിത്യന്‍ ജയനെതിരെയുള്ള കേസിലെ പ്രധാന ആരോപണമായ സ്ത്രീധനം ചോദിച്ചു പീഡിപ്പിച്ചു എന്ന കേസ് യാതൊരു വിധത്തിലും നിലനിക്കാത്തത് ആണെന്ന യഥാര്‍ത്ഥ തെളിവുകളും ആദിത്യനും അമ്പിളിയുമായുള്ള വാട്‌സപ്പ് സന്ദേശങ്ങളും തൃശൂര്‍ ഫാമിലി കോടതിയില്‍ തെളിവായി സമര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് വിശദമായ വാദം കേട്ട കോടതിയാണ് ജയന്റെ കേസില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തുകയും അമ്പിളീ ദേവിക്കെതിരായി രണ്ടു സുപ്രധാന വിധികള്‍ പ്രസ്ഥാവിക്കുകയും ചെയ്തത്.ഇനി മുതല്‍ വാര്‍ത്താ മാധ്യമങ്ങള്‍ വഴി ആദിത്യന്‍ ജയനെ അപകീര്‍ത്തി പെടുത്തുവാന്‍ പാടില്ലെന്ന് കോടതി അമ്പിളീ ദേവിയെ വിലക്കുകയും, അമ്പിളി ദേവി ആഭരണങ്ങള്‍ പണയം വച്ച ബാങ്കില്‍ നിന്നും സ്വര്‍ണം കേസ് തീര്‍പ്പാകുന്നത് വരെ വിട്ടു കൊടുക്കരുതെന്നും ബാങ്ക് മാനേജരെ വിലക്കുകയും ചെയ്തു.

More in Malayalam

Trending

Recent

To Top