Malayalam
തന്റെ ജീവിതത്തിലെ വലിയൊരു കാര്യം സാധിച്ചു…!; ലക്ഷ്മി നക്ഷത്ര വിവാഹതിയായോ!? ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
തന്റെ ജീവിതത്തിലെ വലിയൊരു കാര്യം സാധിച്ചു…!; ലക്ഷ്മി നക്ഷത്ര വിവാഹതിയായോ!? ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ച ശേഷമാണ് ടിവി അവതാരകയായും ലക്ഷമി സജീവമായത്. ടമാര്‍ പഠാര്‍ വലിയ വിജയമായതിന് പിന്നാലെ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലും താരം എത്തിയത്. പരിപാടിയുടെ മിക്ക എപ്പിസോഡുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ ചിത്രങ്ങള്‍ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു എന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.
പട്ടുസാരിയും ആഭരണങ്ങളും മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. ഭക്തിസാന്ദ്രമായി പ്രാര്‍ത്ഥിക്കുകയും തന്റെ സ്വപ്നം സലമായതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വീഡിയോ വൈറലായി മാറിയതോടെയാണ് ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞോയെന്ന് ചോദിച്ച് ആരാധകരെത്തിയത്.
രഹസ്യ വിവാഹമാണോ, എന്നായിരുന്നു, ആരാണ് വരന്‍ തുടങ്ങിയ ചോദ്യങ്ങളായിരുന്നു പലരും ഉന്നയിച്ചത്. വിവാഹമല്ല നടന്നതെന്ന് കണ്ടുപിടിച്ചതും ആരാധകരാണ്. കണ്ടമംഗലത്തെ ക്ഷേത്രത്തില്‍ നടത്തിയ നാരീപൂജയിലാണ് ലക്ഷ്മി നക്ഷത്ര പങ്കെടുത്തതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാല്‍ കാര്യമറിയാതെ പലരും ലക്ഷ്മിയ്ക്ക് ആശംസകള്‍ അറിയിക്കുന്നതിനൊപ്പെ വിവാഹം അറിയിക്കാത്തതിലുള്ള നിരാശയും പങ്കുവെയ്ക്കുന്നുണ്ട്.
നാരീപൂജയെക്കുറിച്ചായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. നാരിയുടെ പാദം കഴുകി പരിശുദ്ധമാക്കുകയെന്നതാണ് ഈ പൂജയിലെ പ്രധാന ചടങ്ങ്. നാരീപൂജയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് 3 ദിവസം വ്രതാനുഷ്ഠമായി താമസിക്കാറുമുണ്ട്. ദേവിയോടുള്ള തന്റെ ഭക്തി അറിയിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നുമായിരുന്നു സംശയം ചോദിച്ചവര്‍ക്ക് ലഭിച്ച മറുപടി. നാരീപൂജയ്ക്ക് പിന്നിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
ചക്കുളത്ത് കാവ് ക്ഷേത്രത്തില്‍ മുന്‍പ് നടത്തിയ നാരീപൂജയില്‍ മഞ്ജു വാര്യരും ഉര്‍വശിയും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്തിട്ടുണ്ടെന്നുള്ള വിവരങ്ങളുമായും ചിലരെത്തിയിരുന്നു. ഒരു സ്ത്രീക്ക് എന്തൊക്കെ സമ്പത്തും നേട്ടങ്ങളുമുണ്ടായാലും ഏറ്റവും അധികം അവള്‍ സന്തോഷിക്കുന്നത് സ്നേഹിക്കപ്പെടുമ്പോഴും ആദരിക്കപ്പെടുമ്പോഴുമാണെന്നായിരുന്നു അന്ന് മഞ്ജു വാര്യര്‍ പ്രതികരിച്ചത്. ഇതേക്കുറിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. തന്റെ ജീവിതത്തിലെ വലിയൊരു കാര്യമാണ് നടന്നതെന്നായിരുന്നു ലക്ഷ്മിയും പ്രതികരിച്ചത്.
അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണം നടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര പങ്കുവെച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ വണ്ണംകുറച്ച കഥ പറഞ്ഞ് രസകരമായൊരു വിഡിയോയും ലക്ഷ്മി പങ്കുവെച്ചിരുന്നു. കളിയാക്കിയവരോടുള്ള തന്റെ പ്രതികാരമാണ് വണ്ണം കുറയ്ക്കാനുള്ള തീരുമാനമെന്ന് ലക്ഷ്മി പറയുന്നു. ശരീരത്തിന്റെ ഭാരവും അളവും എടുത്ത ശേഷമാണ് ചിട്ടയോടെയുള്ള വര്‍ക് ഔട്ടിലേക്ക് ലക്ഷ്മി കടക്കുന്നത്. തന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവച്ചത്.
ബ്യൂട്ടി പാര്‍ലറില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കേ പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീന്‍ അപ്, ഫേഷ്യലുകള്‍ ഒന്നും ചെയ്യാറില്ല.ഷൂട്ടിനു വേണ്ടി മുടിയില്‍ കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍ ചെയ്യുന്നതിനാല്‍ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറുചൂടോടെ തലയോടില്‍ തേച്ചു പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. രണ്ടു മൂന്നു മണിക്കൂര്‍ അങ്ങനെ ഇരിക്കും, ആവി കൊള്ളിക്കും. അമ്മ ബിന്ദുവാണ് ഇതിനു സഹായിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടാണ് മേക്കപ് നീക്കുന്നത് എന്നും ഇതിനു മുമ്പ് ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു.
വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മുന്‍നിര അവതാരകമാരില്‍ ഒരാളായി ലക്ഷ്മി നക്ഷത്ര മാറിയത്. അവതരണത്തിനിടെ മാര്‍ക്കോണി മത്തായി എന്ന വിജയ് സേതുപതി ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. അതേസമയം ചിത്രീകരണതിക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ലക്ഷ്മി നക്ഷത്ര. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. ലക്ഷ്മിയുടെതായി വരുന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.
സ്റ്റാര്‍ മാജിക്കിന് പുറമെ ലക്ഷ്മി നക്ഷത്രയുടെതായി വരാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകരുളള അവതാരക കൂടിയാണ് ലക്ഷ്മി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവതാരക തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുളളത്. അവതരണത്തിന് പുറമെ പാട്ടിലും കമ്പമുളള ആളാണ് ലക്ഷ്മി നക്ഷത്ര.
ലോക് ഡൗണ്‍ കാലത്ത് പാട്ടുകള്‍ പാടിയും ലക്ഷ്മി എത്തിയിരുന്നു. പാട്ട് പാടുന്ന വീഡിയോകളും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം മുന്‍പ് പങ്കുവെച്ചിരുന്നത്. തന്റെ യൂടൂബ് ചാനലിലൂടെയും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര എത്താറുണ്ട്. അടുത്തിടെ സ്റ്റാര്‍ മാജിക്കിലെ സഹതാരം ഷിയാസ് കരീമിന്റെ ജിമ്മില്‍ നിന്നുളള ഒരു വീഡിയോയും ലക്ഷ്മിയുടെതായി ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു.
